ഈ പ്രക്ഷോഭത്തിന്‍റെ ഭാഗമായി നിരവധി ലേഖനങ്ങളാണ് 'ട്രാഫിക്കിംഗ് ഹബ്ബ്' സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ പോണ്‍ഹബ്ബിന്‍റെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന മോണ്‍ട്രിയല്‍, ലോസ് അഞ്ചലസ് എന്നിവിടങ്ങളില്‍ പ്രത്യേക്ഷ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
ന്യൂയോര്‍ക്ക്: പോണ്‍ ഹബ്ബ് സൈറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ പ്രചാരണം വൈറലാകുന്നു. ഇതുവരെ 20 ലക്ഷത്തോളം പേരാണ് ലോകത്തിലെ 192 രാജ്യങ്ങളില്‍ നിന്നും ഈ ആവശ്യത്തിനായി ഓണ്‍ലൈനായി ഒപ്പുവച്ചിരിക്കുന്നത്. പെണ്‍കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ പ്രതികരിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ലൈല മൈക്കല്‍വെയ്റ്റാണ് 'ട്രാഫിക്കിംഗ് ഹബ്ബ്' എന്ന ഓണ്‍ലൈന്‍ പ്രചാരണവും ഒപ്പുശേഖരണവും ആരംഭിച്ചത്.
സ്ത്രീകളെ പീഡിപ്പിക്കുന്നതും, ബലാത്സംഗത്തിന്‍റെയും, ബാലപീഡനത്തിന്‍റെയും അടക്കം നിരവധി യഥാര്‍ത്ഥ വീഡിയോകള്‍ പോണ്‍ ഹബ്ബ് കാണിക്കുന്നു എന്ന് ആരോപിച്ചാണ് ഈ ഓണ്‍ലൈന്‍ പ്രതിഷേധം. ഈ പ്രതിഷേധത്തിന്‍റെ ഭാഗമായി പോണ്‍ഹബ്ബിനെതിരെ കഴിഞ്ഞ ജൂലൈ 30ന് ഈ പ്രധിഷേധത്തിന്‍റെ പിന്നണിക്കാര്‍ ഇറക്കിയ 2.20 മിനുട്ട് വീഡിയോ ഇതിനകം വിവിധ പ്ലാറ്റ്ഫോമുകളില്‍ 3.3 ദശലക്ഷം കാഴ്ചക്കാര്‍ കണ്ടു കഴിഞ്ഞു.
undefined
ഈ പ്രക്ഷോഭത്തിന്‍റെ ഭാഗമായി നിരവധി ലേഖനങ്ങളാണ് 'ട്രാഫിക്കിംഗ് ഹബ്ബ്' സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ പോണ്‍ഹബ്ബിന്‍റെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന മോണ്‍ട്രിയല്‍, ലോസ് അഞ്ചലസ് എന്നിവിടങ്ങളില്‍ പ്രത്യേക്ഷ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
42 ശതകോടി വാര്‍ഷിക വ്യൂവര്‍ഷിപ്പുള്ള സൈറ്റാണ് പോണ്‍ ഹബ്ബ്. മൈന്‍റ് ജീക്ക് എന്ന കോര്‍പ്പറേറ്റാണ് ഇതിന്‍റെ നടത്തിപ്പുകാര്‍. ഇവര്‍ക്കെതിരെ നിയമനടപടിക്കാണ് സാമൂഹ്യ പ്രവര്‍ത്തക ലൈല മൈക്കല്‍വെയ്റ്റ് തയ്യാറെടുക്കുന്നത്. അതിനോട് അനുബന്ധിച്ച് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍, കനേഡിയന്‍ പ്രധാനമന്ത്രി എന്നിവര്‍ക്ക് മൈന്‍റ് ജീക്കിനും പോണ്‍ഹബ്ബിനും എതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.