എത്തീ സിട്രോൺ സി3 എയർക്രോസ് ഓട്ടോമാറ്റിക്ക്, വില 12.85 ലക്ഷം
സൂചിപ്പിച്ച എല്ലാ വിലകളും ഇന്ത്യയിലെ എക്സ്-ഷോറൂം വിലകളാണ്. ഈ പുതിയ ഓട്ടോമാറ്റിക് വേരിയന്‍റുകളുടെ ബുക്കിംഗ് നിലവിൽ നടക്കുന്നുണ്ട്. 25,000 രൂപയാണ് ബുക്കിംഗ് തുക. സിട്രോൺ സി3 എയർക്രോസിന്‍റെ മാനുവൽ വകഭേദങ്ങൾക്ക് നിലവിൽ 9.99 ലക്ഷം മുതൽ 12.75 ലക്ഷം രൂപ വരെയാണ് വില.
ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോൺ ഇന്ത്യ പ്ലസ്, മാക്സ് എന്നീ പുതിയ ഓട്ടോമാറ്റിക് വേരിയന്‍റുകൾ അവതരിപ്പിച്ചുകൊണ്ട് C3 എയർക്രോസ് എസ്‌യുവി മോഡൽ ലൈനപ്പ് വിപുലീകരിച്ചു. പ്ലസ് വേരിയൻറിന് 12.85 ലക്ഷം രൂപയും മാക്‌സ് വേരിയൻറിന് അഞ്ച് സീറ്ററിന് 13.50 ലക്ഷം രൂപയും 7 സീറ്റർ പതിപ്പിന് 13.85 ലക്ഷം രൂപയുമാണ് വില. സൂചിപ്പിച്ച എല്ലാ വിലകളും ഇന്ത്യയിലെ എക്സ്-ഷോറൂം വിലകളാണ്. ഈ പുതിയ ഓട്ടോമാറ്റിക് വേരിയന്‍റുകളുടെ ബുക്കിംഗ് നിലവിൽ നടക്കുന്നുണ്ട്. 25,000 രൂപയാണ് ബുക്കിംഗ് തുക. സിട്രോൺ സി3 എയർക്രോസിന്‍റെ മാനുവൽ വകഭേദങ്ങൾക്ക് നിലവിൽ 9.99 ലക്ഷം മുതൽ 12.75 ലക്ഷം രൂപ വരെയാണ് വില.
ഓട്ടോമാറ്റിക് വേരിയൻറുകളിൽ ഒരേ 1.2L, 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സ് മുഖേന മുൻ ചക്രങ്ങളിലേക്ക് പവർ എത്തിക്കുന്നതിനൊപ്പം 109 ബിഎച്ച്‌പി കരുത്തും 205 എൻഎം ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കുന്നു.
ഈ ഓട്ടോമാറ്റിക് വേരിയന്‍റുകളുടെ അവതരണത്തോടെ C3 എയർക്രോസിന്‍റെ രൂപകൽപ്പനയിലും ഇൻറീരിയറിലും മാറ്റങ്ങളൊന്നുമില്ല. മാനുവൽ പ്ലസ് ട്രിമ്മിന് സമാനമായി, ഓട്ടോമാറ്റിക് പതിപ്പ് വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, നാല് സ്പീക്കറുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, കണക്റ്റഡ് കാർ ടെക്, ഫ്രണ്ട് ആൻഡ് റിയർ യുഎസ്ബി ചാർജറുകൾ, റിയർ റൂഫ് തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ഷാർക്ക് ഫിൻ ആൻറിന, റിയർവ്യൂ ക്യാമറ, വാഷറോടു കൂടിയ റിയർ വൈപ്പർ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, രണ്ട് ട്വീറ്ററുകളുള്ള നാല് സ്പീക്കറുകൾ എന്നിവയുൾപ്പെടെ ചില പ്രത്യേക ഫിറ്റ്‌മെന്‍റുകളിലാണ് മാക്‌സ് ട്രിമ്മുകൾ വരുന്നത്.
കമ്പനിയിൽ നിന്നുള്ള മറ്റ് വാർത്തകളിൽ, സിട്രോൺ ഇന്ത്യ 2024-ൽ രണ്ട് പുതിയ മോഡലുകൾ പ്രഖ്യാപിച്ചു. C3X ക്രോസ്ഓവർ സെഡാനും C3 എയർക്രോസ് ഇവിയും. ഈ രണ്ട് മോഡലുകളും വൻതോതിൽ പ്രാദേശികവൽക്കരിച്ച കോമൺ മോഡുലാർ പ്ലാറ്റ്ഫോം ആർക്കിടെക്ചറിലാണ് നിർമ്മിച്ചിരിക്കുന്നത്. ആറ് സ്‍പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.2 എൽ ടർബോ പെട്രോൾ എഞ്ചിൻ C3X സെഡാനിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.