കടലില്‍ 'കുറ്റിയടിച്ച്' ചൈന, 350 കിമി വേഗതയില്‍ കുതിച്ച് ബുള്ളറ്റ് ട്രെയിൻ!

ചൈനയിലെ ആദ്യത്തെ ക്രോസ് സീ, ബുള്ളറ്റ് ട്രെയിനുകളുള്ള അതിവേഗ ലൈനാണിത്. ഇത് മൂന്ന് തീരദേശ ഉൾക്കടലുകളിലൂടെയുള്ള പാലങ്ങൾക്ക് മുകളിലൂടെ സഞ്ചരിക്കുകയും മണിക്കൂറിൽ 350 കിലോമീറ്റർ (218 മൈൽ) വേഗത കൈവരിക്കുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.  

China launches first cross sea bullet train prn

ൾക്കടലിലൂടെ സഞ്ചരിക്കുന്ന ആദ്യത്തെ അതിവേഗ റെയിൽ പാത ചൈന ആരംഭിച്ചുവെന്ന് റിപ്പോർട്ട് . തായ്‌വാൻ കടലിടുക്കിന് സമീപം തെക്കുകിഴക്കൻ പ്രവിശ്യയായ ഫുജിയാൻ തീരത്തുകൂടെ നിരവധി ഉൾക്കടലുകള്‍ക്ക് ഇടിയിലെ തീരപ്രദശങ്ങളിലൂടെ സഞ്ചരിക്കുന്ന ആദ്യത്തെ അതിവേഗ റെയിൽ പാത ചൈന ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഫുജൗവിൽ നിന്ന് പുറപ്പെടുന്ന ഈ ബുള്ളറ്റ് ട്രെയിൻ 277 കിലോമീറ്റർ (172-മൈൽ) ഫുജൗ-ഷിയാമെൻ-ഷാങ്‌ഷൗ റെയിൽവേ സ്റ്റേഷനിലാണ് ഓട്ടം അവസാനിപ്പിക്കുന്നത്.  ചൈനയിലെ ആദ്യത്തെ ക്രോസ് സീ, ബുള്ളറ്റ് ട്രെയിനുകളുള്ള അതിവേഗ ലൈനാണിത്. ഇത് മൂന്ന് തീരദേശ ഉൾക്കടലുകളിലൂടെയുള്ള പാലങ്ങൾക്ക് മുകളിലൂടെ സഞ്ചരിക്കുകയും മണിക്കൂറിൽ 350 കിലോമീറ്റർ (218 മൈൽ) വേഗത കൈവരിക്കുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.  

സിയാമെൻ ഒരു സാമ്പത്തിക കേന്ദ്രവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമാണ്. ഇപ്പോൾ, ഫുഷൗവിനും സിയാമെനിനുമിടയിലുള്ള യാത്രാ സമയം ഈ ബുള്ളറ്റ് ട്രെയിൻ വന്നതോടെ ഒരു മണിക്കൂറിൽ താഴെയായിരിക്കും. ചൈന റെയിൽവേ സിയുവാൻ സർവേയും ഡിസൈൻ ഗ്രൂപ്പ് കോ ലിമിറ്റഡും ചേർന്ന് രൂപകല്പന ചെയ്ത ഈ പദ്ധതി, രാജ്യത്തിന്റെ വളർന്നുവരുന്ന അതിവേഗ റെയിൽ ശൃംഖലയുടെ ഒരു കൂട്ടിച്ചേർക്കലാണ്. 

2022 ഓടെ ബീജിംഗിൽ 42,000 കിലോമീറ്റർ പ്രവർത്തനക്ഷമമായ അതിവേഗ റെയിൽപ്പാതയുണ്ട്. പതിവായി മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കുന്ന അതിവേഗ റെയിലിന്റെ ദൈർഘ്യം 2022 ജൂൺ വരെ 3,200 കിലോമീറ്ററിനടുത്താണ്. റെയിൽ‌വേ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും വർദ്ധിപ്പിക്കാൻ ചൈന ലക്ഷ്യമിടുന്നു. 

അരുത്, ടോയിലറ്റിലുമുണ്ട് സെൻസറുകള്‍, പുകവലിച്ചാലുടൻ ട്രെയിൻ നില്‍ക്കും, പുതിയ വന്ദേ ഭാരത് സൂപ്പറാ!

തലസ്ഥാനമായ ഫുജൗവും ബിസിനസ്സ് ഹബ് സിയാമെനും ഉൾപ്പെടെ ഫുജിയാനിലെ അഞ്ച് നഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ ട്രാക്കിൽ തായ്‌വാനിൽ നിന്ന് കടലിടുക്കിലൂടെ കടന്നുപോകുന്ന ഒരു കടൽപ്പാലത്തിലൂടെയുള്ള ഭാഗങ്ങൾ ഉൾപ്പെടുന്നു. മൊത്തം 277 കിലോമീറ്റർ റൂട്ടിൽ 20 കിലോമീറ്ററോളം കടലിന് മുകളിലൂടെയുള്ള ഭാഗങ്ങള്‍ ഉൾക്കൊള്ളുന്നു.

ബുള്ളറ്റ് ട്രെയിനുകൾ - അല്ലെങ്കിൽ ചൈനയിൽ വിളിക്കപ്പെടുന്ന അതിവേഗ റെയിൽ (എച്ച്എസ്ആർ) ആണ് ചൈനിയില്‍ ഉള്ളത്. ശൃംഖലയിലെ മറ്റ് ട്രെയിനുകൾ പോലെ മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. ചൈനയുടെ എച്ച്എസ്ആർ നെറ്റ്‌വർക്ക് ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും വലുതാണ്. ഈ വർഷം നെറ്റ്‌വർക്കിലേക്ക് 2,500 കിലോമീറ്റർ കൂടി കൂട്ടിച്ചേർക്കപ്പെടും. ഇതോടെ മൊത്തം ദൈർഘ്യം 44,500 കിലോമീറ്ററായി ഉയരുമെന്ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റ്  റിപ്പോർട്ട് ചെയ്യുന്നു. 2025-ഓടെ 50,000 കിലോമീറ്റർ എച്ച്എസ്ആർ എത്തിക്കാനാണ് ചൈനീസ് നീക്കം.

പ്രവിശ്യയ്ക്ക് എതിർവശത്തുള്ള തായ്‌വാനുമായുള്ള സംയോജിത വികസനത്തിനുള്ള മേഖലയായി ഫുജിയാനിനെ മാറ്റാനുള്ള പദ്ധതിയുടെ വിശദാംശങ്ങൾ ചൈന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ ലിങ്ക് നിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും യാത്ര എളുപ്പമാക്കുമെന്നും ചൈന പ്രതീക്ഷിക്കുന്നു. ഫുജിയാനിൽ ഒരു സംയോജിത ബഹുമുഖ ഗതാഗത ശൃംഖല നിർമ്മിച്ചിട്ടുണ്ടെന്ന് ഒരു ചൈനീസ് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.  അത് പ്രവിശ്യയെ തായ്‌വാനുമായി ബന്ധിപ്പിക്കുന്ന അതിവേഗ ഗതാഗത പാത നിർമ്മിക്കുന്നത് സാങ്കേതികമായി സാധ്യമാക്കുമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios