ഇന്ത്യയിലെ കൂടിയ ഇന്‍റര്‍നെറ്റ് വേഗത 2എംബിപിഎസ് ആണെന്നും ഇത് കേള്‍ക്കുമ്പോള്‍ ഓര്‍ക്കുക. റോയല്‍ അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ ഡോ.ലിഡിയ ഗാള്‍ഡിനോ. എക്സ്ടെറാ, കിഡ്ഡി റിസര്‍ച്ച് എന്നിവര്‍ ചേര്‍ന്നാണ് ഈ പ്രോജക്ട് നടത്തിയത്.
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വേഗതയുള്ള ഇന്‍റര്‍നെറ്റ് സംവിധാനം പരീക്ഷിച്ച് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഗവേഷകര്‍. ഇതുവരെ ലോകത്ത് ഉണ്ടായിട്ടുള്ള ഏറ്റവും കൂടിയ ഇന്‍റര്‍നെറ്റ് സ്പീഡ് ഇവര്‍ക്ക് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സെക്കന്‍റില്‍ 178 ടെറാബിറ്റ്സ് ആണ് ഇതിന്‍റെ വേഗത അതായത് 178,000 ജിബിപിഎസ്.
ഇന്ത്യയിലെ കൂടിയ ഇന്‍റര്‍നെറ്റ് വേഗത 2എംബിപിഎസ് ആണെന്നും ഇത് കേള്‍ക്കുമ്പോള്‍ ഓര്‍ക്കുക. റോയല്‍ അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ ഡോ.ലിഡിയ ഗാള്‍ഡിനോ. എക്സ്ടെറാ, കിഡ്ഡി റിസര്‍ച്ച് എന്നിവര്‍ ചേര്‍ന്നാണ് ഈ പ്രോജക്ട് നടത്തിയത്.
undefined
നേരത്തെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്‍റര്‍നെറ്റ് ലഭിക്കുന്നത് ഓസ്ട്രേലിയയിലാണ് എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 44.2 ടിബിപിഎസ് ആണ്. മോണാഷിലെ ഡോ.ബില്‍ കോര്‍കോറന്‍, ആര്‍എംഐടിയിലെ ആര്‍ണന്‍ മിച്ചല്‍, സ്വിന്‍ ബേര്‍ണിലെ പ്രോ.ഡേവിഡ് മോസ് എന്നിവര്‍ ചേര്‍ന്നാണ് ഇത് അന്ന് വികസിപ്പിച്ചത്.
178,000 ജിബിപിഎസ് ഇന്‍റര്‍നെറ്റ് സ്പീഡ് എന്നാല്‍ ഒരു സെക്കന്‍റില്‍ നെറ്റ്ഫ്ലിക്സിലെ മുഴുവന്‍ കണ്ടന്‍റും ഡൌണ്‍ലോഡ് ചെയ്യാന്‍ പ്രാപ്തമാണ് എന്നാണ് ടെക് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉയര്‍ന്ന വേവ് ലൈംഗ്ത് ഉപയോഗിച്ചാണ് ഈ സ്പീഡ് സാധ്യമാക്കിയത് എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിനായി സാധാരണ ഉപയോഗിക്കുന്ന ഫൈബര്‍ ഒപ്റ്റിക്സിന് പകരം പുതിയ ആപ്ലിഫൈഡ് ടെക്നോളജി ഇവര്‍ ഉണ്ടാക്കി.
ഇപ്പോള്‍ ഇന്‍റര്‍നെറ്റ് രംഗത്ത് ഉപയോഗിക്കുന്ന അടിസ്ഥാന സൌകര്യങ്ങള്‍ പ്രകാരം നാം ഉപയോഗിക്കുന്ന ബാന്‍റ് വിഡ്ത്ത് 4.5 THz ആണ്. ചില സ്ഥലങ്ങളില്‍ ഇത് കൂടിയ 9THz ഉപയോഗിക്കുന്നിലേക്ക് വളര്‍ന്നിട്ടുണ്ട്. ഹൈ സ്പീഡിലേക്ക് ഇന്‍റര്‍നെറ്റ് ലഭിക്കാന്‍ വേണ്ട ബാന്‍റ് വിഡ്ത്ത് 16.8 THz ആണ്.
അതിനാല്‍ തന്നെ 178,000 ജിബിപിഎസ് ഇന്‍റര്‍നെറ്റ് വേഗതയ്ക്ക് വേണ്ട ബാന്‍റ് വിഡ്ത്ത് ആംപ്ലിഫൈ ചെയ്യാന്‍ വലിയ ചിലവ് വരുമെന്ന് കരുതിയേക്കാം. എന്നാല്‍ അത്രത്തോളം വരില്ലെന്നാണ് യുസിഎല്‍ ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ് ഈ വേഗതയേറിയ ഇന്‍റര്‍നെറ്റ് സംവിധാനമെന്നും, ഇതിന്‍റെ വാണിജ്യ വശം പരിശോധിക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു.