32 കിമി മൈലേജ്, വമ്പൻ സുരക്ഷ, മോഹവില; ഈ മോഡലിനെ പുതുക്കിപ്പണിത് മാരുതി!

 2023 മാരുതി സുസുക്കി ടൂർ എസ് നൂതന 1.2 എൽ കെ 15 സി ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ, മെച്ചപ്പെടുത്തിയ സുരക്ഷ, സൗകര്യ സവിശേഷതകൾ എന്നിവയുമായാണ് വരുന്നത്. 

2023 Maruti Suzuki Tour S launched

മാരുതി സുസുക്കി പുതിയ ടൂർ എസ് പുറത്തിറക്കി. ഇത് അടിസ്ഥാനപരമായി നമ്മുടെ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഡിസയർ സെഡാന്റെ വാണിജ്യ പതിപ്പാണ്. 2023 മാരുതി സുസുക്കി ടൂർ എസ് നൂതന 1.2 എൽ കെ 15 സി ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ, മെച്ചപ്പെടുത്തിയ സുരക്ഷ, സൗകര്യ സവിശേഷതകൾ എന്നിവയുമായാണ് വരുന്നത്. ടൂർ എസ് സെഡാൻ പെട്രോൾ, സിഎൻജി ഇന്ധന ഓപ്ഷനുകളിൽ ലഭ്യമാണ്.

2023 മാരുതി ടൂർ എസ് ടൂർ എസ് എസ്ടിഡി (ഒ), ടൂർ എസ് എസ്ടിഡി (ഒ) സിഎൻജി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ആണ് എത്തുന്നത്. ഇവയുടെ വില യഥാക്രമം 6.51 ലക്ഷം രൂപയും 7.36 ലക്ഷം രൂപയുമാണ്. ഒപ്പം പുതിയ ഫ്രണ്ട് ഫാസിയയും പിന്നിൽ സ്റ്റൈലിഷ് എൽഇഡി ടെയിൽ ലാമ്പുകളും സിഗ്നേച്ചർ 'ടൂർ എസ്' ബാഡ്‍ജിംഗുമായാണ് വാഹനം വരുന്നത്. പുതിയ മോഡലിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ബ്രേക്ക് അസിസ്റ്റ്, സ്പീഡ് ലിമിറ്റിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ എയർബാഗുകൾ എന്നിവ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളായി സജ്ജീകരിച്ചിരിക്കുന്നു.

സുസുക്കിയുടെ പുതിയ 1.2 ലിറ്റർ K15C ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT പെട്രോൾ എഞ്ചിൻ 6000 ആർപിഎമ്മിൽ 89 ബിഎച്ച്പി പവറും 4,400 ആർപിഎമ്മിൽ 113 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന പുതിയ ടൂർ എസ് ഇപ്പോൾ സജ്ജീകരിച്ചിരിക്കുന്നു. സിഎൻജി മോഡിൽ, പവർട്രെയിൻ 6,000 ആർപിഎമ്മിൽ 77 ബിഎച്ച്പിയും 4300 ആർപിഎമ്മിൽ 98.5 എൻഎമ്മും വാഗ്ദാനം ചെയ്യുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സാണ് മുൻ ചക്രങ്ങളിലേക്ക് പവർ നൽകുന്നത്.

2023 മാരുതി ടൂർ എസ് പെട്രോൾ പതിപ്പ് എആർഎഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലിറ്ററിന് 23.15 കിലോമീറ്റർ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. സിഎൻജി പതിപ്പ് 32.12 km/kg ഇന്ധനക്ഷമത നൽകുന്നു. ടിൽറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീൽ, പോളിൻ ഫിൽട്ടറോടുകൂടിയ മാനുവൽ എയർ കണ്ടീഷനിംഗ്, ഫ്രണ്ട് ആക്സസറി സോക്കറ്റ്, ISOFIX സീറ്റ് ആങ്കറേജുകൾ, സ്പീഡ് സെൻസിറ്റീവ് ഡോർ ലോക്കിംഗ് എന്നിവ സെഡാന് ലഭിക്കുന്നു. ആർട്ടിക് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, സിൽക്കി സിൽവർ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഇത് വാഗ്ദാനം ചെയ്യുന്നു.

ആധുനിക ഡിസൈൻ, പുതിയ കാലത്തെ സുരക്ഷാ ഫീച്ചറുകൾ, കൂടുതൽ പ്രായോഗികത, നൂതനമായ 1.2 എൽ എന്നിവയാണ് പുതിയ ടൂർ എസ്. കെ-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിൻ വാണിജ്യ സെഡാൻ വിഭാഗത്തിന് വിപ്ലവകരമായ മോഡലാണ് എന്ന് പുതിയ മോഡലിന്‍റെ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്‍തവ പറഞ്ഞു.പുതിയ ടൂർ എസ് ഉപയോഗിച്ച് തങ്ങൾ മികച്ച സെഡാൻ അനുഭവം നൽകുന്നത് തുടരുന്നതിനാൽ, കമ്പനിയുടെ വാണിജ്യ വിഭാഗം ഉപഭോക്താക്കളുടെ പ്രതീക്ഷകൾ ഒരിക്കൽ കൂടി മറികടക്കുമെന്ന് ഉറപ്പുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios