115 കിമി മൈലേജുമായി വില കുറഞ്ഞ ഈ സ്‍കൂട്ടര്‍ ഉടനെത്തും, 2500 രൂപ കീശയിലുണ്ടോ?

വരാനിരിക്കുന്ന ഇ-സ്‌കൂട്ടറിൽ ഒറ്റ ചാർജിൽ 115 കിലോമീറ്റർ റേഞ്ചാണ് ആതർ എനർജി അവകാശപ്പെടുന്നത്. കമ്പനി ഔദ്യോഗിക വെബ്സൈറ്റിൽ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 2500 രൂപ ടോക്കൺ നൽകി ഉപഭോക്താക്കൾക്ക് സ്‍കൂട്ടർ ബുക്ക് ചെയ്യാം.

Affordable Ather 450S launch on August 3 booking opened prn

ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പ് കമ്പനിയായ ആതർ എനർജി ഓഗസ്റ്റ് 3 ന് പുതിയ ഇലക്ട്രിക് സ്‌കൂട്ടർ 450S പുറത്തിറക്കാൻ പോകുന്നു. കമ്പനി ഔദ്യോഗിക വെബ്സൈറ്റിൽ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 2500 രൂപ ടോക്കൺ നൽകി ഉപഭോക്താക്കൾക്ക് സ്‍കൂട്ടര്‍ ബുക്ക് ചെയ്യാം.

അടുത്തിടെയാണ് ഇലക്ട്രിക് സ്കൂട്ടറിന്റെ ടീസർ കമ്പനി പുറത്തുവിട്ടത്. ഇതിൽ സ്കൂട്ടറിന്റെ റേഞ്ച്, ടോപ് സ്പീഡ്, പ്രാരംഭ വില എന്നിവ വെളിപ്പെടുത്തി. കമ്പനി അതിന്റെ പ്രാരംഭ വിലയായ 1,29,999 രൂപ നിലനിർത്തി. സ്കൂട്ടറിന്റെ ഡിജിറ്റൽ എൽഇഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ടീസറിൽ കാണാം. ടീസർ അനുസരിച്ച്, 450S ഇലക്ട്രിക് സ്കൂട്ടർ ഒറ്റ ചാർജിൽ 115 കിലോമീറ്റർ ഓടുമെന്ന് കമ്പനി അവകാശപ്പെട്ടു. വെറും 3.9 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത സ്കൂട്ടർ കൈവരിക്കും. മണിക്കൂറിൽ 90 കിലോമീറ്ററായിരിക്കും ഇതിന്റെ ഉയർന്ന വേഗത.

വിവിധ റിപ്പോർട്ടുകൾ പ്രകാരം, 450S ഇലക്ട്രിക് സ്‌കൂട്ടർ 450X മോഡലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, എന്നാൽ ഇതിന് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനിന് പകരം കളർ എൽസിഡി ഡിസ്‌പ്ലേ ലഭിക്കും. ഏഥർ എനർജി 450എസ് ഒല എസ് 1 ന് എതിരാളിയാകും . വരാനിരിക്കുന്ന ഇ-സ്‌കൂട്ടറിൽ ഒറ്റ ചാർജിൽ 115 കിലോമീറ്റർ റേഞ്ചാണ് ആതർ എനർജി അവകാശപ്പെടുന്നത്. അതേസമയം, ഒല എസ്1ൽ 101 കിലോമീറ്റർ ഓടുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നിരുന്നാലും, രണ്ട് സ്‌കൂട്ടറുകൾക്കും 90 കിലോമീറ്റർ വേഗതയാണ് അവകാശപ്പെടുന്നത്.

"അവിടെക്കൂടിയപ്പോള്‍ ഇവിടെക്കുറഞ്ഞു, എങ്കിലും തിരിച്ചുവരും.." പ്രതീക്ഷയില്‍ ഈ സ്‍കൂട്ടര്‍ കമ്പനി!

ഫീച്ചറുകളുടെ കാര്യം വരുമ്പോൾ, സ്‌കൂട്ടർ സ്‌പീഡോ, റേഞ്ച്, റൈഡ് മോഡുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കൂടാതെ ഒരു പുതിയ സ്‌ക്രീൻ എന്നിവയും നൽകും. എന്നിരുന്നാലും, സ്‌ക്രീൻ ടിഎഫ്‍ടി അല്ലെങ്കിൽ എല്‍സിഡി ആയിരിക്കുമോ എന്നത് ഇതുവരെ അറിവായിട്ടില്ല. നിറങ്ങളുടെ കാര്യത്തിൽ, ഇ-സ്കൂട്ടർ സാൾട്ട് ഗ്രീൻ, കോസ്മിക് ബ്ലാക്ക്, സ്‌പേസ് ഗ്രേ, സ്റ്റിൽ വൈറ്റ് എന്നിങ്ങനെ ആകർഷകമായ നാല് നിറങ്ങളിൽ ലഭിക്കും.

ലോഞ്ച് ചെയ്‍തുകഴിഞ്ഞാൽ, അതേ സെഗ്‌മെന്റിലെ ഒല S1 , ടിവിഎസ് ഐക്യൂബ് എസ്, ബജാജ് ചേതക്ക് തുടങ്ങിയ മറ്റ് ഇ-സ്‌കൂട്ടറുകൾ എന്നിവയ്‌ക്ക് ഏഥർ 450S എതിരാളിയാകും . ഇത് ബ്രാൻഡിന്റെ ശ്രേണിയിലേക്കുള്ള മികച്ച ഒരു കൂട്ടിച്ചേർക്കലായിരിക്കും. ഫെയിം 2 സബ്‌സിഡി അടുത്തിടെ വെട്ടിക്കുറച്ചതോടെ , 450X ഇ-സ്‌കൂട്ടർ ലൈനപ്പ് ഉള്‍പ്പെടെ ഇലക്ട്രിക്ക് ടൂവീലര്‍ സെഗ്മെന്‍റ് കൂടുതൽ ചെലവേറിയതാണ്. അതുകൊണ്ടുതന്നെ കൂടുതൽ താങ്ങാനാവുന്ന 450S അവതരിപ്പിക്കുന്നതിനുള്ള കമ്പനിയുടെ നീക്കം ശ്രദ്ധേയവുമാണ്. 

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios