2010 ലാണ് സാംസങ്ങിന്റെ ഫ്‌ലിപ്പ് ഫോണില്‍ ബഫറ്റ് ആകൃഷ്ടനായത്. ഈ ഫോണിനെ അദ്ദേഹം വളരെയധികം സ്‌നേഹിച്ചിരുന്നു. ഇത് 2019 വരെ അദ്ദേഹം ഉപയോഗിച്ചു. ആപ്പിളില്‍ 5 ശതമാനം ഓഹരി പങ്കാളിത്തമുള്ള നിക്ഷേപകനായ വാറന്‍ ബഫെറ്റ് കഴിഞ്ഞ വര്‍ഷം വരെ സാംസങ്ങിന്‍റെ ഫ്‌ലിപ്പ് ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന് സിഎന്‍ബിസി-യാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളായ വാറന്‍ ബഫെറ്റ് ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ഏതായിരിക്കും. മികച്ച സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കുന്ന ആപ്പിള്‍ കമ്പനിയില്‍ വരെ ഓഹരി പങ്കാളിത്തമുള്ള അദ്ദേഹം ഐഫോണുകള്‍ ഉപയോഗിക്കുന്നില്ലെന്നതായിരുന്നു ഏറ്റവും വലിയ വാര്‍ത്ത. വിലയേറിയതും ഏറ്റവും പുതിയതുമായ നിരവധി ഐ ഫോണുകള്‍ അദ്ദേഹത്തിനു സമ്മാനമായി ലഭിച്ചുവെങ്കിലും ഇതുവരെ അത് ഉപയോഗിച്ചിരുന്നില്ലത്രേ.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഈ ശതകോടീശ്വരന്‍ ഉപയോഗിച്ചിരുന്നത് ഒരേയൊരു ഫോണ്‍. ഏതാണെന്നല്ലേ, സാംസങ് എസ്‌സിഎച്ച്‌യു 320 എന്ന ഫ്‌ലിപ്പ് ഫോണ്‍. ഇപ്പോള്‍ അദ്ദേഹം അത് ഉപേക്ഷിച്ചിരിക്കുന്നു, ഐ ഫോണ്‍ 11-ലേക്ക് മാറിയിരിക്കുന്നു. അത് ഐ ഫോണിനോടുള്ള പ്രേമം കൊണ്ടൊന്നുമല്ല, ദശാബ്ദമായി നിരന്തരം ഉപയോഗിച്ച ഫോണ്‍ നിശ്ചലമായി. പകരം മറ്റൊന്നിലേക്ക് മാറിയെന്നു മാത്രം!
undefined
2010 ലാണ് സാംസങ്ങിന്റെ ഫ്‌ലിപ്പ് ഫോണില്‍ ബഫറ്റ് ആകൃഷ്ടനായത്. ഈ ഫോണിനെ അദ്ദേഹം വളരെയധികം സ്‌നേഹിച്ചിരുന്നു. ഇത് 2019 വരെ അദ്ദേഹം ഉപയോഗിച്ചു. ആപ്പിളില്‍ 5 ശതമാനം ഓഹരി പങ്കാളിത്തമുള്ള നിക്ഷേപകനായ വാറന്‍ ബഫെറ്റ് കഴിഞ്ഞ വര്‍ഷം വരെ സാംസങ്ങിന്‍റെ ഫ്‌ലിപ്പ് ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന് സിഎന്‍ബിസി-യാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതൊക്കെ ഐഫോണുകള്‍ അദ്ദേഹത്തിന്റെ പക്കലുണ്ടെന്ന് വ്യക്തമല്ലെങ്കിലും അടുത്തിടെ അദ്ദേഹം ഒരു ഐഫോണ്‍ 11 ലേക്ക് മാറിയെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. തനിക്ക് പലപ്പോഴും ഐഫോണുകള്‍ സമ്മാനമായി ലഭിക്കുന്നുണ്ടെന്നും ഒരെണ്ണവും ഇതുവരെ ഉപയോഗിച്ചിരുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ ചാനലിനോട് സമ്മതിച്ചു.
ഫ്‌ലിപ്പ് ഫോണ്‍ കേടായതോടെയാണ് പുതിയ ഫോണിലേക്ക് മാറാന്‍ നിശ്ചയിച്ചതെന്നു ബഫറ്റ് സിഎന്‍ബിസിയോട് പറഞ്ഞു. ആപ്പിളിന്റെ സിഇഒ ടിം കുക്ക് മുമ്പ് ബഫറ്റിന് ഒരു ഐഫോണ്‍ സമ്മാനിച്ചുവെങ്കിലും ഇപ്പോള്‍ മാത്രമാണ് അദ്ദേഹം സാംസങ് ഫ്‌ലിപ്പ് ഫോണില്‍ ഉപേക്ഷിച്ചത്. കുക്ക്, ബഫറ്റിനെ ഒരു ഐഫോണ്‍ ഉപയോഗിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് വെര്‍ജ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏതാണ്ട് 10 വര്‍ഷം പഴക്കമുള്ള ഫീച്ചര്‍ ഫോണ്‍ ബഫറ്റ് ഉപയോഗിച്ചിരുന്നത് എന്തുകൊണ്ട്? ലാളിത്യം കൊണ്ടായിരുന്നുവെന്നത് ശരി. എന്നാല്‍ കോളുകള്‍ക്ക് മാത്രമായി ഒരു ഫോണ്‍ എന്ന നിലയിലായിരുന്നുവേ്രത അദ്ദേഹം സാംസങ്ങിനെ ഉപയോഗിച്ചത്. ഇപ്പോള്‍ അടിസ്ഥാന കോളിംഗിനായി ഐഫോണ്‍ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം അഭിമുഖത്തില്‍ കുറിച്ചു. മിക്ക ആളുകളെയും പോലെ ഫോണിന്റെ എല്ലാ സൗകര്യങ്ങളും താന്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. 89 വയസുള്ള ഒരു വ്യക്തിക്ക് ഫോണ്‍ എന്നത് കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും മാത്രമുള്ളതാണ്, ബഫറ്റ് പറഞ്ഞു. ബില്‍ ഗേറ്റ്‌സ് ഉള്‍പ്പെടെ സിലിക്കണ്‍ വാലിയില്‍ ശതകോടീശ്വരന് ധാരാളം സുഹൃത്തുക്കള്‍ ഉള്ള വാരന്റെ ഫോണ്‍ ഉപയോഗമാണ് ഇപ്പോള്‍ ടെക് ലോകത്ത് ചര്‍ച്ച.
ഐഫോണ്‍ ഒരു ഫീച്ചര്‍ ഫോണായി ഉപയോഗിക്കുമ്പോള്‍, ബഫറ്റ് ഐപാഡിന്റെ പൂര്‍ണ്ണവും മികച്ചതുമായ ഉപയോഗം നടത്തുന്നു. ടാബ്‌ലെറ്റ് ഉപയോഗിച്ച് വിഷയങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും ഓഹരി വിപണിയുടെ ഒരു ട്രാക്ക് സൂക്ഷിക്കുകയും ചെയ്യുന്നു, അദ്ദേഹം സിഎന്‍ബിസിയോട് പറഞ്ഞു.