കിടിലൻ തീരുമാനവുമായി കേന്ദ്രം, ആനന്ദാശ്രു പൊഴിച്ച് രാജ്യത്തെ വാഹന ഉടമകൾ!

ഫാസ്‍ടാഗ് കെവൈസി അപ്‌ഡേറ്റ് പൂർത്തിയാക്കാനുള്ള സമയപരിധി 2024 ഫെബ്രുവരി 29 വരെ ദേശീയപതാ അതോറിറ്റി നീട്ടിയതായാണ് റിപ്പോര്‍ട്ടുകൾ. ഫാസ്‌ടാഗ് കെവൈസി അപ്‌ഡേറ്റ് ചെയ്യാനുള്ള തീയതി 2024 ജനുവരി 31 ആയി സർക്കാർ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ ഇനിയും ലക്ഷക്കണക്കിന് വാഹന ഉടമകൾ ഫാസ്‌ടാഗ് കെവൈസി ചെയ്‍തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകൾ. 

Deadline for complying with KYC norms for FASTags extended to 2024 February 29

വാഹനങ്ങളിലെ ഫാസ്‍ടാഗുകളുടെ കെവൈസി പുതുക്കുന്നതിനുള്ള അവസാന തീയ്യതിയായി ആദ്യം പ്രഖ്യാപിച്ചിരുന്നത് ജനുവരി 31 ആയിരുന്നു. എന്നാൽ നിങ്ങൾ ഇതുവരെ നിങ്ങളുടെ വാഹനത്തിന്‍റെ ഫാസ്‌ടാഗിന്‍റെ കെവൈസി ഇതുവരെ പുതുക്കിയിട്ടില്ലേ? എങ്കിൽ നിങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ഫാസ്‍ടാഗ് കെവൈസി അപ്‌ഡേറ്റ് പൂർത്തിയാക്കാനുള്ള സമയപരിധി 2024 ഫെബ്രുവരി 29 വരെ ദേശീയപതാ അതോറിറ്റി നീട്ടിയതായാണ് റിപ്പോര്‍ട്ടുകൾ. ഫാസ്‌ടാഗ് കെവൈസി അപ്‌ഡേറ്റ് ചെയ്യാനുള്ള തീയതി 2024 ജനുവരി 31 ആയി സർക്കാർ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ ഇനിയും ലക്ഷക്കണക്കിന് വാഹന ഉടമകൾ ഫാസ്‌ടാഗ് കെവൈസി ചെയ്‍തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകൾ. അതിനാൽ ഫാസ്‌ടാഗ് ഉപയോക്താക്കൾക്കായി കെവൈസി അപ്‌ഡേറ്റ് പൂർത്തിയാക്കുന്നതിനുള്ള സമയപരിധി 2024 ഫെബ്രുവരി 29 വരെ എൻഎച്ച്എഐ നീട്ടിയിട്ടുണ്ട്.  ഇതുവരെ ഇത് ചെയ്യാത്ത രാജ്യത്തെ വാഹന ഉടമകൾക്ക് ഇപ്പോൾ ഇത് അപ്‌ഡേറ്റ് ചെയ്യാൻ ഒരു മാസത്തോളം സമയമുണ്ട്. ഇപ്പോൾ അത് ഉടനടി അപ്‌ഡേറ്റ് ചെയ്യുക. അല്ലാത്തപക്ഷം 2024 ഫെബ്രുവരി 29-ന് ശേഷം നിങ്ങളുടെ ഫാസ്‌ടാഗ് പ്രവർത്തനം നിർത്തും. 

ദേശീയപതാ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2024 മാര്‍ച്ച്‌ ഒന്നിന് ശേഷം KYC ഇല്ലാത്ത ഫാസ്‌ടാഗ് നിർജ്ജീവമാക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതായത്, മാര്‍ച്ച് ഒന്നിന് ശേഷവും നിങ്ങൾ കെവൈസി പൂര്‍ത്തിയാക്കിയില്ലെങ്കില്‍  നിങ്ങളുടെ ഫാസ്‍ടാഗ് പ്രവർത്തനരഹിതമാകും. ഈ അസൗകര്യങ്ങൾ ഒഴിവാക്കാൻ, നിങ്ങളുടെ ഫാസ്‌ടാഗിന്‍റെ കെവൈസി അപ്‌ഡേറ്റ് ചെയ്യണമെന്ന് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അറിയിച്ചു. ഒന്നിലധികം വാഹനങ്ങൾക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുകയാണ് ലക്ഷ്യം. ഇതിനായി ദേശീയപതാ അതോറിറ്റി ഒരു വാഹനം ഒരു ഫാസ്‍ടാഗ് കാമ്പെയിനും ആരംഭിച്ചു. 

ഇലക്ട്രോണിക് ടോള്‍പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനും തട്ടിപ്പുകള്‍ തടയാനും 'വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്ടാഗ്' പദ്ധതി ദേശീയപാതാ അതോറിറ്റി നടപ്പിലാക്കുന്നത്.  ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും ഒന്നില്‍ക്കൂടുതല്‍ ഫാസ്ടാഗുകള്‍ ഒരു വാഹനത്തില്‍ ഉപയോഗിക്കുന്നതും അടക്കമുള്ള തട്ടിപ്പുകള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഒരു ഫാസ്റ്റാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ തീരുമാനിച്ചത്. ഇതിനുപുറമെ, കെ.വൈ.സി. ഇല്ലാതെ ഫാസ്റ്റാഗ് നല്‍കുന്നതും കണ്ടെത്തിയിട്ടുണ്ട്. ഇത് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നാണ് വിലയിരുത്തലുകള്‍. ഇതുവരെ നല്‍കിയിട്ടുള്ള ഏഴ് കോടി ഫാസ്റ്റാഗില്‍ നാല് കോടി മാത്രമാണ് ഇപ്പോള്‍ ആക്ടീവായിട്ടുള്ളത്.

ഫാസ്‌ടാഗ് കെവൈസി എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?
അതാത് ബാങ്കിന്റെ ഫാസ്‍ടാഗ് സൈറ്റിൽ ലോഗിൻ ചെയ്‍തകസ്റ്റമർ പ്രൊഫൈൽ പരിശോധിച്ചാൽ കെവൈസി ചെയ്തതാണോ എന്ന് അറിയാൻ സാധിക്കും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഐഡി ടൈപ്, ഐഡി പ്രൂഫ് നമ്പർ, ഐഡി പ്രൂഫ് ഫോട്ടോ എന്നിവ നൽകിയാൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. പരമാവധി ഏഴ് പ്രവർത്തി ദിവസങ്ങളാണ് അപ്ഡേറ്റ് ചെയ്യാൻ വേണ്ടിവരുന്നത്. ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ് എന്നിവ ഐഡി പ്രൂഫായും അഡ്രസ് ഫ്രൂഫായും സ്വീകരിക്കും.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios