വാലിഡേഷന്‍ ലെറ്റര്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡിലെ വിലാസം അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം യുഐഡിഎഐ നിര്‍ത്തി
വാലിഡേഷന്‍ ലെറ്റര്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡിലെ വിലാസം അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം യുഐഡിഎഐ നിര്‍ത്തി. അതേസമയം, പോര്‍ട്ടലില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന ഒരു ഡോക്യുമെന്റ് പ്രൂഫ് ഹാജരാക്കി വിലാസം അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. വിലാസം ഇതാണ്: https://uidai.gov.in/images/commdoc/valid_documents_list.pdf വിലാസം മാറ്റുന്നതിന് മറ്റ് രേഖകളൊന്നും ലഭ്യമല്ലാത്ത ആളുകളെ യുഐഡിഐഐയുടെ ഈ സേവനം അവസാനിപ്പിക്കുന്നത് ബാധിക്കുമെന്ന് കരുതുന്നു.
താല്‍ക്കാലികമായി ഇത്തരത്തില്‍ നിര്‍ത്തിവച്ച മറ്റൊരു സേവനം പഴയ കാര്‍ഡിന്റെ റീപ്രിന്റിങ്ങാണ്. പഴയ കാര്‍ഡ് ഉടമകള്‍ക്ക് പഴയത് നഷ്ടപ്പെട്ടാല്‍ പഴയ ആധാര്‍ കാര്‍ഡ് വീണ്ടും അച്ചടിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍, സേവനങ്ങള്‍ ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായാണ് സൂചന. അടുത്തിടെ, ട്വിറ്ററിലെ ഒരാള്‍ വീണ്ടും ആധാര്‍ കാര്‍ഡ് അച്ചടിക്കുന്നതിനെക്കുറിച്ച് ഹെല്‍പ്പ് ലൈനിനോട് ചോദിച്ചപ്പോള്‍ ഇപ്പോള്‍ സേവനം ലഭ്യമല്ലെന്നാണ് ഹെല്‍പ്പ്‌ലൈന്‍ മറുപടി നല്‍കിയത്.
എന്നാല്‍ ഇ-ആധാറിന്റെ പ്രിന്റൗട്ട് ലഭിക്കും. രാജ്യത്ത് ഐഡന്റിറ്റി പ്രൂഫായി പ്രവര്‍ത്തിക്കുന്ന 12 അക്ക ആധാര്‍ കാര്‍ഡില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ ജനങ്ങളെ ബാധിക്കുമെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഔദ്യോഗിക ജോലികള്‍ക്കും ഇത് നിര്‍ബന്ധമാണ്.