സിംപിളായി ഒരു ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ആവശ്യമായ സര്‍വീസ് തിരഞ്ഞെടുത്ത് വിവരങ്ങള്‍ നല്‍കിയാല്‍ ഈ സേവനം ലഭ്യമാകും എന്നാണ് ഷവോമി പറയുന്നത്.
മുംബൈ: ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ സ്മാര്‍ട്ട് ടിവി നിര്‍മ്മാതാക്കളാണ് ഷവോമി. വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ എന്നും പുതിയ മോഡലുകളും സേവനങ്ങളും നല്‍കാറുള്ള ഷവോമി പുതിയൊരു സേവനം കൂടി അവതരിപ്പിക്കുകയാണ്. പുതിയ സേവനത്തില്‍ മുതിർന്ന പൗരന്മാർക്കായി ഷവോമി വീട്ടിലെത്തി ഫോണ്‍ സര്‍വീസ് നടത്തി നല്‍കും. ഷവോമിയുടെ പ്രതിനിധി നേരിട്ട് വീട്ടിലെത്തി ആവശ്യമായ ഉപയോക്താവിന് വേണ്ടി പുതിയ ഉപകരണം സെറ്റപ്പ് ചെയ്ത് കൊടുക്കുകയും ചെയ്യും.
സിംപിളായി ഒരു ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ആവശ്യമായ സര്‍വീസ് തിരഞ്ഞെടുത്ത് വിവരങ്ങള്‍ നല്‍കിയാല്‍ ഈ സേവനം ലഭ്യമാകും എന്നാണ് ഷവോമി പറയുന്നത്. വിവരങ്ങള്‍ നല്‍കിയാല്‍ ഷവോമി ഫോണില്‍ ഉപയോക്താവിനെ ബന്ധപ്പെടും. പിന്‍കോഡ് അടിസ്ഥാനത്തില്‍ ഏതൊക്കെ സേവനങ്ങള്‍ ഒരോ പ്രദേശത്ത് ലഭ്യമാകും എന്ന് മനസിലാക്കാം.
undefined
ഇതിന് പുറമേ ഷവോമി ഉപഭോക്താക്കൾക്ക് ഹോട്ട്‌ലൈൻ നമ്പർ 1800-103-6286 വഴിയും വാട്ട്‌സ്ആപ്പ് നമ്പറായ 8861826286 വഴിയും ഹോം സര്‍വീസിനായി ടോക്കണുകൾ നേടാം എന്നും ഷവോമി പറയുന്നു.
ഈ സേവനം നിലവില്‍ അടുത്തുള്ള സേവന കേന്ദ്രത്തിന്റെ 20 കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് മാത്രമായിരിക്കും ലഭ്യമാക്കുക. മുതിർന്ന പൗരന്മാർക്കുള്ള ഈ സേവനം സൗജന്യ ആദ്യത്തെ മുപ്പത് ദിവസം ഫ്രീയായിരിക്കും.
മറ്റ് ഉപഭോക്താക്കൾക്കും സേവനങ്ങൾ പ്രയോജനപ്പെടുത്താമെങ്കിലും ചാർജായി 249 രൂപ നൽകേണ്ടിവരും.
ആദ്യഘട്ടത്തിൽ, അഹമ്മദാബാദ്, ബംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ,ദില്ലി, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നോയിഡ, പൂനെ എന്നിവ ഉൾപ്പെടുന്ന 15 നഗരങ്ങളിലാണ് സേവനം ലഭ്യമാകുക.
ജിയോ സിനിമ പെയ്ഡാകുന്നു; അടുത്ത കൊല്ലം മുതല്‍ ഐപിഎല്‍ കാണാന്‍ എത്ര പൈസ കൊടുക്കേണ്ടി വരും.!