കുറഞ്ഞ വില, തീപിടിക്കില്ല, അതിശയിപ്പിക്കും മൈലേജ്, ഏഴ് വർഷത്തേക്ക് ബാറ്ററിയെക്കുറിച്ച് ആശങ്കയും വേണ്ട!

മികച്ച റേഞ്ചിനൊപ്പം നൂതന ഫീച്ചറുകളുമുള്ള ഈ സ്‍കൂട്ടർ ദൈനംദിന യാത്രയ്ക്ക് ഏറെ അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം ഈ പ്രാരംഭ വില 2023 സെപ്റ്റംബർ 19 വരെ മാത്രമേ ബാധകമാകൂ.  ഈ ഇലക്ട്രിക് സ്‍കൂട്ടർ ചക്കൻ പ്ലാന്റിൽ വികസിപ്പിച്ച് ഡിസൈൻ ചെയ്‍തതാണെന്ന് നിർമ്മാതാവ് പറയുന്നു.

BGAUSS C12i e scooter launched with low price amazing mileage and no battery worries for seven years prn

ന്ത്യൻ വിപണിയിലെ ഇലക്ട്രിക് സ്‍കൂട്ടർ വിഭാഗത്തിലേക്ക് പുതിയ മോഡലുകൾ തുടർച്ചയായി കടന്നുവരികയാണ്. ഇപ്പോൾ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ബിഗൌസ് ഇന്ത്യൻ വിപണിയിൽ  C12i  എന്ന പുതിയ ഇലക്ട്രിക് സ്‍കൂട്ടര്‍ അവതരിപ്പിച്ചു. ഇത് ഇഎക്സ്, മാക്സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിൽക്കും . ആകർഷകമായ രൂപവും കരുത്തുറ്റ ബാറ്ററി പാക്കും ഉള്ള ഈ സ്‌കൂട്ടർ 99,999 രൂപ പ്രാരംഭ എക്‌സ് ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. മികച്ച റേഞ്ചിനൊപ്പം നൂതന ഫീച്ചറുകളുമുള്ള ഈ സ്‍കൂട്ടർ ദൈനംദിന യാത്രയ്ക്ക് ഏറെ അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം ഈ പ്രാരംഭ വില 2023 സെപ്റ്റംബർ 19 വരെ മാത്രമേ ബാധകമാകൂ.  ഈ ഇലക്ട്രിക് സ്‍കൂട്ടർ ചക്കൻ പ്ലാന്റിൽ വികസിപ്പിച്ച് ഡിസൈൻ ചെയ്‍തതാണെന്ന് നിർമ്മാതാവ് പറയുന്നു.

ബിഗൌസ് C12i ഇഎക്സ് നഗരങ്ങളുടെ ചലനാത്മകത കണക്കിലെടുത്ത് പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്ന് കമ്പനി പറയുന്നു. 2.0 kWh കപ്പാസിറ്റിയുള്ള ലിഥിയം ബാറ്ററി പാക്കാണ് ഈ സ്‍കൂട്ടറിൽ കമ്പനി നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 85 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ സ്‌കൂട്ടറിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന്റെ ബാറ്ററി IP67 റേറ്റുചെയ്തതാണ്, അതായത് ഈ ബാറ്ററി ചൂട്, വെള്ളം, പൊടി എന്നിവയിൽ നിന്ന് സ്വയം സംരക്ഷിക്കുന്നു. ബാറ്ററി ഫുൾ ചാർജ് ആകാൻ 4 മണിക്കൂർ 30 മിനിറ്റ് എടുക്കും.

സാധാരണക്കാരനെ നെഞ്ചോട് ചേര്‍ത്ത് ഹ്യുണ്ടായി; പുത്തൻ i20ക്ക് മോഹവില, ഒപ്പം കിടിലൻ സുരക്ഷയും!

ഇതിൽ ബാറ്ററിക്ക് സമീപം ഒരു ഫാൻ സ്ഥാപിച്ചിട്ടുണ്ട്. സ്കൂട്ടർ ഓടുമ്പോൾ, ഈ ഫാൻ ഓൺ ആകുന്നതിനാൽ ബാറ്ററി കൂളായി സൂക്ഷിക്കാം. ബാറ്ററി ചൂടിൽ സ്‍കൂട്ടറുകൾക്ക് തീപിടിക്കുന്ന ഇത്തരം നിരവധി സംഭവങ്ങൾ ഇക്കാലത്ത് കണ്ടിട്ടുണ്ട്. ഇക്കാര്യത്തിൽ, ഈ സവിശേഷത കുറച്ച് ഉപയോഗപ്രദമാണെന്ന് തെളിയിക്കും. 20 സുരക്ഷാ ഫീച്ചറുകളാണ് ഇതിന് നൽകിയിരിക്കുന്നത്. സ്‌കൂട്ടറിന്റെ ബാറ്ററിയ്‌ക്കൊപ്പം കമ്പനി മൂന്നു വർഷത്തെ സ്റ്റാൻഡേർഡ് വാറന്റി നൽകുന്നു. ഇത് കൂടാതെ അഞ്ച് വർഷത്തെ വിപുലീകൃത വാറന്റിയും ലഭ്യമാണ്. ഇതിനായി ഉപഭോക്താക്കൾ പ്രത്യേകം പണം നൽകണം. 

ഈ ബാറ്ററിയുടെ ആയുസ്സ് മികച്ചതാക്കുന്ന തരത്തിലാണ് വികസിപ്പിച്ചിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിന്റെ ആയുസ്സ് ഏകദേശം 70,000 കിലോമീറ്ററാണ്. ബിഗൌസ് പറയുന്നത്, സാധാരണയായി ഒരു വർഷത്തിൽ ഏകദേശം 10,000 കിലോമീറ്ററാണ് ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കുന്നതെങ്കില്‍ അടുത്ത ആറ് മുതൽ ഏഴ് വർഷത്തേക്ക് അതിന്റെ ബാറ്ററിയെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല എന്നാണ്. 

ബിഗൌസ് കമ്പനിയുടെ ശ്രേണിയിൽ മറ്റൊരു സ്‌കൂട്ടർ C12i മാക്‌സും ഉൾപ്പെടുന്നു. അത് വലിയ ബാറ്ററി പാക്കോടെയാണ് വരുന്നത്. ഇതിൽ 3.2 kWh ശേഷിയുള്ള ലിഥിയം ബാറ്ററിയാണ് ഹൃദയം. ഒറ്റ ചാർജിൽ 135 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ സ്‌കൂട്ടറിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന്റെ ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ 6-7 മണിക്കൂർ എടുക്കും. വില 1.26 ലക്ഷം രൂപയാണ് ഇതിന്‍റെ എക്സ്-ഷോറൂം. 

ഈ ഇലക്ട്രിക് സ്കൂട്ടറിൽ 23 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസ് കമ്പനി നൽകിയിട്ടുണ്ട്. അതിൽ നിങ്ങൾക്ക് രണ്ട് ഫുൾ സൈസ് ഹെൽമെറ്റുകൾ എളുപ്പത്തിൽ സൂക്ഷിക്കാം. ഇതുകൂടാതെ, 774 എംഎം അധിക സുഖപ്രദമായ സീറ്റ് നൽകിയിട്ടുണ്ട്, ഇത് സവാരി സുഖകരമാക്കുന്നു. സ്കൂട്ടറിന്റെ മുൻവശത്തും സ്റ്റോറേജ് സ്പേസ് ലഭ്യമാണ്. യുഎസ്ബി ചാർജിംഗ് പോർട്ട്, ചാർജിംഗ് കണക്ടർ, എൽഇഡി ഹെഡ്‌ലൈറ്റ്, 155 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, മുൻവശത്ത് ടെലിസ്‌കോപിക് സസ്പെൻഷൻ, പിന്നിൽ ഷോക്ക് ഒബ്സർവർ സസ്പെൻഷൻ എന്നിവയാണ്  മറ്റ് ചില സവിശേഷതകൾ.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios