ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം ഒന്നായി ചുരുക്കി വാട്ട്സ്ആപ്പ്

By Web Team  |  First Published Apr 7, 2020, 12:57 PM IST

കൊവിഡ് 19 ബാധയില്‍ ലോകവും രാജ്യവും വിഷമിക്കുന്ന അവസ്ഥയില്‍ വ്യാപകമായി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്ന അവസ്ഥയിലാണ് ഈ നീക്കം വാട്ട്സ്ആപ്പ് നടത്തുന്നത്. 


ദില്ലി: വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം ഒന്നായി ചുരുക്കി വാട്ട്സ്ആപ്പ്. ഇത് പ്രകാരം ഒരു ദിവസം ഒറ്റ സന്ദേശം മാത്രമേ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ. നേരത്തെ തന്നെ വാട്ട്സ്ആപ്പ് ഇന്ത്യയില്‍ ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം 5 എണ്ണമായി നിജപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

കൊവിഡ് 19 ബാധയില്‍ ലോകവും രാജ്യവും വിഷമിക്കുന്ന അവസ്ഥയില്‍ വ്യാപകമായി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്ന അവസ്ഥയിലാണ് ഈ നീക്കം വാട്ട്സ്ആപ്പ് നടത്തുന്നത്. മുന്‍പ് ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം 5 ആയി നിജപ്പെടുത്തിയ ശേഷം ഇന്ത്യയില്‍ ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം 25 ശതമാനം കുറഞ്ഞെന്നാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് അവകാശപ്പെടുന്നത്.

Latest Videos

undefined

ഇതിനൊപ്പം തന്നെ കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ സത്യസന്ധമായ ഉറവിടമല്ലാത്ത എല്ലാ ഫോര്‍വേഡ് മെസേജുകള്‍ക്കും തടയിടാനായാല്‍ അതു സൈബര്‍ ഉപയോക്താക്കളുടെ ഭീതി അകറ്റാനാവുമെന്ന് വാട്‌സ്ആപ്പ് കരുതുന്നു. എന്നാലിപ്പോഴും ഇത് ബീറ്റാ മോഡിലാണ് കാണുന്നത്. സേര്‍ച്ച് മെസേജ് ഓണ്‍ ദി വെബ് എന്ന ഫീച്ചറിലൂടെയാണ്, തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വ്യാജ വാര്‍ത്തകളും കിംവദന്തികളും പരിഹരിക്കാന്‍ വാട്‌സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

തെറ്റായ വിവരങ്ങളെയും നേരിടാന്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഫീച്ചര്‍ കൊണ്ടുവന്നേക്കാമെന്നാണ് കരുതുന്നത്. വെബിലെ സേര്‍ച്ച് മെസേജ് എന്ന് വിളിക്കുന്ന ഫീച്ചര്‍ ഒരു സന്ദേശം ശരിയാണോ അതോ ആധികാരികമാണോ എന്ന് പരിശോധിക്കാന്‍ ഒരു ഉപയോക്താവിനെ സഹായിക്കും. വാചക സന്ദേശങ്ങള്‍, ഫോട്ടോകള്‍ അല്ലെങ്കില്‍ വീഡിയോകള്‍ കൈമാറുന്നതു പോലെ വാട്ട്‌സ്ആപ്പ് ലേബല്‍ ചെയ്യാന്‍ തുടങ്ങിയിട്ട് അധികനാളായില്ല. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ട്രാക്കുചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളില്‍ ഒന്നാണിത്.

click me!