പഞ്ചിനെ നേരിടാൻ അറ്റകയ്യുമായി ഫ്രഞ്ച് കമ്പനി, ദാ ഒരു കിടിലൻ മോഡൽ
സിട്രോൺ ഇവിയുടെ വിൽപ്പന മെച്ചപ്പെടുത്തുന്നതിനായി, സിട്രോൺ eC3 ഇലക്ട്രിക് ലൈനപ്പിലേക്ക് ഒരു പുതിയ ടോപ്പ്-സ്പെക് വേരിയന്‍റ് ചേർത്തു. പുതിയ സിട്രോൺ eC3 ഷൈൻ വേരിയന്‍റിന് 13.20 ലക്ഷം മുതൽ 13.50 ലക്ഷം വരെയാണ് ദില്ലി എക്സ്-ഷോറൂം വില.
ടാറ്റ മോട്ടോഴ്‌സ് പഞ്ച് ഇവി കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. വിപണിയിൽ മികച്ച പ്രതികരണം ലഭിച്ച സിട്രോൺ eC3 യുടെ നേരിട്ടുള്ള എതിരാളിയാണ് പഞ്ച് ഇവി. ഇതോടെ സിട്രോൺ ഇവിയുടെ വിൽപ്പന മെച്ചപ്പെടുത്തുന്നതിനായി, സിട്രോൺ eC3 ഇലക്ട്രിക് ലൈനപ്പിലേക്ക് ഒരു പുതിയ ടോപ്പ്-സ്പെക് വേരിയന്‍റ് ചേർത്തു. പുതിയ സിട്രോൺ eC3 ഷൈൻ വേരിയന്‍റിന് 13.20 ലക്ഷം മുതൽ 13.50 ലക്ഷം വരെയാണ് ദില്ലി എക്സ്-ഷോറൂം വില.
സിട്രോൺ eC3 അടിസ്ഥാനപരമായി C3 ഹാച്ച്ബാക്കിന്‍റെ മുഴുവൻ-ഇലക്ട്രിക് പതിപ്പാണ്. വിലയുടെ കാര്യത്തിൽ, ടാറ്റ ടിയാഗോ ഇവിക്കും പഞ്ച് ഇവിക്കും ഇടയിലാണ് eC3 സ്ഥാനം പിടിച്ചിരിക്കുന്നത്. ടോപ്പ്-സ്പെക്ക് സിട്രോൺ eC3 ഷൈൻ ഒന്നിലധികം സവിശേഷതകളോടെയാണ് വരുന്നത്. അവ താഴ്ന്ന വേരിയൻറുകളിൽ കാണുന്നില്ല. ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന പുറത്തെ റിയർ വ്യൂ മിററുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ ഫോക്സ് സ്കിഡ് പ്ലേറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളിലാണ് eC3 ഷൈനിന് നൽകിയിരിക്കുന്നത്.
വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡും ഉള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 4-സ്പീക്കർ ഓഡിയോ സിസ്റ്റം തുടങ്ങിയ സവിശേഷതകളും സിട്രോൺ eC3-യിൽ സജ്ജീകരിച്ചിരിക്കുന്നു. ഫീൽ ട്രിമ്മിന് സമാനമായി, വൈബ് പാക്കിനൊപ്പം eC3 ഷൈൻ വേരിയന്‍റും വാഗ്ദാനം ചെയ്യുന്നു.
ഈ കാറിൽ 29.2kWh ബാറ്ററി പാക്കും ഫ്രണ്ട് ആക്സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും ഘടിപ്പിച്ചിരിക്കുന്നു. പവർട്രെയിൻ 57PS പവറും 143Nm ടോർക്കും വാഗ്ദാനം ചെയ്യുന്നു. ഇത് 320km വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നതായി കമ്പനി അവകാശപ്പെടുന്നു.
ചേർത്ത സവിശേഷതകൾ സിട്രോൺ eC3-യെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നു. 10.99 ലക്ഷം രൂപ മുതൽ 14.49 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ച് ഇവിയുടെ വില. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, 360 ഡിഗ്രി ക്യാമറ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഒരു ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ലെതറെറ്റ് സീറ്റുകൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളാണ് ടോപ്പ്-സ്പെക്ക് മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്.
ബാറ്ററി പാക്കിന് 7 വർഷം അല്ലെങ്കിൽ 1.40 ലക്ഷം കിലോമീറ്റർ വാറന്‍റി സിട്രോൺ വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് മോട്ടോറിന് അഞ്ച് വർഷം/ ഒരു ലക്ഷം കിലോമീറ്റർ വാറന്റിയും ഇലക്ട്രിക് ഹാച്ച്ബാക്കിന് മൂന്ന് വർഷം/ 1.25 ലക്ഷം കിലോമീറ്റർ വാറൻ്റിയും വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് വിപുലീകൃത വാറന്‍റി ഓപ്ഷനുകളും തിരഞ്ഞെടുക്കാം.