പുതിയ ബ്ലൂടൂത്ത് ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററുമായി ബജാജ് പൾസർ N160

ഈ ബൈക്കിന്‍റെ യൂണിറ്റുകൾ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഡീലർഷിപ്പുകളിൽ എത്തിയതായും വില വിവരങ്ങൾ ചോർന്നതായും റിപ്പോർട്ടുകൾ ഉണ്ട്. 

2024 Bajaj Pulsar N160 spotted with new Bluetooth instrument cluster

മീപ ഭാവിയിൽ ഒരു പുതിയ ബൈക്ക് വാങ്ങാൻ നിങ്ങൾ ആലോചിക്കുന്നുണ്ടോ? എങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. 2024-ൽ നിരവധി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബജാജ്. ബജാജിന്‍റെ വരാനിരിക്കുന്ന പുതുക്കിയ ബജാജ് പൾസർ N160 യും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ബൈക്കിന്‍റെ യൂണിറ്റുകൾ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഡീലർഷിപ്പുകളിൽ എത്തിയതായും വില വിവരങ്ങൾ ചോർന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ബൈക്കിന്‍റെ ഏകദേശ എക്സ്-ഷോറൂം വില 1,32,627 രൂപ ആയിരിക്കും എന്നുമാണ് റിപ്പോര്‍ട്ടുകൾ.

ഈ ബൈക്കിൽ ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്‍റേ് ക്ലസ്റ്റർ സജ്ജീകരിച്ചിരിക്കുന്നു. മുമ്പത്തെ എല്ലാ പൾസർ N റേഞ്ച് മോട്ടോർസൈക്കിളുകളും (N150, N160, N250) സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററുമായി ലഭ്യമാണ്. ഇവയിൽ, ഉപഭോക്താക്കൾക്ക് വലിയ അനലോഗ് ടാക്കോമീറ്റർ, ടെൽ-ടെയിൽ ലൈറ്റുകൾ, എൽസിഡി സ്ക്രീൻ എന്നിവ ലഭിച്ചു. വരാനിരിക്കുന്ന ബജാജ് പൾസർ N160 ന് പൂർണ്ണമായും ഡിജിറ്റൽ എൽസിഡി യൂണിറ്റായ ഒരു പുതിയ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ ലഭിക്കുന്നു. ഇതുകൂടാതെ, ബൈക്കിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭിക്കും. 

ബൈക്കിൽ ഡ്യുവൽ-ചാനൽ എബിഎസും സജ്ജീകരിച്ചിരിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്ന കമ്പനിയുടെ ആദ്യ മോട്ടോർസൈക്കിളാണ് ബജാജിന്‍റെ വരാനിരിക്കുന്ന ബൈക്ക്. എന്നിരുന്നാലും, ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററിന് പുറമെ, ബൈക്കിൽ ഒരു മാറ്റവുമില്ല. പൾസർ NS160-ൽ, ഉപഭോക്താക്കൾക്ക് ഡ്യുവൽ-ചാനൽ എബിഎസ്, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഐബ്രോ LED DRL, ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, യുഎസ്ബി മൊബൈൽ ചാർജിംഗ് പോർട്ട് (ടൈപ്പ്-എ), സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം എന്നിവ ലഭിക്കും. അതേ സമയം, ഉപഭോക്താക്കൾക്ക് 164.82 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ബൈക്കിൽ ലഭിക്കും. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios