യൂട്യൂബും ജി-മെയിലും അടക്കം ഗൂഗിള്‍ സേവനങ്ങള്‍ നിലച്ചു; സംഭവിച്ചത്

By Web Team  |  First Published Dec 14, 2020, 5:39 PM IST

 ഡൗണ്‍ ഡിക്ടക്ടര്‍ സൈറ്റിന്‍റെ വിവരങ്ങള്‍ പ്രകാരം യൂട്യൂബ്, ജി-മെയില്‍ എന്നിവയ്ക്കും ഒപ്പം ഗൂഗിള്‍ സെര്‍ച്ചിനും, ഗൂഗിള്‍ ഡ്രൈവിനും പ്രശ്നം നേരിട്ടുവെന്നാണ് വിവരം. 



ദില്ലി: യൂട്യൂബും ജി-മെയിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം നിലച്ചു. ഡൗണ്‍ ഡിക്ടക്ടര്‍ സൈറ്റിന്‍റെ വിവരങ്ങള്‍ പ്രകാരം യൂട്യൂബ്, ജി-മെയില്‍ എന്നിവയ്ക്കും ഒപ്പം ഗൂഗിള്‍ സെര്‍ച്ചിനും, ഗൂഗിള്‍ ഡ്രൈവിനും പ്രശ്നം നേരിട്ടുവെന്നാണ് വിവരം. വൈകീട്ട് 4.56 ഓടെയാണ് യൂട്യൂബ്, ജിമെയില്‍‍, ഗൂഗിള്‍ ഡ്രൈവ് തുടങ്ങിയവയ്ക്ക് പ്രശ്നം നേരിട്ട് തുടങ്ങിയത്. പ്രശ്നം ഇപ്പോഴും പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ് ഡൗണ്‍ ഡിക്ടക്റ്റര്‍ ഡാറ്റ വെളിവാക്കുന്നത്.

യൂട്യൂബില്‍ വീഡിയോ കാണാന്‍ പറ്റുന്നില്ല എന്ന പരാതിയാണ് പ്രധാനമായും ഉയരുന്നത്. ഒപ്പം ലോഗിന്‍ പ്രശ്നവും ഉണ്ട്. ഗൂഗിള്‍ ഡ്രൈവ് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്നതാണ് ഉയര്‍ന്ന പ്രശ്നം. ഗൂഗിള്‍ സെര്‍ച്ചിനും പ്രശ്നം നേരിട്ടു എന്ന റിപ്പോര്‍ട്ടുണ്ട്. ജിമെയിലിലും ലോഗിന്‍ പ്രശ്നം ഉണ്ടെന്നാണ് പ്രശ്നം നേരിട്ടവര്‍ പറയുന്നത്. എന്നാല്‍ എന്താണ് പ്രശ്നത്തിന് പിന്നില്‍ എന്ന് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

Latest Videos

undefined

Updating Story

click me!