ഇന്ത്യൻ പോലെ തന്നെ സുരക്ഷിതം, ക്രാഷ് ടെസ്റ്റിൽ മിന്നും പ്രകടനവുമായി ഈ ബ്രസീലിയൻ കാറും!
ഇന്ത്യ-സ്പെക് പതിപ്പിന്റെ അതേ സുരക്ഷാ റേറ്റിംഗ് നേടുന്നുണ്ടോയെന്ന് പരിശോധിക്കാൻ ബ്രസീലിയൻ-സ്പെക്ക് മോഡൽ പരീക്ഷിക്കാൻ തങ്ങൾ ആഗ്രഹിച്ചതായി ലാറ്റിൻ എൻസിഎപി പറയുന്നു.
ലാറ്റിൻ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ ഫോക്സ്‍വാഗണ്‍ വിര്‍ടസിന് അഞ്ച് സ്റ്റാര്‍ നേട്ടം. മെയ്ഡ്-ഇൻ-ബ്രസീൽ പതിപ്പാണ് പരീക്ഷിച്ചത്. മെയ്ഡ്-ഇൻ-ഇന്ത്യ പതിപ്പ് പോലെ, ക്രാഷ് ടെസ്റ്റിൽ 5 നക്ഷത്രങ്ങൾ ബ്രസീലിയൻ വിർടസും നേടി. ഇന്ത്യ-സ്പെക് പതിപ്പിന്റെ അതേ സുരക്ഷാ റേറ്റിംഗ് നേടുന്നുണ്ടോയെന്ന് പരിശോധിക്കാൻ ബ്രസീലിയൻ-സ്പെക്ക് മോഡൽ പരീക്ഷിക്കാൻ തങ്ങൾ ആഗ്രഹിച്ചതായി ലാറ്റിൻ എൻസിഎപി പറയുന്നു.
മുതിർന്നവരുടെ സുരക്ഷ്ക്ക് 92 ശതമാനവും കുട്ടികൾക്കുള്ള സംരക്ഷണത്തിൽ 92 ശതമാനവും കാൽനട, ദുർബലരായ റോഡ് ഉപയോക്താക്കളുടെ സംരക്ഷണത്തിൽ 53 ശതമാനവും സുരക്ഷാ സഹായ സംവിധാനങ്ങളിൽ 85 ശതമാനവും സെഡാൻ സ്കോർ ചെയ്‍തു. ആറ് എയർബാഗുകൾ, സീറ്റ് ബെൽറ്റ് പ്രീ ടെൻഷനറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ സ്റ്റാൻഡേർഡായി സെഡാനിൽ സജ്ജീകരിച്ചിരുന്നു. ആഗോള വിപണിയിൽ വിർസ്റ്റസിനൊപ്പം ഓപ്‌ഷണലായി ഉടമകൾക്ക് അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്‌സ് സിസ്റ്റം ലഭിക്കും.
അപകടത്തില്‍ യാത്രികരുടെ നെഞ്ചിൻകൂട് തകരും, ക്രാഷ് ടെസ്റ്റില്‍ ഞെട്ടിച്ച് ഈ കാര്‍ പപ്പടം!
ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മോഡൽ സ്റ്റാൻഡേർഡായി ധാരാളം സുരക്ഷാ ഉപകരണങ്ങളോടെയാണ് വരുന്നത്. ഇതിന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി) എന്നിവ ലഭിക്കുന്നു. മൾട്ടി-കൊളിഷൻ ബ്രേക്കിംഗ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, ബ്രേക്ക് അസിസ്റ്റ്, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, ആന്റി-സ്ലിപ്പ് റെഗുലേഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക് സിസ്റ്റം എന്നിവയുമുണ്ട്. ഉയർന്ന വേരിയന്റുകളിൽ, സൈഡ് എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടയർ ഡിഫ്ലേഷൻ വാണിംഗ് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സ്പീഡ് അലർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ, കോർണറിംഗ് ലൈറ്റുകൾ എന്നിവയുണ്ട്.
സ്‌കോഡയുടെയും ഫോക്‌സ്‌വാഗന്റെയും ഇന്ത്യ 2.0 പ്രോജക്റ്റിൽ നിന്ന് വന്ന കാറുകൾ ഇന്ത്യൻ വിപണിയിൽ ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ വാഹനങ്ങളാണ്. വിർടസ്, ടൈഗൺ, കുഷാക്ക്, സ്ലാവിയ എന്നിവർ ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടി. ഇന്ത്യൻ വിപണിയിൽ 11.48 ലക്ഷം രൂപയിൽ തുടങ്ങി 18.77 ലക്ഷം രൂപ വരെയാണ് വിർടസിന്റെ വില . രണ്ട് വിലകളും എക്സ്-ഷോറൂം ആണ്. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ, മാരുതി സുസുക്കി സിയാസ്, സ്കോഡ സ്ലാവിയ എന്നിവയാണ് വിർറ്റസിന്റെ എതിരാളികൾ.