പുതിയ ഏറെ ഫീച്ചറുകള്‍ ട്രൂകോള്‍ അവതരിപ്പിക്കുന്നുണ്ട്. വീഡിയോ കോളര്‍ ഐഡി, കോള്‍ റെക്കോഡിംഗ്, കോള്‍ അനോണ്‍സ്, ഗോസ്റ്റ് കോള്‍ എന്നിവയാണ് ഇവ.
പുതിയ പതിപ്പില്‍ ഒത്തിരി പുത്തന്‍ പ്രത്യേകതകള്‍ അവതരിപ്പിച്ച് ട്രൂകോളര്‍ (TrueCaller) ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് (Android Users) ട്രൂകോളര്‍ വേര്‍ഷന്‍ 12 ന്‍റെ പുതിയ ഫീച്ചറുകള്‍ ലഭ്യമാകുക. തങ്ങളുടെ ഇന്‍റര്‍ഫേസില്‍ വലിയ മാറ്റമാണ് ട്രൂകോളര്‍ വരുത്തിയിരിക്കുന്നത്. ഇതിന് പുറമേ പുതിയ ഏറെ ഫീച്ചറുകള്‍ ട്രൂകോള്‍ അവതരിപ്പിക്കുന്നുണ്ട്. വീഡിയോ കോളര്‍ ഐഡി (Video Caller ID), കോള്‍ റെക്കോഡിംഗ്, കോള്‍ അനോണ്‍സ്, ഗോസ്റ്റ് കോള്‍ എന്നിവയാണ് ഇവ.
വീഡിയോ കോള്‍ ഐഡി: സുഹൃത്തുക്കളെയോ, കുടുംബത്തിലുള്ളവരെയോ കോള്‍ ചെയ്യുമ്പോള്‍ ചെറിയൊരു വീഡിയോ തുടക്കത്തില്‍ സെറ്റ് ചെയ്യാം. ഇതിന് സെല്‍ഫി വീഡിയോ തന്നെ വേണം എന്നില്ല. അപ്പിലെ ബില്‍ഡ് ഇന്‍ തീമുകളില്‍ നിന്നും തിരഞ്ഞെടുക്കാം.
undefined
കോള്‍ റെക്കോഡിംഗ്: ട്രൂകോളര്‍ വഴി ചെയ്യുന്ന ഇന്‍കമിംഗ്, ഔട്ട്ഗോയിംഗ് കോളുകള്‍ റെക്കോഡ് ചെയ്യാം. എന്നാല്‍ പെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭിക്കുകയുള്ളൂ. അതേ സമയം ഇപ്പോള്‍ തന്നെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പലതിലും ഇന്‍ബില്‍ട്ടായി തന്നെ ഈ പ്രത്യേകതയുണ്ട്.
കോള്‍ അനോണ്‍സ്: ഒരു കോള്‍ വരുമ്പോള്‍ ആപ്പ് വിളിക്കുന്നയാളുടെ പേര് പറയും. ഇത് ചില ഫോണുകളില്‍ ലഭ്യമാണെങ്കിലും. നിങ്ങളുടെ കോണ്‍ടാക്റ്റില്‍ ഇല്ലാത്ത, എന്നാല്‍ ട്രൂക്കോളറില്‍ ലഭ്യമായ കോണ്‍ടാക്റ്റ് ആണെങ്കിലും ഈ ഫീച്ചര്‍ വഴി പേര് പറയും. പ്രമീയം, ഗോള്‍ഡന്‍ മെമ്പര്‍മാര്‍ക്കായിരിക്കും ഈ ഫീച്ചര്‍ ലഭിക്കുക.
ഗോസ്റ്റ് കോൾ - ഏതെങ്കിലും ഒഴിവാക്കാൻ പറ്റാത്തതും എന്നാൽ ഫോണിൽ ആരെങ്കിലും വിളിച്ചിരുന്നെങ്കിൽ ഈ അവസ്ഥയിൽ നിന്നും രക്ഷപ്പെടാം എന്ന അവസ്ഥയിൽ രക്ഷപ്പെടാനുള്ള വഴിയാണ് ഗോസ്റ്റ് കോൾ. ഒരു വ്യക്തിയിൽ നിന്ന് നിങ്ങൾക്ക് ഒരു കോൾ ലഭിക്കുന്നത് പോലെ കാണിക്കാൻ ഏതെങ്കിലുമൊരു പേര്, നമ്പർ, ഫോട്ടോ എന്നിവ സജ്ജീകരിക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ഗോസ്റ്റ് കോൾ. ആവശ്യമെങ്കിൽ നിങ്ങളുടെ ഫോൺബുക്കിൽ നിന്ന് ഒരു കോൺടാക്റ്റ് തിരഞ്ഞെടുക്കാനും കഴിയും. കുറച്ച് സമയം കഴിഞ്ഞ് മാത്രമാണ് നിങ്ങൾക്ക് ഗോസ്റ്റ് കോൾ ലഭിക്കേണ്ടതെങ്കിൽ നിങ്ങൾക്ക് അത് ഷെഡ്യൂൾ ചെയ്യാവുന്നതാണ്. ട്രൂകോളർ പ്രീമിയം, ഗോൾഡ് സബ്‌സ്‌ക്രൈബർ എന്നിവർക്കേ ഗോസ്റ്റ് കോൾ ലഭിക്കുകയുള്ളൂ.
ലോകത്തെമ്പാടും 300 മില്ല്യണ്‍ ഉപയോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നാണ് ട്രൂകോള്‍ അവകാശപ്പെടുന്നത്. നമ്പറുകള്‍ തിരിച്ചറിയാനും,അനാവശ്യ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാനും ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ ആപ്പുകളില്‍ ഒന്നാണ് ഇത്. അടുത്തിടെ കമ്പനി ഗ്രൂപ്പ് വോയിസ് കോള്‍, സ്മാര്‍ട്ട് എസ്എംഎസ് സേവനങ്ങള്‍ ആരംഭിച്ചിരുന്നു. വളരെ മുന്‍പ് തന്നെ പേമെന്‍റ് സംവിധാനം ട്രൂകോളറില്‍ ലഭ്യമാണ്.
ട്രൂകോള്‍ പ്രീമിയം അക്കൗണ്ട് എടുക്കാന്‍ മൂന്ന് മാസത്തേക്ക് 179 രൂപയാണ് നല്‍കേണ്ടത്. ആറ് മാസത്തേക്ക് 339 രൂപയാണ്. ഒരു വര്‍ഷത്തേക്ക് 529 രൂപയാണ് നല്‍കേണ്ടത്. ഗോള്‍ഡ് മെമ്പര്‍ഷിപ്പ് എടുക്കണമെങ്കില്‍ 2,500 രൂപയാണ് വര്‍ഷത്തിലേക്ക് നല്‍കേണ്ടത്.'