'ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണോ?'; ടൈം മാഗസിന്‍റെ പുതിയ കവര്‍ ചിത്രം

By Web Team  |  First Published Oct 8, 2021, 5:16 PM IST

ഫേസ്ബുക്ക് മുന്‍ ജീവനക്കാരി ഫ്രന്‍സെസ് ഹൌഗന്‍റെ വെളിപ്പെടുത്തല്‍ വലിയ പ്രതിരോധത്തിലാണ് ഫേസ്ബുക്കിനെ പെടുത്തിയിരിക്കുന്നത്.


വിവാദങ്ങള്‍ക്കിടയില്‍ ഫേസ്ബുക്കിനെതിരെ (Facebook) വിമര്‍ശനവുമായി ടൈം മാഗസില്‍. ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണോ, വേണ്ടയോ എന്ന് ചോദിക്കുന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ കവര്‍ ചിത്രത്തോടെയാണ് പുതിയ ടൈം മാഗസിന്‍ (TIME magazine) ഇറങ്ങിയിരിക്കുന്നത്. സക്കര്‍ബര്‍ഗിന്‍റെ മുഖത്ത് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണോ വേണ്ടയോ എന്നതാണ് കവര്‍ചിത്രം നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക് മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലുകള്‍ വന്‍ വിവാദമായതിന് പിന്നാലെയാണ് ഫേസ്ബുക്കിനെതിരെ ടൈം മാഗസിന്‍ പ്രധാന കവര്‍സ്റ്റോറി പ്രസിദ്ധീകരിക്കുന്നത്. നേരത്തെ ഫേസ്ബുക്ക് മുന്‍ ജീവനക്കാരി ഫ്രന്‍സെസ് ഹൌഗന്‍റെ വെളിപ്പെടുത്തല്‍ വലിയ പ്രതിരോധത്തിലാണ് ഫേസ്ബുക്കിനെ പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയില്‍ ലാഭം മാത്രം ലക്ഷ്യമാക്കിയാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്.

Latest Videos

undefined

നേരത്തെ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തങ്ങളുടെ എക്സ്ക്യൂസീവായി പ്രസിദ്ധീകരിച്ച 'ഫേസ്ബുക്ക് ഫയല്‍സ്' എന്ന റിപ്പോര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച ഫേസ്ബുക്കിന് ഉള്ളിലെ വിസില്‍ ബ്ലൌവര്‍ താനാണ് എന്ന് വെളിപ്പെടുത്തിയാണ്. ഫെയ്‌സ്ബുക്കിന്റെ സിവിക് ഇന്‍ഫര്‍മേഷന്‍ ടീമില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്രാൻസിസ് ഹൌഗന്റെ വെളിപ്പെടുത്തല്‍ . വിസിൽ ബ്ലോവർ എയ്ഡിന്റെ സഹായത്തോടെയായിരുന്നു. 

പല സോഷ്യൽ മീഡിയ സൈറ്റുകളും താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ സുരക്ഷയല്ല, അതിനുമുകളിൽ ലാഭം ഉണ്ടാക്കലാണ് ഫേസ്ബുക്ക് ചെയ്യുന്നതെന്നും ഫൌഗൻ വെളിപ്പെടുത്തുന്നു. ഇൻസ്റ്റഗ്രാം കൌമാരക്കാരെ വിപരീദമായി ബാധിക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തലുകളുമായി ഹൌഗൻ രംഗത്തെത്തുന്നത്. 

തങ്ങളുടെ അൽഗ്വരിതം അക്രമമാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ഫേസ്ബുക്കിന് നന്നായി അറിയാം. എന്നാൽ എൻഗേജ്മെന്റ്സ് മാത്രമാണ് ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നതെന്നും 60 മിനുട്ട്സുമായി നടത്തിയ അഭിമുഖത്തിൽ ഹൌഗൻ വ്യക്തമാക്കി. 

 ഫേസ്ബുക്ക് പരസ്യ പ്രസ്താവനകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രഖ്യാപനങ്ങളും പ്രവൃത്തിയും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല എന്നും കാണിച്ച് യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷനിൽ ഹാഗൻ പരാതി നൽകിയിട്ടുണ്ട്. 

ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിനോട് തനിക്ക് സഹതാപമുണ്ടെന്ന് ഹൗഗൻ പറഞ്ഞു. "മാർക്ക് ഒരിക്കലും വിദ്വേഷകരമായ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കാൻ തയ്യാറായിട്ടില്ല. പക്ഷേ, വിദ്വേഷവും ധ്രുവീകരിക്കപ്പെടുന്നതുമായ ഉള്ളടക്കങ്ങൾക്ക് കൂടുതൽ റീച്ച് ലഭിക്കും. അത്തരത്തിലുള്ള തെരഞ്ഞെടുപ്പുകൾ അദ്ദേഹം അനുവദിച്ചിട്ടുണ്ടെന്നും ഫൌഗൻ കൂട്ടിച്ചേർത്തു.  വ്യാജവാര്‍ത്തകളും വിദ്വേഷം പ്രചാരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും ആളുകളിലേക്ക് തുടർച്ചയായി എത്തുന്നു. അത് അവരില്‍ വിദ്വേഷം വളർത്തുന്നുവെന്നും പറഞ്ഞ ഫൌഗൻ 2020 ലെ യുഎസ് കാപിറ്റോള്‍ ആക്രമണമാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. 

click me!