യുപിഐ സംവിധാനം ഭൂട്ടാനിലും ലഭിക്കും; വര്‍ഷം രണ്ട് ലക്ഷം ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യും

By Web Team  |  First Published Jul 13, 2021, 7:37 PM IST

യുപിഐ പേമെന്‍റ് നടത്താന്‍ സാധിക്കുന്ന ആദ്യത്തെ വിദേശ രാജ്യമായി ഇതോടെ ഭൂട്ടാന്‍ മാറിയിരിക്കുകയാണ്. നേരത്തെ തന്നെ ഇന്ത്യയില്‍ ഉപയോഗിക്കുന്ന റൂപ്യേ (Rupay)കാര്‍ഡ് ഭൂട്ടാനിലും ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു. 


ന്ത്യയുടെ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) ഇനി ഭൂട്ടാനിലും ലഭ്യമാകും. യുപിഐ നടപ്പിലാക്കുന്ന നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യുടെ അന്താരാഷ്ട്ര വിഭാഗമാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഭൂട്ടാനുമായി ചേര്‍ന്ന് യുപിഐ സംവിധാനം ഭൂട്ടാനിലും ഇത് പ്രവര്‍ത്തികമാക്കിയത്. ഇത് പ്രകാരം ഭീം (BHIM) ആപ്പ് വഴിയും, യുപിഐ ക്യൂആര്‍ കോഡ് വഴിയും ഭൂട്ടാനില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് പേമെന്‍റ് നടത്താം. ജൂലൈ 13 മുതല്‍ ഇത് നിലവില്‍ വന്നു.

യുപിഐ പേമെന്‍റ് നടത്താന്‍ സാധിക്കുന്ന ആദ്യത്തെ വിദേശ രാജ്യമായി ഇതോടെ ഭൂട്ടാന്‍ മാറിയിരിക്കുകയാണ്. നേരത്തെ തന്നെ ഇന്ത്യയില്‍ ഉപയോഗിക്കുന്ന റൂപ്യേ (Rupay)കാര്‍ഡ് ഭൂട്ടാനിലും ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു. പുതിയ സംവിധാനത്തിലൂടെ ഭൂട്ടാന്‍ ഒരു വര്‍ഷം സഞ്ചരിക്കുന്ന രണ്ട് ലക്ഷത്തോളം ടൂറിസ്റ്റുകള്‍ വളരെ എളുപ്പത്തില്‍ അവിടെ പേമെന്‍റുകള്‍ നടത്താന്‍ സാധിക്കും. ക്യൂആര്‍ കോഡ് പേമെന്‍റ് സ്വീകരിക്കുന്നതോടെ, മറ്റ് പേമെന്‍റ് ആപ്പുകളും ഭൂട്ടാനില്‍ ഉപയോഗിക്കാന്‍ സാധിക്കും.

Latest Videos

undefined

കേന്ദ്രധന മന്ത്രി നിര്‍മ്മല സീതാരാമന്‍ ആണ് യുപിഎ പേമെന്‍റിന്‍റെ ഭൂട്ടാനിലെ ഉത്ഘാടനം വെര്‍ച്വല്‍ ചടങ്ങിലൂടെ നിര്‍വഹിച്ചത്. ഭൂട്ടാന്‍ ധനമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 2016 ഡിസംബറിലാണ് ഭീം ആപ്പും, യുപിഐ സംവിധാനവും ഇന്ത്യയില്‍ അവതരിപ്പിച്ചത്.

എന്‍സിപിഐ കണക്കുകള്‍ പ്രകാരം, 229 ബാങ്കുകള്‍ യുപിഐ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ജൂണ്‍വരെ യുപിഐ വഴി 2,800 ദശലക്ഷം ഇടപാട് നടന്നുവെന്നാണ് കണക്ക്. ഇന്ത്യയില്‍ യുപിഐ സംവിധാനം ഉപയോഗിക്കുന്ന ആപ്പുകളില്‍ ഫോണ്‍പേ ആണ് ഒന്നാം സ്ഥാനത്ത്. 

click me!