വാട്ട്സ്ആപ്പിലെ 'ശല്യം വിളികളെ' ഒഴിവാക്കാം; കാത്തിരുന്ന ഫീച്ചര്‍ എത്തി.!

By Web Team  |  First Published Jun 22, 2023, 3:43 PM IST

ഇതിനായി വാട്ട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറോ, ആപ്പിൾ ആപ്പ് സ്റ്റോറോ വഴി അപ്ഡേറ്റ് ചെയ്യാം. 


സ്പാം കോളുകളെ പേടിക്കാതെ ഇനി വാട്ട്സാപ്പ് ഉപയോഗിക്കാം. വാട്ട്സാപ്പിൽ സ്പാം കോളുകൾ നിറയുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള കോളുകൾ സ്വയം മ്യൂട്ട് ചെയ്യാനുള്ള ഫീച്ചറാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ മെറ്റാ ചാനൽ അനുസരിച്ച് പുതിയ ഫീച്ചർ വാട്ട്സാപ്പിനെ കൂടുതൽ സ്വകാര്യമാക്കാൻ സഹായിക്കുന്നു. ബീറ്റ വേർഷനിലാണ് നിലവിൽ ഇത് ലഭ്യമാകുന്നത്.  ആൻഡ്രോയിഡ് ,ഐഒഎസ് വേർഷനിൽ ഈ ഫീച്ചർ ലഭ്യമാണ്. പ്രൈവസി സെറ്റിങ്സ് മെനു വഴി ഉപയോക്താവിന് അജ്‍ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ ഓട്ടോമാറ്റിക്കലി മ്യൂട്ടാക്കാനാകും.

ഇതിനായി വാട്ട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറോ, ആപ്പിൾ ആപ്പ് സ്റ്റോറോ വഴി അപ്ഡേറ്റ് ചെയ്യാം. ഗ്യാലക്സി S23 അൾട്രാ, റിയൽമീ 11 പ്രൊ+ എന്നിവ പോലുള്ള ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. ഇതിനായി മെനുവിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം സെറ്റിങ്സിൽ പ്രൈവസി ക്ലിക്ക് ചെയ്യുക. അതിൽ നിന്ന്  "അജ്ഞാത കോളർമാരെ മ്യൂട്ടാക്കുക" എന്ന ഓപ്ഷൻ ഓണാക്കണം.

Latest Videos

undefined

ഒന്നിലധികം നമ്പറുകളിൽ ഒരേ സമയം വ്യത്യസ്ത വാട്ട്സാപ്പ് അക്കൗണ്ടുകളുണ്ടാക്കാനുള്ള ഫീച്ചർ കഴിഞ്ഞ ദിവസമാണ് മെറ്റ അവതരിപ്പിച്ചത്. ആവശ്യത്തിനനുസരിച്ച് അക്കൗണ്ടുകൾ മാറി മാറിയും ഉപയോഗിക്കാൻ ഈ ഫീച്ചർ സഹായിക്കും. നേരത്തെ ഒരു അക്കൗണ്ട് നാല് ഉപകരണങ്ങളിൽ വരെ ഉപയോഗിക്കാൻ അനുവദിക്കുന്ന കംപാനിയൻ മോഡ് വാട്ട്സാപ്പ് അവതരിപ്പിച്ചിരുന്നു.

സ്ക്രീൻഷോട്ട് പ്രകാരം വാട്ട്സാപ്പിന്റെ സെറ്റിങ്സിൽ പോയി മൾട്ടി അക്കൗണ്ട് ഫീച്ചർ പ്രയോജനപ്പെടുത്താം. രണ്ടാമത്തെ അക്കൗണ്ടിലേക്ക് കടക്കാനായി ലോഗിൻ ചെയ്യേണ്ടതില്ല.സ്വകാര്യ അക്കൗണ്ടും വർക്ക് അക്കൗണ്ടും മാറി മാറി ഉപയോഗിക്കാനാകും. ഇതിനോടകം ടെലഗ്രാമിൽ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്.  ചാനലുകൾ, മെസെജ് എഡിറ്റിങ്, ചാറ്റ് ലോക്ക് പോലുള്ള ഫീച്ചറുകൾ എന്നിവയിൽ ടെലഗ്രാമുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് വാട്ട്സാപ്പ് ഇത്തരം ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതെന്നാണ് സൂചന.

മള്‍ട്ടി അക്കൌണ്ട് സംവിധാനം അവതരിപ്പിച്ച് വാട്ട്സ്ആപ്പ്; പ്രത്യേകതകള്‍ ഇങ്ങനെ

ടെലഗ്രാം വഴിയില്‍ വന്‍ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ് ; പുതിയ മെനു ഉപയോഗിച്ച് 'അപ്ഡേറ്റാ'കാം
 

click me!