ഒറ്റ ചാർജ്ജിൽ 400 കിമി വരെ ഓടും, വരുന്നൂ ബിവൈഡി അറ്റോ 2
ഈ വർഷം അവസാനത്തോടെ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ചൈനീസ് ഹോമോലോഗേഷൻ ഫയലിംഗിൽ ഈ ചെറിയ ഇ-എസ്‌യുവി വെളിപ്പെടുത്തിയിട്ടുണ്ട്. അറ്റോ 2 ഇലക്ട്രിക് എസ്‌യുവി ആഗോള വിപണിയിൽ ജീപ്പ് അവഞ്ചറിനും ഹ്യുണ്ടായ് കോന ഇവിക്കും എതിരാളിയാകും.
ചൈനീസ് കാർ നിർമ്മാതാക്കളായ ബൈവൈഡി, ചൈനീസ് വിപണിയിൽ ഒരു ചെറിയ ഇലക്ട്രിക് എസ്‌യുവിയായ ബിവൈഡി അറ്റോ 2 അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ വർഷം അവസാനത്തോടെ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ചൈനീസ് ഹോമോലോഗേഷൻ ഫയലിംഗിൽ ഈ ചെറിയ ഇ-എസ്‌യുവി വെളിപ്പെടുത്തിയിട്ടുണ്ട്. അറ്റോ 2 ഇലക്ട്രിക് എസ്‌യുവി ആഗോള വിപണിയിൽ ജീപ്പ് അവഞ്ചറിനും ഹ്യുണ്ടായ് കോന ഇവിക്കും എതിരാളിയാകും.
അറ്റോ 3 യ്ക്ക് യുവാൻ പ്ലസ് എന്ന് പേരിട്ടിരിക്കുന്നതിനാൽ ബിവൈഡി അറ്റോ 2 ചൈനയിൽ യുവാൻ അപ്പ് ആയി വിൽക്കും. ഫ്രണ്ട്-വീൽ-ഡ്രൈവ് ലേഔട്ട് ഫീച്ചർ ചെയ്യുന്ന, പുതിയ ഇലക്ട്രിക് എസ്‌യുവി ബിവൈഡിയുടെ പുതിയ മൂന്നാം തലമുറ ഇലക്ട്രിക് കാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ ഇ-പ്ലാറ്റ്ഫോം 3.0 എന്ന് വിളിക്കുന്നു. ഇത് ഡോൾഫിൻ ഹാച്ച്ബാക്കിനും അറ്റോ 3 ക്രോസ്ഓവറിനും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക.
ചൈന മാത്രമല്ല, ബിവൈഡി അറ്റോ 2 ഇലക്ട്രിക് എസ്‌യുവി 2025-ഓടെ യൂറോപ്യൻ വിപണികളിലും വിൽപ്പനയ്‌ക്കെത്തും. ഇലക്‌ട്രിക് എസ്‌യുവി ഇടത്-വലത്-ഡ്രൈവ് ഫോമിൽ വാഗ്‍ദാനം ചെയ്യും. അതിവേഗം വളരുന്ന ഇന്ത്യൻ വാഹന വിപണിയിലും കമ്പനി തങ്ങളുടെ സാനിധ്യം വർധിപ്പിക്കുകയാണ്. ബിവൈഡി അറ്റോ 2 ഇന്ത്യൻ വിപണിയിലും കമ്പനി അവതരിപ്പിച്ചേക്കും. മാരുതി സുസുക്കി ഇവിഎക്‌സ്, ഹ്യുണ്ടായ് ക്രെറ്റ ഇവി, ടാറ്റ കർവ്വ്, ഹോണ്ട എലിവേറ്റ്, ടൊയോട്ട അർബൻ എസ്‌യുവി എന്നിവയുൾപ്പെടെ അഞ്ച് പുതിയ ഇലക്ട്രിക് എസ്‌യുവികളുടെ വരവിന് ഈ സെഗ്‌മെന്‍റ് സാക്ഷ്യം വഹിക്കും.
ചോർന്ന വിവരം അനുസരിച്ച്, പുതിയ അറ്റോ 2 വിന് 4310 എംഎം നീളവും 1830 എംഎം വീതിയും 1675 എംഎം ഉയരവും ലഭിക്കും. ഇത് അറ്റോ 3യെക്കാൾ 140 എംഎം ചെറുതാക്കുന്നു. ചൈനയുടെ വ്യവസായ, വിവര സാങ്കേതിക മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, 94bhp അല്ലെങ്കിൽ 174bhp ഉള്ള മുൻവശത്ത് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുമായാണ് അറ്റോ 2 വരുന്നത്. ഇത് ബിവൈഡി ഡോൾഫിൻ ഹാച്ച്ബാക്കിന് സമാനമാണ്.
ചൈനീസ് കാർ നിർമ്മാതാക്കളുടെ ലിഥിയം-അയൺ-ഫോസ്ഫേറ്റ് ബ്ലേഡ് ബാറ്ററിയാണ് ഇലക്ട്രിക് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഇതിന് ഒന്നുകിൽ 32kWh അല്ലെങ്കിൽ 45.1kWh ബാറ്ററി പാക്കുകൾ യഥാക്രമം 300km, 400km വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് മോട്ടോറും ബാറ്ററി സ്പെസിഫിക്കേഷനും അനുസരിച്ച് പുതിയ ബിവൈഡി മോഡലിന് ഏകദേശം 1430 കിലോഗ്രാമും 1540 കിലോഗ്രാമും ഭാരം ഉണ്ടാകും.