വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ അത്യവശ്യമായിരുന്ന, കാത്തിരുന്ന പ്രത്യേകത ഇതാ എത്തി; ഫീച്ചര്‍ ഇങ്ങനെ

By Web Team  |  First Published Oct 19, 2023, 9:29 PM IST

ഇന്ത്യ പോലുള്ള വിപണികളില്‍  ഡ്യുവൽ സിം ഫോണുകൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കൂടുതലാണ്. അതിനാല്‍  ഇതുപോലുള്ള സവിശേഷതകൾ അത്യവശ്യമാണ്. 


ദില്ലി: വാട്ട്സ്ആപ്പ് ഇന്ന് ലോകത്ത് പലരുടെയും നിത്യ ജീവിതത്തിന്‍റെ ഭാഗമാണ്. ബിസിനസിനും പേഴ്സണല്‍ ആവശ്യത്തിനും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരുണ്ടാകും. അതിനായി രണ്ട് സിമ്മുകളിലായി രണ്ട് അക്കൌണ്ടുകളും ഉണ്ടാകും. ഇപ്പോഴത്തെ അവസ്ഥയില്‍ ഇത്തരത്തില്‍ രണ്ട് വാട്ട്സ്ആപ്പ് അക്കൌണ്ടുമായി നടക്കണമെങ്കില്‍ രണ്ട് ഫോണ്‍ വേണം.

എന്നാല്‍ ഒരു ഫോണില്‍ ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പ്  കുറച്ചു നാളായ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നത് നേരത്തെ വന്ന വാര്‍ത്തയാണ്. ഇതോടെ മുകളില്‍ പറഞ്ഞ പ്രശ്നം രണ്ട് വാട്ട്സ്ആപ്പ് അക്കൌണ്ട്  ഉപയോഗിക്കുന്നതിന് രണ്ട് ഫോണുകൾ ഉപയോഗിക്കുന്ന പ്രയാസം ഇല്ലാതാകും. ഇപ്പോൾ പരീക്ഷണം അവസാനിച്ച് വരുന്ന ആഴ്‌ചകളിലോ അല്ലെങ്കില്‍ അടുത്ത മാസമോ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകുമെന്ന് വാട്ട്സ്ആപ്പ് മാതൃകമ്പനി മെറ്റ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. 

Latest Videos

undefined

ഇന്ത്യ പോലുള്ള വിപണികളില്‍  ഡ്യുവൽ സിം ഫോണുകൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കൂടുതലാണ്. അതിനാല്‍  ഇതുപോലുള്ള സവിശേഷതകൾ അത്യവശ്യമാണ്. അതേ സമയം രണ്ട് അക്കൌണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ രണ്ട് സിമ്മും ആക്ടീവായിരിക്കണം എന്നാണ് മെറ്റ പറയുന്നത്. 

“ഒരേ സമയം രണ്ട് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ലോഗിൻ ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിക്കുകയാണ്. നിങ്ങളുടെ  - നിങ്ങൾ ഓരോ തവണയും ലോഗ് ഔട്ട് ചെയ്യുകയോ രണ്ട് ഫോണുകൾ കൊണ്ടുപോകുകയോ ചെയ്യാതെ നിങ്ങളുടെ വര്‍ക്ക്-പേഴ്സണല്‍ അക്കൌണ്ടുകള്‍ക്കിടയില്‍ സ്വിച്ച് ചെയ്യാന്‍ സാധിക്കും ” വാട്ട്‌സ്ആപ്പ് ഔദ്യോഗിക പോസ്റ്റില്‍ വ്യക്തമാക്കി. 

വാട്ട്‌സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ പതിപ്പില്‍ നേരത്തെ മള്‍ട്ടി അക്കൌണ്ട് സപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഈ ഫീച്ചറിനെ പിന്തുണയ്‌ക്കുന്ന ആൻഡ്രോയിഡിലെ ആപ്പ് പതിപ്പിനെ കുറിച്ചുള്ള വിശദാംശങ്ങൾ വാട്ട്‌സ്ആപ്പ് പുറത്തുവിട്ടിട്ടില്ല. എന്നാൽ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.23.21.12ല്‍ ഇപ്പോള്‍ മള്‍ട്ടി അക്കൌണ്ട് ഫീച്ചര്‍ ലഭിക്കുന്നുണ്ട്.ഇത് അധികം വൈകാതെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കും.

ഈ ഫീച്ചര്‍ വന്നാല്‍ വാട്ട്സ്ആപ്പ് ആപ്പിലെ സെറ്റിംഗ്സില്‍ പോയാല്‍ മറ്റൊരു നമ്പര്‍ ചേര്‍ക്കാന്‍ സാധിക്കും. അതിനുള്ള വെരിഫിക്കേഷന്‍ നടത്തേണ്ടിവരും. 

ഷവോമി ഫോണുകളില്‍ നിന്നും അത് ഒഴിവാക്കുന്നു; ഉപയോഗിക്കുന്നവര്‍ അറിയേണ്ടത്.!

'ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍' 2024ല്‍ തന്നെ, കാത്തിരുന്ന പ്രഖ്യാപനവുമായി സ്റ്റാര്‍ലിങ്ക്
 

click me!