വോഡഫോണ്‍ ഐഡിയ, സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍, പാപ്പരായിത്തീര്‍ന്നാല്‍, 27 കോടിയിലധികം വരിക്കാരെ ഇതും ബാധിക്കും.
വോഡഫോണ്‍ ഐഡിയ പാപ്പരായാല്‍ അത് ഏകദേശം 140 മുതല്‍150 ദശലക്ഷം 2 ജി വരിക്കാരെ വരെ ബാധിക്കുമെന്നു റിപ്പോര്‍ട്ട്. ഈ ഉപയോക്താക്കളില്‍ മിക്കവാറും റിലയന്‍സ് ജിയോയിലേക്ക് പോയേക്കുമെന്നു വ്യവസായ എക്‌സിക്യൂട്ടീവുകളും അനലിസ്റ്റുകളും വെളിപ്പെടുത്തുന്നു. 2ജിയുടെ നിരക്കിനെക്കാള്‍ ഉയര്‍ന്ന വിലയിലായിരിക്കും ജിയോ 4ജി നല്‍കുന്നത്. 2ജി നെറ്റ്‌വര്‍ക്ക് ജിയോയ്ക്ക് ഇല്ലാത്തതിനാല്‍ പുതിയ 4 ജി ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ ഉയര്‍ന്ന തുക നല്‍കേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വോഡഫോണ്‍ ഐഡിയ, സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍, പാപ്പരായിത്തീര്‍ന്നാല്‍, 27 കോടിയിലധികം വരിക്കാരെ ഇതും ബാധിക്കും. ഇതില്‍ വോഡഫോണ്‍ ഐഡിയയ്ക്ക് 11.9 കോടി വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് അഥവാ 3 ജി/4 ജി വരിക്കാരാണുള്ളത്, ബാക്കിയുള്ളവ 2 ജി വരിക്കാരാണ്. എയര്‍ടെല്‍ ഉപഭോഗവില ഉയര്‍ന്നതിനാല്‍ താങ്ങാനാകുന്നവര്‍ മാത്രമേ അതിന്റെ നെറ്റ്‌വര്‍ക്കിലേക്ക് വരൂ. ധാരാളം 2 ജി ഉപഭോക്താക്കള്‍, സാധാരണ ദിവസക്കൂലിക്കാരെ പോലെയുള്ളവര്‍ കുറഞ്ഞ നിലവാരമുള്ള ഫോണുകള്‍ ഉപയോഗിക്കുന്നു, ഇത് നെറ്റ്‌വര്‍ക്ക് ഗുണനിലവാരത്തെ ബാധിക്കുന്നു. എയര്‍ടെല്‍ അത് ആഗ്രഹിച്ചേക്കില്ലെന്ന് ഒരു വ്യവസായ എക്‌സിക്യൂട്ടീവ് പറഞ്ഞു.
undefined
ജിയോയെ സംബന്ധിച്ചിടത്തോളം, ആ ഉപയോക്താക്കള്‍ ഒരു പുതിയ ഫോണ്‍ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിവരും, ഇത് അത്തരം വരിക്കാരില്‍ ഭൂരിഭാഗത്തിനും പ്രായോഗികമല്ല, വിദഗ്ദ്ധര്‍ പറഞ്ഞു, ഈ രണ്ട് സാഹചര്യങ്ങളിലും വിയുടെ 2ജി ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുന്നു.
വിയുടെ ലോ എന്‍ഡ് 2ജി ഹാന്‍ഡ്‌സെറ്റ് ഉപയോക്താക്കള്‍ അത് നിലനില്‍ക്കുന്നില്ലെങ്കില്‍ ജിയോയുടെയും എയര്‍ടെല്ലിന്റെയും ലോ എന്‍ഡ് 4 ജി ഹാന്‍ഡ്‌സെറ്റുകളോ 4 ജി ഫീച്ചര്‍ ഫോണുകളോ ഉപയോഗിക്കേണ്ടി വരും. കൂടാതെ ഈ ഉപയോക്താക്കള്‍ക്ക് 4 ജി ഹാന്‍ഡ്‌സെറ്റ് വാങ്ങാന്‍ സബ്‌സിഡികള്‍ നല്‍കേണ്ടി വരുമെന്ന് അനാലിസിസ് അശ്വിന്ദര്‍ സേതി പറഞ്ഞു. റിലയന്‍സ് ജിയോ ഗൂഗിളിന്റെ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത തങ്ങളുടെ വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ സെപ്റ്റംബര്‍ 3ന് പുറത്തിറക്കാനൊരുങ്ങുന്നു. ഇതിന്റെ വില ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇതിന്, മുകേഷ് അംബാനി വന്‍തോതില്‍ സബ്‌സിഡി നല്‍കുമെന്ന് വ്യവസായ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞയാഴ്ച ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള ടെലികോം ബോര്‍ഡില്‍ നിന്ന് പടിയിറങ്ങിയതോടെയാണ് വോഡഫോണ്‍ ഐഡിയയുടെ നിലനില്‍പ്പ് പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. കമ്പനിയുടെ നിലനില്‍പ്പിനെ നിലനിര്‍ത്താന്‍ കഴിയുന്ന ഏതെങ്കിലും പൊതുമേഖലയിലേക്കോ ആഭ്യന്തര സാമ്പത്തിക സ്ഥാപനങ്ങളിലേക്കോ വിയിലെ ഗ്രൂപ്പിന്റെ ഓഹരികള്‍ കൈമാറാന്‍ അദ്ദേഹം സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. അടിയന്തിര സര്‍ക്കാര്‍ പിന്തുണയില്ലെങ്കില്‍ ടെലികോം വീണ്ടെടുക്കാനാവാത്ത തകര്‍ച്ചയിലേക്ക് നയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona