ജനപ്രിയനെ തിരികെത്തരൂവെന്ന് ജനം, നിര്‍ത്തലാക്കിയ ഈ ബജാജ് ബൈക്ക് ഒടുവില്‍ തിരിച്ചുവരുന്നു!

എന്നാല്‍ ഇപ്പോഴിതാ ഈ മോട്ടോർസൈക്കിൾ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍

Bajaj Pulsar 220F makes a comeback

ജാജ് ഓട്ടോ ലിമിറ്റഡ് കഴിഞ്ഞ വർഷം പൾസർ 220 എഫ് നിർത്തലാക്കിയിരുന്നു. 220F ന്റെ പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്ന പൾസർ F250, N250 എന്നിവ അവതരിപ്പിച്ചതിനാലാണ് പൾസർ 220F ഇന്ത്യൻ വിപണിയിൽ നിന്ന് നിർത്തലാക്കിയത്. എന്നാല്‍ ഇപ്പോഴിതാ ഈ മോട്ടോർസൈക്കിൾ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡീലർഷിപ്പുകൾക്ക് പുതിയ യൂണിറ്റുകൾ ലഭിക്കാൻ തുടങ്ങിയതായി ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ചില ഡീലർഷിപ്പുകൾ പുതിയ മോട്ടോർസൈക്കിളിന്റെ ബുക്കിംഗും സ്വീകരിച്ചു തുടങ്ങിയെന്നും വരും ആഴ്‍ചകളിൽ ഡെലിവറികൾ ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം പൾസർ 220F തിരികെ കൊണ്ടുവരാനുള്ള കാരണം കമ്പനി ഇതുവരെ വ്യക്തമായിട്ടില്ല.

പൾസർ 220F ഇന്ത്യൻ വിപണിയിൽ വീണ്ടും അവതരിപ്പിക്കുന്നതിന് രണ്ട് കാരണങ്ങളുണ്ടാകാം. ഒന്നുകിൽ കാര്യമായ ഡിമാൻഡ് ഇതിന് ഇപ്പോഴും ഉണ്ട്. പുതിയ തലമുറ പൾസർ 250-കൾ ബജാജ് വിചാരിച്ചതുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ല എന്നത് മറ്റൊരു കാരണമാകാം. 

അതേസമയം ബജാജ് ഓട്ടോ പൾസർ 220F-ൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. മോട്ടോർസൈക്കിൾ നിർത്തലാക്കുന്നതിന് മുമ്പ്, അത് ഇതിനകം തന്നെ BS6 അനുസരിച്ചായിരുന്നു. അതിനാൽ, ബ്രാൻഡ് OBD2 കംപ്ലയിന്റ് ആക്കുന്നതിന് മാത്രമേ പ്രവർത്തിക്കൂ.

220 സിസി, സിംഗിൾ സിലിണ്ടർ, എയർ-ഓയിൽ കൂൾഡ് ഫ്യുവൽ ഇഞ്ചക്‌റ്റഡ് യൂണിറ്റാണ് നിലവിലുള്ള എഞ്ചിൻ. ഇത് 8,500 ആർപിഎമ്മിൽ 20.8 ബിഎച്ച്പി പവറും 7,000 ആർപിഎമ്മിൽ 18.5 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്‌സാണ് ട്രാൻസ്‍മിഷൻ.

അതേസമയം, ബജാജിന്റെ നിരയിൽ നിന്ന് പുറത്തിറക്കുന്ന ഏറ്റവും പുതിയ പൾസറാണഅ പൾസർ P150. ബജാജിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന പുതിയ തലമുറ പൾസറാണിത്. പൾസർ എൻ 160, പൾസർ 250 ട്വിൻ എന്നിവയിൽ ഇതിനകം ഡ്യൂട്ടി ചെയ്യുന്ന ഒരു പുതിയ ഫ്രെയിമും പുതിയ എഞ്ചിനും ഇതിൽ ഉപയോഗിക്കുന്നു. ഈ മോട്ടോർസൈക്കിൾ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു.  1.17 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള ഒരു സിംഗിൾ-ഡിസ്‌ക്ക് മോഡലും 1.20 ലക്ഷം എക്സ് ഷോറൂം വിലയുള്ള ഇരട്ട ഡിസ്‌ക്ക് മോഡലുമാണിത്. 

Latest Videos
Follow Us:
Download App:
  • android
  • ios