അതേ സമയം ചൈനീസ് പ്രാദേശിക വിപണിയില്‍ ആപ്പിളും വാവെയും വില്‍പ്പനയില്‍ കടുത്ത മത്സരം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
ബിയജിംഗ്: ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതിയില്‍ വന്‍ ഇടിവ് എന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നും സ്മാര്‍ട് ഫോണ്‍ കയറ്റുമതി ഒക്ടോബറില്‍ 27 ശതമാനം ഇടിഞ്ഞാതായി ചൈനീസ് സർക്കാരിന്റെ ഡേറ്റകള്‍ ഉദ്ധരിച്ച് വിവിധ ബിസിനസ് സൈറ്റുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ചൈനയില്‍ നിന്ന് 2.5 കോടി ഹാന്‍ഡ്‌സെറ്റുകളാണ് ഒക്ടോബറില്‍ കയറ്റുമതി ചെയ്തതെങ്കില്‍, കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ 3.46 കോടിയായിരുന്നു.
ചൈനയില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും ആഗോണ വിപണിയില്‍ ഫോണുകള്‍ക്കു താല്‍പ്പര്യം കുറഞ്ഞതാണ് കയറ്റുമതി പിന്നോട്ട് അടിച്ചതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം ചൈനീസ് പ്രാദേശിക വിപണിയില്‍ ആപ്പിളും വാവെയും വില്‍പ്പനയില്‍ കടുത്ത മത്സരം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
undefined
കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ട് പ്രകാരം സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ സെപ്റ്റംബറില്‍ 36 ശതമാനം ഇടിവു രേഖപ്പെടുത്തി. ഈ വര്‍ഷം 22 ശതമാനം കയറ്റുമതി മാത്രമാണ് നടന്നതെങ്കില്‍ 2019ല്‍ 34.7 ശതമാനം ആയിരുന്നു കയറ്റുമതിയെന്ന് ചൈനാ അക്കാഡമി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടെക്‌നോളജി പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നത്.
എന്നാല്‍ മത്സരം കടുത്തതാണെങ്കിലും ആപ്പിളിന്റെയും വാവെയുടെയും ചൈനയിലെ സ്മാര്‍ട് ഫോണ്‍ വില്‍പനയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇരു കമ്പനികളും തങ്ങളുടെ ഫ്‌ളാഗ്ഷിപ് ഫോണുകള്‍ ഒക്ടോബറില്‍ പുറത്തിറക്കിയിരുന്നു. ഈ ഫോണുകള്‍ക്ക് തുടക്കത്തില്‍ നല്ല സ്വീകാര്യത കിട്ടിയേക്കുമെന്നും കരുതുന്നു. എന്നാല്‍ പിന്നീട് ഇതും ഇടിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. ചൈനയില്‍ ഇവയുടെ ഓണ്‍ലൈന്‍ കച്ചവടം മാത്രമാണ് നടക്കുന്നത് എന്നാണ് ഇതിന് കാരണമെന്ന് ചില വിപണി വൃത്തങ്ങള്‍ക്ക് അഭിപ്രായമുണ്ട്.