ഡേറ്റ് വച്ച് സന്ദേശങ്ങള്‍ തിരയാം; പുത്തന്‍ ഫീച്ചറുമായി വാട്ട്സ്ആപ്പ്.!

By Web Team  |  First Published Dec 2, 2022, 4:54 PM IST

സന്ദേശം ലഭിച്ച ദിവസങ്ങള്‍ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്.


ന്യൂയോര്‍ക്ക്: വളരെക്കാലം മുന്‍പ് ലഭിച്ച ഒരു സന്ദേശം വീണ്ടും തിരഞ്ഞുപിടിക്കുക എന്നത് ഇന്നും വാട്ട്സ്ആപ്പില്‍ ഇത്തിരി പ്രയാസമുള്ള കാര്യമാണ്. ഇപ്പോള്‍ ഇതാ പുതിയ രീതിയില്‍ ലഭിച്ച സന്ദേശങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ വാട്ട്സ്ആപ്പ് അവസരം ഒരുക്കുന്നു. 

സന്ദേശം ലഭിച്ച ദിവസങ്ങള്‍ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇതിന്‍റെ ബീറ്റ ടെസ്റ്റിംഗ് വാട്ട്‌സ്ആപ്പ് ആരംഭിച്ചുവെന്നാണ് വിവരം. 

Latest Videos

undefined

ഇത് വഴി ഉപയോക്താക്കൾക്ക് വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റ് വിൻഡോയിലെ ഏതെങ്കിലും പ്രത്യേക തീയതിയിൽ നിന്നുള്ള ഏത് സംഭാഷണവും തിരിച്ച് ലഭിക്കും. മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം നിലവിൽ ഐഒഎസ് ഉപയോക്താക്കൾക്കായുള്ള ചില വാട്ട്‌സ്ആപ്പ് ബീറ്റയ്‌ക്കായി പുതിയ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്.

വാട്ട്സ്ആപ്പിലെ പുത്തന്‍ വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ ഫീച്ചറിന്‍റെ കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഏറ്റവും പുതിയ വിവരം അനുസരിച്ച്, വാട്ട്‌സ്ആപ്പ് ഫീച്ചറിനായുള്ള ടെസ്റ്റിംഗ് ആരംഭിച്ചു കഴിഞ്ഞു.  ചാറ്റ് സെർച്ച് ബോക്സിൽ ലഭ്യമായ ഓപ്ഷൻ ഉപയോഗിച്ച് ഒരു നിശ്ചിത തീയതിയിലെ പ്രത്യേക ചാറ്റിലേക്ക് എത്താന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കും.

വാട്ട്‌സ്ആപ്പ് കുറച്ച് കാലമായി തീയതി പ്രകാരം തിരയൽ സവിശേഷത വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.  ഒടുവിൽ ടെസ്റ്റ്ഫ്ലൈറ്റ് ആപ്പിലെ ഐഒഎസ് 22.24.0.77 അപ്‌ഡേറ്റിനായുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോഗിച്ച് ചില ഐഒഎസ് ബീറ്റ ടെസ്റ്ററുകൾക്കായി പുറത്തിറക്കുന്നത്. 

16,000 കോടി രൂപ വായ്പ വേണം; എസ്ബിഐയെ സമീപിച്ച് വോഡഫോൺ ഐഡിയ

ഡെസ്ക്ടോപ്പിലായാലും വാട്ട്സ്ആപ്പിനെ പൂട്ടിവയ്ക്കാം; പുതിയ ഫീച്ചര്‍ ഇങ്ങനെ

click me!