ഈ ഡ്രസുകള്‍ വാങ്ങിയാല്‍ ബജാജ് അവഞ്ചര്‍ സ്വന്തമാക്കാം!

ഡെനിം, ടി-ഷർട്ടുകൾ, പരുക്കൻ ഷർട്ടുകൾ എന്നിവ ഉൾപ്പെടുന്നതാണ് പീറ്റർ ഇംഗ്ലണ്ടിന്റെ സൂപ്പർ ബൈക്കർ വസ്‍ത്ര ശേഖരം.

Chance to Win Bajaj Avenger by Buying Peter England Biker Collection

പ്രമുഖ വസ്‍ത്ര നിര്‍മ്മാണ ബ്രാന്‍ഡായ പീറ്റർ ഇംഗ്ലണ്ട് (Peter England) ഇന്ത്യയിലെ മോട്ടോർസൈക്കിൾ പ്രേമികൾക്കായി സൂപ്പർ ബൈക്കർ കളക്ഷൻ (Peter England Super Biker Collection) എന്ന പേരിൽ ഒരു പുതിയ വസ്ത്ര ശേഖരം അവതരിപ്പിച്ചു. ഈ ശ്രേണിയിലുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബജാജ് അവഞ്ചർ (Bajaj Avenger) സമ്മാനമായി നേടാനുള്ള അവസരമുണ്ടെന്നും ഇന്ത്യ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഡെനിം, ടി-ഷർട്ടുകൾ, പരുക്കൻ ഷർട്ടുകൾ എന്നിവ ഉൾപ്പെടുന്നതാണ് പീറ്റർ ഇംഗ്ലണ്ടിന്റെ സൂപ്പർ ബൈക്കർ വസ്‍ത്ര ശേഖരം. ഈ ശ്രേണിയിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന വൈവിധ്യമാർന്ന നിറങ്ങളിലും വലുപ്പത്തിലും 60 സ്റ്റൈലുകൾ ഉണ്ട്.  699 രൂപ മുതൽ വിലയുണ്ട് ഈ കളക്ഷന്. പീറ്റർ ഇംഗ്ലണ്ട് ബ്രാൻഡ് ഔട്ട്ലെറ്റുകളിലും മൾട്ടി ബ്രാൻഡ് റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്. ബ്രാൻഡിന്റെ വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് ഓൺലൈനായി ഓർഡർ ചെയ്യാനും കഴിയും.

ഈ കളക്ഷന്‍ സ്വന്തമാക്കുമ്പോള്‍ സ്ക്രാച്ച് കാർഡ് വഴി ധാരാളം സമ്മാനങ്ങൾ ക്യാംപെയിന്‍ വാഗ്‍ദാനം ചെയ്യുന്നുണ്ട്. മോട്ടോർസൈക്കിൾ പ്രേമികൾക്ക് യഥാർത്ഥ ആവേശം പകരാൻ ബജാജ് അവഞ്ചറുമായി ചേര്‍ന്നാണ് പീറ്റർ ഇംഗ്ലണ്ട് സമ്മാന പദ്ധതി ഒരുക്കുന്നത്. 2,999 രൂപയോ അതിൽ കൂടുതലോ വിലയുള്ള ബൈക്കര്‍ കളക്ഷനിലെ വസ്ത്രം വാങ്ങുന്നവര്‍ക്ക് ഈ സമ്മാന പദ്ധതിില്‍ പങ്കെടുക്കാം. വിജയികളായ 10 പേര്‍ക്ക് ബജാജ് അവഞ്ചറുകള്‍ ലഭിക്കും. ഒപ്പം ഹെഡ്‌ഫോണുകൾ, സ്‍മാർട്ട് വാച്ചുകൾ, ഹെൽമെറ്റുകൾ, സ്‍പീക്കറുകൾ തുടങ്ങി മറ്റ് ആവേശകരമായ നിരവധി സമ്മാനങ്ങളും വാഗ്‍ദാനം ചെയ്യുന്നു. ഈ ആമുഖ ഓഫർ ഒക്ടോബർ 30 വരെ സാധുവാണ്, 

പീറ്റർ ഇംഗ്ലണ്ട് എപ്പോഴും നൂതനമായ നിരവധി ഉത്പന്നങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും റൈഡേഴ്‍സിനായി  ഏറ്റവും പുതിയ ഓഫർ അവതരിപ്പിക്കുന്നതിൽ സന്തുഷ്‍ടരാണെന്നും പദ്ധതി ഉദ്ഘാടന വേളയിൽ, പീറ്റർ ഇംഗ്ലണ്ട് സിഒഒ മനീഷ് സിംഗായ് പറഞ്ഞു.  

Latest Videos
Follow Us:
Download App:
  • android
  • ios