വമ്പന്‍ മാറ്റം: 'ട്രൂകോളറില്‍ ഇനി സ്വന്തം ശബ്ദവും'

By Web Team  |  First Published May 24, 2024, 7:41 AM IST

ഉപഭോക്താവ് കോള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുകയോ നിരസിക്കുകയോ ചെയ്യുമ്പോഴാണ് ട്രൂകോളര്‍ അസിസ്റ്റന്റിലേക്ക് കൈമാറുക.


ട്രൂകോളര്‍ അസിസ്റ്റന്റിനൊപ്പം ഇനി നിങ്ങളുടെ ശബ്ദവും ഉപയോഗിക്കാം. എങ്ങനെയെന്നല്ലേ?. ട്രൂകോളറില്‍ എഐ പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ആപ്പിന്റെ ഡവലപ്പേഴ്‌സ്. മൈക്രോസോഫ്റ്റിന്റെ അസൂര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്പീച്ച് സാങ്കേതികവിദ്യയാണ് ട്രൂകോളറില്‍ കൊണ്ടുവരിക. ഇതോടെ ട്രൂകോളര്‍ അസിസ്റ്റന്റിനൊപ്പം സ്വന്തം ശബ്ദത്തിന്റെ ഡിജിറ്റല്‍ പതിപ്പ് കൂടി സൃഷ്ടിക്കാന്‍ ഉപഭോക്താവിനെ സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്. 

പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ ഉപഭോക്താവിനെ വിളിക്കുന്നവര്‍ക്ക് സാധാരണ ഡിജിറ്റല്‍ അസിസ്റ്റന്റിന് പകരം ഉപഭോക്താവിന്റെ ശബ്ദത്തില്‍ തന്നെ ആരാണ് വിളിക്കുന്നതെന്ന് കേള്‍ക്കാനുമാകും. കമ്പനി പ്രതിനിധി ആഗ്നസ് ലിന്‍ഡ്ബെര്‍ഗാണ് പുതിയ അപ്‌ഡേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ട്രൂകോളര്‍ അസിസ്റ്റന്റ് പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ ഇത് ലഭ്യമാകൂ. ട്രൂകോളര്‍ അസിസ്റ്റന്റില്‍ സ്വന്തം ശബ്ദം ചേര്‍ക്കാനായി സെറ്റിങ്സ് തുറക്കുക. തുടര്‍ന്ന്, അസിസ്റ്റന്റ് ക്രമീകരണത്തിലേക്ക് പോയി 'വ്യക്തിഗത ശബ്ദം' സജ്ജീകരിക്കുക. ശബ്ദ സാമ്പിളുകള്‍ ആവശ്യപ്പെടും. തുടര്‍ന്ന് വ്യത്യസ്ത ശൈലികളില്‍ ഉള്ള ശബ്ദവും ആവശ്യപ്പെടും. അത് നല്‍കിയ ശേഷം സേവ് ചെയ്യുക.

Latest Videos

undefined

ഉപഭോക്താവ് കോള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുകയോ നിരസിക്കുകയോ ചെയ്യുമ്പോഴാണ് ട്രൂകോളര്‍ അസിസ്റ്റന്റിലേക്ക് കൈമാറുക. തുടര്‍ന്ന് വിളിക്കുന്നയാളുമായി സംസാരിക്കുകയും കോളിന്റെ ഉദ്ദേശ്യം ചോദിക്കുകയും ചെയ്യുന്നു. ഇതേസമയം തന്നെ കോളറും ട്രൂകോളര്‍ അസിസ്റ്റന്റും തമ്മിലുള്ള എല്ലാ സംസാരവും ടെക്സ്റ്റുകളുമാക്കും. ഇത് ഫോണിന്റെ സ്‌ക്രീനില്‍ ദൃശ്യമാകും. ഈ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഫോണ് ഉടമയ്ക്ക് വിളിച്ചയാളെക്കുറിച്ച് ഉപഭോക്താവ് മനസിലാക്കേണ്ടത്. നിലവില്‍ ഇന്ത്യയില്‍ ട്രൂകോളപ്ഡ അസിസ്റ്റന്റ് ഓപ്ഷനുള്ള ട്രൂകോളര്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന് പ്രതിമാസം ഏകദേശം 149 രൂപ (ഒരു വര്‍ഷത്തേക്ക് 1,499 രൂപ) ആണ് ഈടാക്കുന്നത്. ഇത് കൂടാതെ പ്രതിമാസം 299 രൂപയ്ക്ക് ഫാമിലി പ്ലാനും ഉണ്ട്.

അവയവക്കടത്ത് കേസ് പ്രതി സാബിത്ത് നാസറിന്‍റെ ചോദ്യം ചെയ്യല്‍ കൊച്ചിയില്‍, നിർണായക കോൾ വിവരങ്ങളും പൊലീസിന് 
 

click me!