ഇടക്കാല ബജറ്റ്, റോഡുകൾ ഇനിയും തിളങ്ങുമോ? മോദിയുടെ ദൃഢനിശ്‍ചയത്തിന് അനുസൃതമെന്ന് ഗഡ്‍കരി!
രാജ്യത്തുടനീളമുള്ള ഇൻഫ്രാസ്ട്രക്ചർ നവീകരണത്തിലും കണക്റ്റിവിറ്റി നിർമ്മാണത്തിലുമുള്ള സർക്കാരിന്‍റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്ന് ധനമന്ത്രി സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. എങ്കിലും, ബജറ്റിൽ നിന്നുള്ള ഒരു പ്രധാന പ്രതീക്ഷയായിരുന്ന റോഡ് ഇൻഫ്രാസ്ട്രക്ചറിനായി എന്തെങ്കിലും പദ്ധതിയെക്കുറിച്ചോ വിഹിതത്തെക്കുറിച്ചോ അവർ പ്രത്യേകം പരാമർശിച്ചില്ല.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസമാണ് 2024ലെ ഇടക്കാല ബജറ്റ് പ്രഖ്യാപിച്ചത്. ബജറ്റ് പ്രസംഗത്തിൽ, റോഡ് അടിസ്ഥാന സൗകര്യങ്ങൾക്കായി വമ്പൻ പ്രഖ്യാപനങ്ങളൊന്നും മന്ത്രി നടത്തിയില്ല. പക്ഷേ രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യൻ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്ന് പ്രസ്‍താവിച്ചു.
രാജ്യത്തുടനീളമുള്ള ഇൻഫ്രാസ്ട്രക്ചർ നവീകരണത്തിലും കണക്റ്റിവിറ്റി നിർമ്മാണത്തിലുമുള്ള സർക്കാരിന്‍റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. എങ്കിലും, ബജറ്റിൽ നിന്നുള്ള ഒരു പ്രധാന പ്രതീക്ഷയായിരുന്ന റോഡ് ഇൻഫ്രാസ്ട്രക്ചറിനായി എന്തെങ്കിലും പദ്ധതിയെക്കുറിച്ചോ വിഹിതത്തെക്കുറിച്ചോ അവർ പ്രത്യേകം പരാമർശിച്ചില്ല.
റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2023 ലെ കേന്ദ്ര ബജറ്റിൽ മന്ത്രാലയത്തിന് 2.7 ലക്ഷം കോടി രൂപയുടെ ബജറ്റ് വിഹിതം ലഭിച്ചു 2022- 2023 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 1.99 ലക്ഷം കോടിയിൽ നിന്ന് 36 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. വ്യാഴാഴ്ചത്തെ ഇടക്കാല ബജറ്റ് പ്രസംഗത്തിൽ, അടിസ്ഥാന സൗകര്യ ബജറ്റ് 11.1 ശതമാനം വർധിപ്പിച്ച് 11.11 ലക്ഷം കോടി രൂപയായി ഉയർത്തിയതായി സീതാരാമൻ പരാമർശിച്ചു. എന്നാൽ റോഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്കുള്ള വിഹിതം മന്ത്രി വ്യക്തമാക്കിയില്ല.
അതേസമയം ഈ വകയിരുത്തലിലൂടെ ഇന്ത്യയുടെ ആധുനിക അടിസ്ഥാന സൗകര്യങ്ങൾക്ക് ഉത്തേജനം ഉണ്ടാകുമെന്ന് ബജറ്റിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതോടെ, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനൊപ്പം, യുവാക്കൾക്ക് എണ്ണമറ്റ പുതിയ തൊഴിലവസരങ്ങൾ ഒരുക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുകയാണ് ഇടക്കാല ബജറ്റ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയത്തിന് അനുസൃതമായി ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുകയാണ് ധനമന്ത്രിയുടെ ബജറ്റ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്‍റെ വികസനം വേഗത്തിലാക്കാനും തൊഴിൽ വർദ്ധിപ്പിക്കാനുമുള്ള ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.