ഭാരത് ഇടിപരീക്ഷയുടെ ഫലങ്ങൾ ഈ മാസം വരും, ആരൊക്കെ പപ്പടമാകും! ആകാംക്ഷയിൽ വാഹനലോകം!
ഭാരതത്തിന്‍റെ സ്വന്തം ഇടിപരീക്ഷയായ ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റ്ഡിസംബർ 15 മുതൽ ആരംഭിച്ചിരിക്കുന്നു. ഈ ക്രാഷ് ടെസ്റ്റിൽ ഉൾപ്പെടുന്ന കാറുകളുടെ ആദ്യ ബാച്ച് ഈ മാസം വെളിപ്പെടുത്തും.
ഭാരതത്തിന്‍റെ സ്വന്തം ഇടിപരീക്ഷയായ ഭാരത് എൻസിഎപി ക്രാഷ് ക്രാഷ് ടെസ്റ്റ് ഡിസംബർ15 മുതൽ ആരംഭിച്ചിരിക്കുന്നു. ഈ ക്രാഷ് ടെസ്റ്റിൽ ഉൾപ്പെടുന്ന കാറുകളുടെ ആദ്യ ബാച്ച് ഈ മാസം വെളിപ്പെടുത്തും. കിയ സോണറ്റ് ഫേസ്‌ലിഫ്റ്റും ടാറ്റ പഞ്ചും ഈ ക്രാഷ് ടെസ്റ്റ് ചെയ്യുന്ന ആദ്യ ബാച്ച് കാറുകളാണെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അതേസമയം, ടാറ്റ പഞ്ചിന്റെ 6 എയർബാഗ് മോഡലിന്റെ ബിഎൻസിഎപി പരിശോധനയുടെ കാര്യവും പുറത്തുവന്നു. ഭാരത് എൻസിഎപിയിൽ 36 വാഹനങ്ങൾ പരീക്ഷിക്കും. അതേസമയം യൂറോപ്യൻ കമ്പനികളായ റെനോ, സ്‌കോഡ, ഫോക്‌സ്‌വാഗൺ തുടങ്ങിയ കമ്പനികൾ തങ്ങളുടെ കാറുകൾ രജിസ്റ്റർ ചെയ്യാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഭാരത് ന്യൂ കാർ അസിസ്റ്റൻസ് പ്രോഗ്രാം (BNCAP) 2023 ഒക്‌ടോബർ ഒന്നിനാണ് തുടക്കമായത്. ഇതോടെ സ്വന്തം ക്രാഷ് ടെസ്റ്റ് പ്രോഗ്രാം അവതരിപ്പിക്കുന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി. ഘടനാപരമായ സുരക്ഷയ്ക്കായി ഇന്ത്യയിലെ കാറുകൾക്ക് ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ നിർബന്ധമാണ്. അഡൾട്ട് ഒക്യുപന്റ് പ്രൊട്ടക്ഷൻ (എഒപി), ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ (സിഒപി), സേഫ്റ്റി അസിസ്റ്റ് ടെക്‌നോളജീസ് (എസ്എടി) എന്നീ മൂന്ന് പാരാമീറ്ററുകളുടെ അടിസ്ഥാനത്തിലാണ് ബിഎൻസിഎപി റേറ്റിംഗ് കാറിനെ വിലയിരുത്തുന്നത്. കാർ നിർമ്മാതാക്കളോ ഇറക്കുമതിക്കാരോ കേന്ദ്രം നിർദ്ദേശിക്കുന്ന ഏജൻസികൾക്ക് ഫോം 70-എയിൽ അപേക്ഷിക്കണം. ടെസ്റ്റുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ഓട്ടോമോട്ടീവ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (എഐഎസ്) അനുസരിച്ച് വാഹനങ്ങൾക്ക് ഒമ്പത് മുതൽ അഞ്ച് വരെ സ്റ്റാർ റേറ്റിംഗ് ഏജൻസികൾ നൽകും.
മാരുതി സുസുക്കി ഇന്ത്യ 3 മോഡലുകളും, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഇന്ത്യ എൻസിഎപിക്കായി മൂന്ന് മോഡലുകളും അയയ്ക്കും. മഹീന്ദ്ര ആൻഡ് മഹീന്ദ്ര അതിന്റെ നാല് മോഡലുകൾ പരീക്ഷണത്തിന് അയക്കും. ജിഎൻസിഎപി മാനദണ്ഡങ്ങൾക്ക് അനുസൃതമായി, ടെസ്റ്റിംഗ് ഏജൻസികൾ ഓരോ മോഡലിന്റെയും അടിസ്ഥാന വേരിയന്റിന്റെ മൂന്ന് യൂണിറ്റുകൾ തിരഞ്ഞെടുക്കും. അതേസമയം, റെനോ ഇന്ത്യ, സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ, സ്റ്റെല്ലാന്റിസ് ഗ്രൂപ്പ് എന്നിവ ഉൾപ്പെടെയുള്ള യൂറോപ്യൻ കാർ നിർമ്മാതാക്കൾ തങ്ങളുടെ കാറുകൾ ഈ സുരക്ഷാ റേറ്റിംഗിനായി ഇതുവരെ നൽകിയിട്ടില്ല. ട
ഒരു കാർ ഈ ടെസ്റ്റിന്റെ ഭാഗമാക്കാൻ, നിർമ്മാതാവ് വാഹന മോഡലിനെ നിർദ്ദേശിക്കേണ്ടതുണ്ട്. ഭാരത് എൻസിഎപി സംഘം ആ വാഹന നിർമാണ കേന്ദ്രം സന്ദർശിക്കും. ടീം ആ മോഡൽ ബേസ് വേരിയന്റ് തിരഞ്ഞെടുക്കും. തിരഞ്ഞെടുത്ത വാഹനം ഭാരത് എൻസിഎപി ടെസ്റ്റിംഗ് സെന്ററിലേക്ക് അയയ്ക്കും. തിരഞ്ഞെടുത്ത വേരിയന്റുകളുടെ ക്രാഷ് ടെസ്റ്റ് പ്രക്രിയ കാർ നിർമ്മാതാവിന്റെയും ഭാരത് എൻസിഎപി ടീമിന്റെയും പ്രതിനിധിക്ക് മുന്നിൽ നടത്തും. പരിശോധനാ ഫലങ്ങൾ സമാഹരിക്കും. ഭാരത് എൻസിഎപി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷം വിശദാംശങ്ങൾ കാർ കമ്പനിയുമായി പങ്കിടും. സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷം ആ വാഹനത്തിന്റെ സ്റ്റാർ റേറ്റിംഗും ക്രാഷ് ടെസ്റ്റ് ഫലവും ഭാരത് എൻസിഎപി പ്രസിദ്ധീകരിക്കും. കൂടാതെ, അതിന്റെ സർട്ടിഫിക്കറ്റ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്ട് (സിഐആർടി) നൽകും.