ഈ റോഡിലെ പേടിസ്വപ്‍നം ഒഴിയുന്നു, ഇനി യാത്ര മധുരതരമാകും!

എന്നാല്‍ ഇപ്പോഴിതാ ഈ ആശങ്ക ഒഴിയുകയാണ്. ആശ്രാം മേൽപ്പാലത്തിന്റെ വിപുലീകൃത ഭാഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. 

Ashram flyover inaugurated prn

ദിവസേന ദില്ലിയിൽ നിന്ന് നോയിഡയിലേക്ക് പോകുന്ന യാത്രക്കാർക്ക് ആശ്രാം മേൽപ്പാലത്തിനും ഡിഎൻഡിക്കും ഇടയിലുള്ള ഗതാഗതക്കുരുക്ക് വളരെക്കാലമായി വലിയ തലവേദനയായിരുന്നു. ഡിഎൻഡി ഫ്ലൈവേ വേഗതയേറിയ റോഡാണെങ്കിലും തിരക്കേറിയ അപ്രോച്ച് റോഡ് ഒരു വലിയ ആശങ്ക  ആയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ ആശങ്ക ഒഴിയുകയാണ്. ആശ്രാം മേൽപ്പാലത്തിന്റെ വിപുലീകൃത ഭാഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. ഇതോടെ വളരെ സുഗമമായ വാഹന ഗതാഗതം ഇവിടം വാഗ്ദാനം ചെയ്യുന്നു. 

അതേസമയം ആശ്രാമം മേൽപ്പാലം എക്സ്റ്റൻഷനില്‍ നിലവില്‍ കാറുകൾ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയ ചെറുവാഹനങ്ങൾ മാത്രമേ ഇപ്പോൾ അനുവദിക്കൂ എന്ന് ട്രാഫിക് അഡൈ്വസറി ബോര്‍ഡ് അറിയിച്ചു. സുഗമമായ ഗതാഗതം അനുവദിക്കുന്നതിന് ബസുകളും ട്രക്കുകളും ഈ ഭാഗത്ത് നിന്ന് ഒഴിവാക്കും. 

ആശ്രാം ഡൽഹി -നോയിഡ എക്സ്പ്രസ് വേയും ബന്ധിപ്പിക്കുന്നതാണ് ഡൽഹി ഫ്ലൈ ഓവർ. 1.5 കിലോമീറ്റർ നീളത്തിലാണ് പുതിയ വിപുലീകരണം. ഗതാഗതകുരുക്കേറിയ സമയത്ത് 14,000 വാഹനങ്ങൾക്ക് ഫ്ലൈ ഓവർ ഉപകാരപ്പെടും. സൗത് ഡൽഹിയിൽ നിന്ന് നോയിഡയിലേക്കുള്ള യാത്രാ സമയം 25 മിനുട്ട് കുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.

1.42 കിലോമീറ്റർ നീളമുള്ള വിപുലീകരിച്ച ഫ്‌ളൈഓവർ ആശ്രാമം ഫ്‌ളൈ ഓവറിൽ നിന്നും ഡിഎൻഡി ഫ്‌ളൈവേയിലേക്കും വാഹനങ്ങൾക്ക് എളുപ്പത്തിൽ കടന്നുപോകാൻ അനുവദിക്കും. സരായ് കാലേ ഖാനിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക്, ഇടതുവശത്തേക്ക് ഒരു റാംപുണ്ട്. സരായ് കാലേ ഖാനിൽ നിന്ന് ലജ്പത് നഗറിലേക്കുള്ള ഗതാഗതത്തിനായി ഒരു ലൂപ്പ് റാമ്പും ലഭ്യമാണ്. അതിനാൽ മൊത്തത്തിൽ, മൂന്ന് റാമ്പുകൾ ഉണ്ട്. അതായത് ഒന്ന് ഡിഎൻഡിയിലേക്ക്, രണ്ടാമത്തേത് സരായ് കാലേ ഖാനിലേക്ക്, മൂന്നാമത്തേത് കാളിന്ദി കോളനിയിൽ നിന്ന് മുകളിലേക്ക് നീങ്ങുന്നു.

ഇഎംഐ മുടങ്ങിയാല്‍ ഇനി കാര്‍ അനങ്ങില്ല, അലാറവും നിലയ്‍ക്കില്ല; അമ്പരപ്പിക്കും വിദ്യയുമായി ഈ വണ്ടിക്കമ്പനി!

ഇരുവശത്തും മൂന്നെണ്ണം വീതം ആശ്രാമം ഫ്‌ളൈഓവറിന് ആറ് പാതകളുണ്ട്. ഏകദേശം 128.3 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണം ആദ്യം ആരംഭിച്ചത് 2020 ജൂണിലാണ്. എന്നാൽ കൊവിഡ്, വർദ്ധിച്ചുവരുന്ന മലിനീകരണ തോത് കാരണം നിർമ്മാണത്തിനുള്ള താൽക്കാലിക നിരോധനം തുടങ്ങിയ കാരണങ്ങളാൽ 2021 ജൂണിലെ ആദ്യ സമയപരിധി നഷ്‌ടമായി. തുടർന്ന്, നിരവധി സമയപരിധികളും നഷ്‌ടമായി. എന്നാൽ ഇപ്പോൾ അത് ഔദ്യോഗികമായി തുറന്നുകഴിഞ്ഞു.  വിപുലീകരിച്ച മേൽപ്പാലം ഡിഎൻഡി ലേക്ക് സുഗമമായ ഒരു പാത നൽകുമെന്ന് പ്രതീക്ഷിക്കുന്നു, അതിനാൽ നോയിഡയിലേക്ക് മാത്രമല്ല കാളിന്ദി കുഞ്ച്-സരിത വിഹാർ റൂട്ടിന്റെ ട്രാഫിക്ക് കുറയുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആശ്രാമം ഫ്‌ളൈഓവർ വിപുലീകരണത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ പൂർത്തിയാകുകയും ഗതാഗതം അനുവദിക്കുകയും ചെയ്‍തുവെങ്കിലും സ്‌മാർട്ട് സ്ട്രീറ്റ്‌ലൈറ്റുകൾ, മഴവെള്ള സംഭരണ ​​​​സംവിധാനം തുടങ്ങിയ ചില അനുബന്ധ ജോലികൾ പൂർത്തിയാകാനുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios