‌വാട്ട്സ്ആപിന്റെ പുതിയ സ്വകാര്യത നയത്തിനെതിരെ സുപ്രീംകോടതിയിൽ റിട്ട് ഹര്‍ജി

By Web Team  |  First Published Jan 16, 2021, 4:53 PM IST

അഖിലേന്ത്യ വ്യാപാരി കോണ്‍ഫഡറേഷനാണ് റിട്ട് ഹര്‍ജി ഫയൽ ചെയ്തത്. ജനങ്ങളുടെ സ്വകാര്യത ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.


ദില്ലി: വാട്ട്സ്ആപിന്റെ പുതിയ സ്വാകാര്യത നയത്തിനെതിരെ സുപ്രീംകോടതിയിൽ റിട്ട് ഹര്‍ജി. അഖിലേന്ത്യ വ്യാപാരി കോണ്‍ഫഡറേഷനാണ് റിട്ട് ഹര്‍ജി ഫയൽ ചെയ്തത്. ജനങ്ങളുടെ സ്വകാര്യത ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.

അതേസമയം, രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് മേ​യ് മാ​സം 15 വ​രെ നീ​ട്ടി​വ​ച്ചിരിക്കുകയാണ് വാട്ട്സ്ആപ്പ്. തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മാ​റ്റാ​ൻ ന​ട​പ​ടി എ​ടു​ക്കാ​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചിട്ടുണ്ട്. വ്യ​ക്തി​ഗ​ത സ​ന്ദേ​ശ​ങ്ങ​ൾ എ​ല്ലാ​യ്‍പ്പോ​ഴും എ​ൻ‌​ക്രി​പ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് സ്വ​കാ​ര്യ​മാ​യി തു​ട​രു​മെ​ന്നും വാട്ട്സ്ആപ്പ് പ​റ​യു​ന്നു. ഫേ​സ്ബു​ക്കു​മാ​യി ഡാ​റ്റ പ​ങ്കി​ടു​ന്ന രീ​തി പു​തി​യ​ത​ല്ലെ​ന്നും ഇ​ത് വി​പു​ലീ​ക​രി​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും ക​മ്പ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest Videos

undefined

വി​വ​ര​ങ്ങ​ൾ കൈ​മാ​റു​മെ​ന്ന വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ ന​യം പ്ര​ഖ്യാ​പി​ച്ച​തോ​ടെ വാ​ട്സ്ആ​പ്പി​ൽ ​നി​ന്ന് കൂ​ട്ട​പ്പ​ലാ​യ​നം ന​ട​ന്നി​രു​ന്നു. സി​ഗ്ന​ൽ, ടെ​ലി​ഗ്രാം മു​ത​ലാ​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്കാ​ണ് ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ മാ​റി​യ​ത്. ഇ​തോ​ടെ സ്വകാര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് വാട്ട്സ്ആപ്പ് നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ല്ലെ​ന്ന് വാട്ട്സ്ആപ്പ് വി​വാ​ദം മു​റു​കി​യ​തി​നു പി​ന്നാ​ലെ അ​റി​യി​ച്ചി​രു​ന്നു. ആ​ർ​ക്ക് സ​ന്ദേ​ശം അ​യ​യ്ക്കു​ന്നു​വെ​ന്നോ സ​ന്ദേ​ശത്തി​ലെ വി​വ​ര​ങ്ങ​ൾ എ​ന്താ​ണെ​ന്നോ മ​റ്റാ​ർ​ക്കും ന​ൽ​കി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ സ്വ​കാ​ര്യ​ത​യു​ണ്ടാ​കു​മെ​ന്ന് വാട്ട്സ്ആപ്പ് അ​റി​യി​ച്ചു.

ഫോ​ണ്‍ ന​മ്പറോ വാട്ട്സ്ആപ്പ് വ​രി​ക്കാ​ർ എ​വി​ടേ​ക്കെ​ല്ലാം പോ​കു​ന്നു​വെ​ന്നോ ഉ​ള്ള വി​വ​ര​ങ്ങ​ൾ ഫേ​സ് ബു​ക്കി​നോ മ​റ്റു​ള്ള​വ​ർ​ക്കോ ചോ​ർ​ത്തി​ന​ൽ​കി​ല്ലെ​ന്നും വാ​ട്സ് ആ​പ് വി​ശ​ദീ​ക​രി​ക്കു​ന്നു. ബി​സി​ന​സ് ചാ​റ്റു​ക​ളി​ലെ ബി​സി​ന​സ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ മാ​ത്ര​മേ കൈ​മാ​റു​ക​യു​ള്ളൂ​വെ​ന്നാ​ണു വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ വി​ശ​ദീ​ക​ര​ണം. വാട്ട്സ്ആപ്പിലെ പോലെ സ​മാ​ന സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സി​ഗ്ന​ൽ ആ​പ്പി​ലേ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ലാ​യ​നം ചെ​യ്ത​ത്.

click me!