ഇതാ നിരത്തില്‍ ഇറങ്ങിയാല്‍ എസ്‍യുവിയാകും പറക്കും കാര്‍!

അസ്‍ക A5 പ്രീ-പ്രൊഡക്ഷൻ പ്രോട്ടോടൈപ്പിനാണ് സർട്ടിഫിക്കറ്റ് ഓഫ് ഓതറൈസേഷനും പ്രത്യേക സർട്ടിഫിക്കേഷനും ലഭിച്ചത്. 

ASKA A5 becomes first flying car authorized to drive on public roads prn

ലോകമെമ്പാടുമുള്ള നിരവധി കമ്പനികൾ പറക്കും കാറുകൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഒരെണ്ണം വായുവിൽ പറന്നു കണ്ടാല്‍ അതിശയിക്കാനില്ല. അമേരിക്കൻ എയർ മൊബിലിറ്റി കമ്പനിയായ ന്യൂ അറ്റ്‌ലസിന്‍റെ അസ്‍ക A5 പ്രീ-പ്രൊഡക്ഷൻ പ്രോട്ടോടൈപ്പിനാണ് സർട്ടിഫിക്കറ്റ് ഓഫ് ഓതറൈസേഷനും പ്രത്യേക സർട്ടിഫിക്കേഷനും ലഭിച്ചത്. പൊതുനിരത്തുകളിൽ ഓടിക്കാനുള്ള അനുമതി നേടുന്ന ലോകത്തിലെ ആദ്യത്തെ പറക്കും കാറാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

യുണൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്) ഡിപ്പാർട്ട്മെന്റ് ഓഫ് മോട്ടോർ വെഹിക്കിൾസ് (ഡിഎംവി) ആണ് അനുമതി നൽകിയിരിക്കുന്നത്. ഡിഎംവി നമ്പർ പ്ലേറ്റ് ഉപയോഗിച്ച് സിലിക്കൺ വാലിക്ക് ചുറ്റുമുള്ള 480 കിലോമീറ്ററിലധികം റോഡ് ടെസ്റ്റിംഗ് ഇതിനകം വിജയകരമായി നടത്തിയതായി കമ്പനി പറയുന്നു. കാലിഫോർണിയയിലെ പ്രാദേശിക റോഡുകളിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ വിജയകരമായി നടത്തുന്ന ആദ്യത്തെ ഇലക്ട്രിക് ഫ്ലയിംഗ് കാർ ഡെവലപ്പർ എന്ന നിലയിൽ, സുരക്ഷിതത്വത്തിന് ഊന്നൽ നൽകിയെന്നും ന്യൂ അറ്റ്‌ലസ് കമ്പനിയുടെ ചെയര്‍മാനും സിഒഒയുമായ മക്കി കപ്ലിൻസ്‌കി പറഞ്ഞു. 

സാധാരണക്കാരന്‍റെ കണ്ണീരൊപ്പാൻ ഇന്ത്യൻ റെയില്‍വേ, വരുന്നൂ പാവങ്ങളുടെ വന്ദേ ഭാരത്!

ഡ്രൈവ് മോഡിൽ റോഡിലായിരിക്കുമ്പോൾ, ഈ പറക്കും കാറിന് ഒരു എസ്‌യുവിയുടെ വലുപ്പം ലഭിക്കുന്നു. ഒപ്പം ഒരു എസ്‌യുവിയുടേതിന് സമാനമായ ഉയർന്ന ഡ്രൈവിംഗ് സ്ഥാനവും നൽകുന്നു. ഡ്രൈവർക്ക് നല്ല ദൃശ്യപരതയും ഷോർട്ട് ടേക്ക്‌ഓഫ്, ലാൻഡിംഗ് മോഡിന് മതിയായ ഗ്രൗണ്ട് ക്ലിയറൻസും നൽകുന്നു.

ഇതിന് 250 മൈൽ അല്ലെങ്കിൽ 400 ല്‍ അധികം കിലോമീറ്റർ വരെ ഫ്ലൈറ്റ് റേഞ്ച് ഉണ്ട്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ (എഫ്‌എഎ) അംഗീകാര സർട്ടിഫിക്കറ്റും സ്‌പെഷ്യൽ എയർ വോർത്തിനസ് സർട്ടിഫിക്കേഷനും പറക്കും കാറിന് ലഭിച്ചു. ഈ സർട്ടിഫിക്കേഷൻ ഈ വിമാനത്തിന്റെ വാണിജ്യ വിൽപ്പന അനുവദിക്കുന്നില്ലെങ്കിലും, പരീക്ഷണത്തിനും വികസനത്തിനുമായി പ്രോട്ടോടൈപ്പ് പറത്താൻ സാധിക്കും. 

കമ്പനിക്ക് ഇതിനകം 60-ലധികം പ്രീ-ഓർഡറുകൾ ലഭിച്ചു. A5 സർട്ടിഫിക്കേഷൻ അംഗീകാരങ്ങൾക്ക് വിധേയമായി 2026 വാണിജ്യവൽക്കരണത്തിന്റെ ലക്ഷ്യത്തിലാണ് എന്ന് കമ്പനി വ്യക്തമാക്കുന്നു.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios