ഇനി ബ്ലൂ ടിക്ക് പണം നല്‍കിയവര്‍ക്ക് മാത്രം; പ്രമുഖരുടെ വെരിഫിക്കേഷന്‍ ബാഡ്ജുകള്‍ നീക്കി ട്വിറ്റര്‍

By Web Team  |  First Published Apr 21, 2023, 7:14 AM IST

ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട പല അക്കൗണ്ടുകൾക്കും വെരിഫിക്കേഷൻ നഷ്ടമായിട്ടുണ്ട്. പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗത്തിനടക്കം വെരിഫിക്കേഷൻ നഷ്ടമായി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസി ഐഎസ്ആർഒയ്ക്കും ട്വിറ്ററിൽ ഇപ്പോൾ വെരിഫിക്കേഷൻ ഇല്ല.


കാലിഫോര്‍ണിയ: ട്വിറ്റർ പഴയ വെരിഫിക്കേഷൻ ബാഡ്ജുകൾ നീക്കം ചെയ്ത് തുടങ്ങി. പോപ്പ് ഫ്രാൻസിസും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും അടക്കമുള്ള പ്രമുഖർക്ക് ഇന്നലെ രാത്രിയോടെ നീല ചെക്ക് ചിഹ്നം നഷ്ടമായി. പണം നൽകിയവർക്ക് മാത്രമേ ഇനി നീല വെരിഫിക്കേഷന്‍ ചിഹ്നം ലഭിക്കൂ എന്ന് ഇലോണ്‍ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട പല അക്കൗണ്ടുകൾക്കും വെരിഫിക്കേഷൻ നഷ്ടമായിട്ടുണ്ട്. പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗത്തിനടക്കം വെരിഫിക്കേഷൻ നഷ്ടമായി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസി ഐഎസ്ആർഒയ്ക്കും ട്വിറ്ററിൽ ഇപ്പോൾ വെരിഫിക്കേഷൻ ഇല്ല. 

ഇന്ത്യയിലെ ഉപയോക്താക്കൾ അവരുടെ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സജീവമാക്കി നിലനിർത്താനും അധിക ഫീച്ചറുകൾ ഉപയോഗിക്കാനും പ്രതിമാസം നൽകേണ്ടത് 900 രൂപയാണ്. വെബിലെ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന് പ്രതിമാസം 650 രൂപ ചിലവാകും. വെബ് ഉപയോക്താക്കൾക്ക് പ്രതിവർഷം 6,800 രൂപയ്ക്ക് വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും കമ്പനി മുന്നോട്ട് വച്ചിട്ടുണ്ട്. ട്വിറ്റർ ബ്ലൂവിലേക്കുള്ള പുതിയ സബ്‌സ്‌ക്രിപ്‌ഷനുകൾ നിലവിൽ  ഇന്ത്യ, യുഎസ്, കാനഡ, ജപ്പാൻ, ഇന്തോനേഷ്യ, ന്യൂസിലാൻഡ്, ബ്രസീൽ, യുകെ, സൗദി അറേബ്യ, ഫ്രാൻസ്, ജർമ്മനി,  ഓസ്ട്രേലിയ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ, എന്നിവിടങ്ങളിൽ ലഭ്യമാണ്.

Latest Videos

undefined

ട്വീറ്റുകൾ പഴയപടിയാക്കുക, ട്വീറ്റുകൾ എഡിറ്റ് ചെയ്യുക, ചില ഫീച്ചറുകളിലേക്കുള്ള നേരത്തെയുള്ള ആക്‌സസ്, ദൈർഘ്യമേറിയതും ഉയർന്ന നിലവാരമുള്ളതുമായ വീഡിയോകൾ പോസ്റ്റ് ചെയ്യാനുള്ള കഴിവ്, ചാറ്റുകളിലെ മുൻഗണനാക്രമത്തിലുള്ള റാങ്കിംഗുകൾ തുടങ്ങി നിരവധി സേവനങ്ങൾ വരിക്കാർക്ക് ലഭിക്കും. 

ഒരിക്കൽ ഒരു ഉപയോക്താവ് ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രൈബ് ചെയ്‌തുകഴിഞ്ഞാൽ, പ്രൊഫൈൽ ഫോട്ടോയിലോ ഡിസ്‌പ്ലേ ചെയ്യുന്ന ഉപയോക്താവിന്റെ പേരിലോ ഉപയോക്തൃനാമത്തിലോ മാറ്റം വരുത്തിയാൽ അക്കൗണ്ട് സാധൂകരിക്കുന്നതുവരെ നീല ചെക്ക്‌മാർക്ക് നഷ്‌ടപ്പെടുമെന്നും ട്വിറ്റർ വിശദമാക്കിയിരുന്നു. മാത്രമല്ല, ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കാനും ഉപയോക്താക്കളെ അനുവദിക്കും.

click me!