എച്ച്സിഎല്ലിൽ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ യുവാവ് അപേക്ഷിച്ച ജോലി ഇതാണ്; വൈറലായി ജോലി അന്വേഷണം.!

By Web Team  |  First Published Jun 25, 2023, 3:11 PM IST

തനിക്ക് പകരമെത്തിയ സോഫ്റ്റ്വെയറിനെ പരിശീലിപ്പിക്കാനുള്ള ജോലിക്ക് അപേക്ഷിച്ച യുവതിയുടെ ട്വീറ്റ്നേരത്തെ വൈറലായിരുന്നു.  


ബെംഗലൂരു: പല കമ്പനികളും ഇപ്പോൾ പിരിച്ചുവിടലിന്‍റെ പാതയിലാണ്. അടുത്തിടെ എച്ച്സിഎല്ലിൽ നിന്ന് പിരിച്ചുവിട്ട സോഫ്റ്റ്വെയർ ഡവലപ്പറായ  ശ്രീനിവാസ് റാപോളുവിനെ കുറിച്ചുള്ള ട്വീറ്റാണ് ഇപ്പോൾ‌ ശ്രദ്ധേയമാകുന്നത്. ശ്രീനിവാസ് നിലവിൽ‌ ബൈക്ക് ടാക്സി അഗ്രിഗേറ്റർ റാപ്പിഡോയുടെ ഡ്രൈവറായി ജോലി ചെയ്യുകയാണ്. എന്നാലയാൾ അതിൽ നിരാശനല്ല. തനിക്ക് മികച്ച ഒരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ആളുകളുമായി നന്നായി സംസാരിക്കാൻ കഴിവുള്ളതിനാൽ ബം​ഗളൂരുവിലെ വണ്ടി ഓട്ടത്തിനിടയിൽ തന്റെ ജോലി വീണ്ടും നേടിയെടുക്കാനാകുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഒരു റൈഡിൽ കണ്ട് മുട്ടിയ റാപോളു ലവ്‌നീഷ് ധീറാണ് ശ്രീനിവാസിന്റെ കഥ ട്വിറ്ററിൽ പങ്കിട്ടത്. കൂടാതെ അദ്ദേഹത്തിന് എന്തെങ്കിലും ജോലി നൽകാൻ കഴിയുമോ എന്നും അദ്ദേഹം ആളുകളോട് ചോദിക്കുന്നുണ്ട്. 

എല്ലാ ജാവ ഡെവലപ്പർ ഓപ്പണിംങ്ങിലേക്കുമായി...  എച്ച്‌സി‌എൽ ഡ്രൈവിംഗ് റാപ്പിഡോയിൽ നിന്ന് അടുത്തിടെ പിരിച്ചുവിട്ട ഒരു ജാവ ഡെവലപ്പറാണ് തന്റെ റാപ്പിഡോ ഡ്രൈവർ പയ്യൻ എന്നു പറഞ്ഞാണ് ട്വീറ്റ്തുടങ്ങുന്നത്. താല്പര്യമുള്ള ആളുകൾക്ക് ശ്രീനിവാസിന്റെ ബയോഡാറ്റ കൈമാറാമെന്നും  ലഭ്യമായ ഏത് ജോലിക്കും താനുമായി ബന്ധപ്പെടാമെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. കൂടാതെ ശ്രീനിവാസിന്റെ ബയോഡാറ്റയുടെ ലിങ്കും അദ്ദേഹം പങ്കിട്ടിട്ടുണ്ട്. മറ്റൊരു ട്വീറ്റിൽ. 2020 സെപ്റ്റംബറിൽ എച്ച്‌സിഎല്ലിൽ ജോലി ചെയ്യാൻ തുടങ്ങിയ ഇയാളുടെ ജോലി  ഈ മാസമാണ് നഷ്ടമായത്. 

Latest Videos

undefined

തനിക്ക് പകരമെത്തിയ സോഫ്റ്റ്വെയറിനെ പരിശീലിപ്പിക്കാനുള്ള ജോലിക്ക് അപേക്ഷിച്ച യുവതിയുടെ ട്വീറ്റ്നേരത്തെ വൈറലായിരുന്നു.  ആർട്ടിഫീഷ്യൽ ഇൻറലിജൻസിൻറെ വരവോടെയാണ്  യുവതിക്ക് ജോലി നഷ്ടമായത്. എമിലി എന്ന യുവതിയാണ് തൻറെ അനുഭവത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ തുറന്ന് പറയുന്നത്. 

ഇന്ത്യയിലെ നാലിലൊന്ന് ആളുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കഴിയുന്നത്ര ജോലികൾ ഏൽപ്പിക്കാൻ തയ്യാറാണെന്ന് മൈക്രോസോഫ്റ്റിന്റെ പുറത്തു വന്ന റിപ്പോർട്ടിൽ പറയുന്നത്.ഇന്ത്യയിൽ നിന്നുള്ള 1,000 പേർ ഉൾപ്പെടെ 31 രാജ്യങ്ങളിലായി 31,000 ആളുകളിലായി നടത്തിയ സർവേയെ അടിസ്ഥാനമാക്കിയ പഠനത്തിലാണ് ഇതെക്കുറിച്ച് പറയുന്നത്. 74 ശതമാനം ഇന്ത്യൻ തൊഴിലാളികളും എഐ തങ്ങളുടെ ജോലിയെ ബാധിക്കുമെന്ന് ഭയപ്പെടുന്നവരാണ്. എന്നാൽ ഇന്ത്യൻ ജീവനക്കാരിൽ 83 ശതമാനം പേരും തങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിനായി എഐയെ കഴിയുന്നത്ര ജോലികൾ ഏൽപ്പിക്കാൻ തയ്യാറാണെന്ന് സർവേ റിപ്പോർട്ട് പറയുന്നു.

'അങ്ങാടീല് പത്താള് കൂടണേന്റെ നടൂല് കിട്ടണം നിന്നെ...'; തല്ലിന് വെല്ലുവിളിച്ച് മസ്ക്, സ്വീകരിച്ച് സക്കർബർ​ഗ്

ആമസോണ്‍ പ്രൈം അംഗത്വം: ആമസോണ്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നുവെന്ന് ആരോപണം, കേസ്

click me!