ഇത് അപ്രതീക്ഷിതം, വേഗം ബജാജ് ഷോറൂമിലേക്ക് ഓടിക്കോ, ജനപ്രിയ ചേതക്കിന്‍റെ വില വെട്ടിക്കുറച്ചു!
വില കുറച്ചതിനെത്തുടർന്ന്, ബജാജ് ചേതക് ഇലക്ട്രിക് സ്‍കൂട്ടറിന് ഇപ്പോൾ ഫെയിം 2 സബ്‍സിഡിക്ക് ശേഷം 1.30 ലക്ഷം രൂപയാണ് ദില്ലി,ബെംഗളൂരു വില. നേരത്തെ 1.52 ലക്ഷം രൂപയായിരുന്നു ബജാജ് ചേതക്കിന്‍റെ വില.
രാജ്യത്തെ ഉത്സവ സീസണിന് മുന്നോടിയായി ബജാജ് ചേതക് ഇലക്ട്രിക് സ്‍കൂട്ടറിന് വൻ വിലക്കുറവ്. ബജാജ് തങ്ങളുടെ ഏക ഇലക്ട്രിക് സ്‌കൂട്ടറായ ചേതക് ഇലക്ട്രിക്ക് 22,000 രൂപ വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നു. വില കുറച്ചതിനെത്തുടർന്ന്, ബജാജ് ചേതക് ഇലക്ട്രിക് സ്‍കൂട്ടറിന് ഇപ്പോൾ ഫെയിം 2 സബ്‍സിഡിക്ക് ശേഷം 1.30 ലക്ഷം രൂപയാണ് ദില്ലി, ബെംഗളൂരു എക്സ് ഷോറൂം വില. നേരത്തെ 1.52 ലക്ഷം രൂപയായിരുന്നു ബജാജ് ചേതക്കിന്‍റെ വില.
ഈ വിലക്കുറവ് എതിരാളികളായ ഏഥർ 450X (1.38 ലക്ഷം രൂപ), ഒല എസ്1 പ്രൊ ജെൻ 2 (1.47 ലക്ഷം രൂപ) എന്നിവയേക്കാൾ ബജാജ് ചേതക്കിനെ ഇപ്പോള്‍ കൂടുതൽ താങ്ങാനാവുന്നതാക്കി. ടിവിഎസ് ഐക്യൂബ് വില 1.34 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. അതിന്റെ S വേരിയന്റിന് 1.40 ലക്ഷം രൂപ വിലവരും. ഹീറോ വിദ പ്രോയുടെ വില 1.46 ലക്ഷം രൂപയാണ് എന്നതും ശ്രദ്ധിക്കുക.
എണ്ണ ഹൃദയമുള്ളവനെക്കാള്‍ പരുക്കൻ, ഇലക്ട്രിക്ക് കരുത്തില്‍ കൂടുതല്‍ മസിലനായി മഹീന്ദ്ര ഥാര്‍!
അതേസമയം ഈ വിലക്കുറവ് പരിമിത കാലത്തേക്ക് മാത്രം ലഭ്യമാണെന്ന് ബജാജ് വ്യക്തമാക്കി. എന്നാൽ, ഓഫർ കാലാവധി അവസാനിക്കുന്നതിനുള്ള ഒരു പ്രത്യേക തീയതി കമ്പനി പരാമർശിച്ചിട്ടുമില്ല. രാജ്യത്തുടനീളം ഈ ഓഫർ ലഭ്യമാക്കും. ഓഗസ്റ്റ് ഒന്നു മുതലാണ് ഉത്സവ വില നിലവിൽ വന്നത് എന്നാണ് റിപ്പോർട്ടുകൾ.
ചില പുതിയ ആധുനിക ഘടകങ്ങളും വളഞ്ഞ ബോഡി വർക്കുകളും ഉള്ള പഴയ ഐക്കണിക്ക് സ്‍കൂട്ടർ ഡിസൈൻ ചേതക് ഇലക്ട്രിക്കിനും ലഭിക്കുന്നു. എൽഇഡി ഹെഡ്‌ലൈറ്റ്, പൂർണ്ണമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയും ഇതിലുണ്ട്. മൂന്ന് കിലോവാട്ട് ബാറ്ററിയിൽ നിന്ന് പവർ എടുക്കുന്ന 3.8kWh മോട്ടോറുമായാണ് ചേതക് ഇലക്ട്രിക് സ്‍കൂട്ടർ വരുന്നത്. ഇതിന്റെ ഉയർന്ന വേഗത യഥാക്രമം 63 കിമി, 107കിമി ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. നാല് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാറ്റിസ്ഥാപിക്കുന്നതിന് മുമ്പ് ഇതിന് ഏഴ് വർഷമോ 70,000 കിലോമീറ്ററോ ആയുസ്സ് ഉണ്ടായിരിക്കുമെന്നും ബജാജ് അവകാശപ്പെടുന്നു.
ഓവർ-ദി-എയർ അപ്‌ഡേറ്റുകൾക്കൊപ്പം 4G കണക്റ്റിവിറ്റിയും ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമായ മൈ ചേതക് ആപ്ലിക്കേഷനും ഉണ്ട്. സീറ്റിനടിയിലെ സ്റ്റോറേജ് 18 ലിറ്ററാണ്, അതേസമയം നാല് ലിറ്ററാണ് ഗ്ലൗബോക്സ് സ്റ്റോറേജ്. നിറമുള്ള എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബോഡി-നിറമുള്ള റിയർ വ്യൂ മിററുകൾ, ഡ്യുവൽ-ടോൺ സീറ്റ്, വീൽ റിമ്മുകളിലെ ഡെക്കൽ ബ്രാൻഡിംഗ്, പില്യൺ ഫൂട്ട്‌റെസ്റ്റ്, ഗ്രാബ് ഹാൻഡിൽ തുടങ്ങിയ സവിശേഷതകള്‍ ഉള്ള ചേതക് പ്രീമിയം എഡിഷനും വിപണിയില്‍ ഉണ്ട്.