അക്കൗണ്ടുകൾക്ക് സുതാര്യത പ്രധാനമാണെന്ന് ട്വിറ്റര്‍. സ്വതന്ത്രമായ അഭിപ്രായ പ്രകടനടത്തിന് മുൻഗണന നൽകും എന്ന് ട്വിറ്റർ വ്യക്തമാക്കി. അതേസമയം നിയമങ്ങളെ ബഹുമാനിച്ചു മുന്നോട്ട് പോകും. നിയമ വിരുദ്ധമായി ഉള്ളടക്കങ്ങൾ ഉള്ള അക്കൗണ്ടുകൾ വിലക്കുമെന്നും ട്വിറ്റർ മുന്നറിയിപ്പ് നല്‍കി.
ന്യൂയോര്‍ക്ക്: അക്കൗണ്ടുകൾക്ക് സുതാര്യത പ്രധാനമാണെന്ന് ട്വിറ്റര്‍. സ്വതന്ത്രമായ അഭിപ്രായ പ്രകടനടത്തിന് മുൻഗണന നൽകും എന്ന് ട്വിറ്റർ വ്യക്തമാക്കി. അതേസമയം നിയമങ്ങളെ ബഹുമാനിച്ചു മുന്നോട്ട് പോകും. നിയമ വിരുദ്ധമായി ഉള്ളടക്കങ്ങൾ ഉള്ള അക്കൗണ്ടുകൾ വിലക്കുമെന്നും ട്വിറ്റർ മുന്നറിയിപ്പ് നല്‍കി.
കര്‍ഷക സമരത്തിനെതിരെ പ്രകോപനപരമായ ഹാഷ്ടാഗ് ക്യാമ്പയിന്‍ നടത്തിയതിനെ തുടര്‍ന്ന് 250 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതില്‍ കേന്ദ്രം ട്വിറ്ററിന് നോട്ടീസയച്ചിരുന്നു. വ്യാജവും പ്രകോപനപരവുമായ ട്വീറ്റുകള്‍ ചെയ്യുകയോ റീട്വീറ്റ് ചെയ്യുകയോ ചെയ്തിരുന്നെന്ന് കേന്ദ്രം അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ട്വിറ്റര്‍ പാലിക്കുന്നില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു.
Also Read: കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ മരവിപ്പിച്ച് ട്വിറ്റര്‍; പിന്നീട് വിലക്ക് നീക്കി