വാട്ട്സ്ആപ്പ് ചാറ്റ് തെളിവായി കിട്ടില്ലെ, പല കേസിലും പൊലീസ് വിയര്‍ത്തേക്കും; പുതിയ 'പൂട്ടുമായി' വാട്ട്സ്ആപ്പ്.

By Web Team  |  First Published Sep 12, 2021, 4:11 PM IST

ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുന്ന ഈ ഫീച്ചര്‍ പ്രകാരം നിങ്ങള്‍ക്ക് വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ഗൂഗിള്‍ ഡ്രൈവിലോ, ആപ്പിള്‍ ക്ലൌഡിലോ ബാക്ക് അപ് ചെയ്യുമ്പോള്‍ ഒരു 64-ഡിജിറ്റ് കോഡ് ജനറേറ്റ് ചെയ്യും.


ദില്ലി: വാട്ട്സ്ആപ്പ് അതിന്‍റെ ഉപയോക്താക്കള്‍ക്ക് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സന്ദേശങ്ങളില്‍ നല്‍കുന്നുണ്ട്. ഇത് മൂലം രണ്ട് വ്യക്തികള്‍ തമ്മില്‍ അയക്കുന്ന സന്ദേശങ്ങള്‍ മൂന്നമതൊരാള്‍ കാണുന്നില്ലെന്നാണ് വാട്ട്സ്ആപ്പ് അവകാശവാദം. എന്നാല്‍ വാട്ട്സ്ആപ്പ് മുന്‍പ് തന്നെ നല്‍കി വരുന്ന സംവിധാനമാണ് വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ ബാക്ക് അപ്. അതായത്, നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ ഏതെങ്കിലും ക്ലൌഡില്‍ സ്റ്റോറേജില്‍ സൂക്ഷിക്കാം ആവശ്യമാണെങ്കില്‍ റീസ്റ്റോര്‍ ചെയ്യാം.

പക്ഷെ ഈ സേവനത്തിന് ഇത്രയും നാളായി ഉണ്ടായിരുന്ന പോരായ്മ, അതിന് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇല്ലെന്നാണ്. വാട്ട്സ്ആപ്പിന് പുറത്ത് ക്ലൌഡ് സ്റ്റോറേജായ ഗൂഗിള്‍ ഡ്രൈവിലോ, ആപ്പിള്‍ ക്ലൌഡിലോ എത്തുന്ന സന്ദേശത്തിന് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉണ്ടാകില്ലെന്ന് വാട്ട്സ്ആപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും നല്‍കാന്‍ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ്. 

Latest Videos

undefined

ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുന്ന ഈ ഫീച്ചര്‍ പ്രകാരം നിങ്ങള്‍ക്ക് വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ഗൂഗിള്‍ ഡ്രൈവിലോ, ആപ്പിള്‍ ക്ലൌഡിലോ ബാക്ക് അപ് ചെയ്യുമ്പോള്‍ ഒരു 64-ഡിജിറ്റ് കോഡ് ജനറേറ്റ് ചെയ്യും. ഇത് ഉണ്ടെങ്കില്‍ മാത്രമേ പിന്നീട് ബാക്ക് അപ് ചെയ്ത സ്റ്റോറേജ് തിരിച്ചെടുക്കാന്‍ സാധിക്കൂ. രണ്ടോ മൂന്നോ വ്യത്യസ്ത ക്ലൌഡില്‍ അപ്ലോഡ് ചെയ്താലും 64-ഡിജിറ്റ് കോഡ് ഒന്നായിരിക്കും. 

അതേ സമയം ഇത് പ്രഖ്യാപിച്ച ഫേസ്ബുക്കിന്‍റെ കീഴിലുള്ള വാട്ട്സ്ആപ്പ് മേധാവി വില്‍ കാത്ത് കാര്‍ട്ട്, ഇതില്‍ ഉയര്‍ന്നേക്കാവുന്ന ആശങ്കകളും പങ്കുവയ്ക്കുന്നുണ്ട്. 'സാങ്കേതിക രംഗത്തെ നൂതനമായ സുരക്ഷ സംവിധാനം തന്നെയാണ് ഇത്. എന്നാല്‍ ചിലര്‍ കൂടുതല്‍ സുരക്ഷ എന്നത് സര്‍ക്കാറുകള്‍ക്കും മറ്റും ചിലപ്പോള്‍ ചില അന്വേഷണങ്ങള്‍ക്ക് വിവരം ലഭിക്കുന്നത് തടയുമെന്ന് വാദിച്ചേക്കും. എന്നാല്‍ ഒരു സ്വതന്ത്ര്യ സമൂഹത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് മികച്ച സംവിധാനം വേണം'- വില്‍ കാത്ത് കാര്‍ട്ട് പറയുന്നു. 

ഇന്ത്യയില്‍ അടക്കം പ്രമാദമായ പലകേസുകളിലും കേസുമായി ബന്ധപ്പെട്ട വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ചോരുന്നത് അടുത്ത കാലത്തായി വാര്‍ത്തയാണ്. ഇതില്‍ മിക്കവാറും സന്ദേശങ്ങള്‍ ലഭിക്കുന്നത് വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ ക്ലൌഡ് സ്റ്റോറേജ് ബാക്ക് അപ്പ് എന്‍ക്രിപ്റ്റ് ചെയ്തിട്ടാണ്. ഇതിലേക്കുള്ള വഴിയാണ് അന്വേഷണ ഏജന്‍സികള്‍ക്ക് അടയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!