ടൂറിസം വകുപ്പിന്റെ വിഷു കൈനീട്ടം; ചാലിയാറിന്റെ തീരത്തെ റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക് വൈറലാകുന്നു

വിഷു കൈനീട്ടമായി നിരവധി പ്രത്യേകതകളോടെ റിവർ വേൾഡ് അഡ്വഞ്ചർ പാർക്കിന് ചാലിയാർ തീരത്ത് തുടക്കം.
 

River World Adventure Park on the banks of Chaliyar was inaugurated by tourism minister Muhammad Riyas

കോഴിക്കോട്: ഫറോക്ക് ചാലിയാറിൽ ആരംഭിച്ച റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക് വൈറലാകുന്നു. നിരവധിയാളുകളാണ് ചാലിയാറിന് കുറുകെയുള്ള സിപ്പ് ലൈനും മറ്റ് സാഹസിക വിനോദങ്ങളും ആസ്വദിക്കാനായി ഇവിടേയ്ക്ക് എത്തുന്നത്. അവധിക്കാലമായതിനാൽ തന്നെ വരും ദിവസങ്ങളിലും ഇവിടേയ്ക്ക് നിരവധി ആളുകൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ടൂറിസം പുതുമരാമത്ത് വകുപ്പുകൾ പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കുന്ന ആദ്യ സാഹസിക ടൂറിസം സംരംഭമാണ് ചാലിയാർ തീരത്തുള്ള റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക്. സംസ്ഥാനത്ത് ആദ്യമായി പുഴക്ക് കുറുകെയുള്ള ഏറ്റവും ദൈർഘ്യമേറിയ സിപ്പ് ലൈൻ, റോപ്പ് കാർ, സ്പീഡ് ബോട്ടിംഗ്, കയാക്കിംഗ്, ശിക്കാര ബോട്ടിംഗ്, കിഡ്സ് പാർക്ക്, 180 അടി ഉയരത്തിലുള്ള റസ്റ്റോറൻ്റ്, ശീതീകരിച്ച കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്.

Latest Videos

നൂറിൽ പരം വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം ഇവിടെയുണ്ട്. ഫറോക്ക് പുതിയ ഗവൺമെൻ്റ് റസ്റ്റ് ഹൗസിന് സമീപത്താണ് സാഹസിക വിനോദ കേന്ദ്രം. 310 മീറ്റർ നീളത്തിൽ പുഴയുടെ മുകളിലൂടെ ഈ സാഹസിക ഉപാധികൾ ഉപയോഗിക്കാം. ചാലിയാറിൽ നിന്ന് ഊർക്കടവ് വരെ 17 കിലോമീറ്റർ ദൂരത്തിലുള്ള ഹൗസ് ബോട്ടിംഗ് സൗകര്യവുമുണ്ട്.  

READ MORE: മലയാളികൾക്ക് ഒരു ഹാപ്പി ന്യൂസ്! ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ഒന്ന് കേരളത്തിലെത്തും

vuukle one pixel image
click me!