കൗമാരക്കാരിയുടെ ശബ്ദം കേൾപ്പിച്ച് പണം തട്ടാന്‍ ശ്രമം ; ചർച്ചയായി എഐ ദുരുപയോഗം.!

By Web Team  |  First Published Apr 19, 2023, 8:48 AM IST

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് മത്സരിക്കാൻ ശ്രമിച്ചാൽ മനുഷ്യർ മാത്ര പരാജയപ്പെടുകയുള്ളൂ എന്ന മുന്നറിയിപ്പ് നേരത്തെ എഐ ഗവേഷകനായ എലിസർ യുഡ്‌കോവ്‌സ്‌കി നൽകിയിട്ടുണ്ട്. 


ന്യൂയോര്‍ക്ക്: എഐ ഉപയോഗിച്ച് കൗമാരക്കാരിയുടെ ശബ്ദം ക്ലോൺ ചെയ്ത സ്കാമർമാർ അമ്മയോട് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവമാണ് ചർച്ചയാകുന്നത്. എഐ ദുരുപയോഗം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പ് പലപ്പോഴും വിദഗ്ധർ നൽകിയിട്ടുണ്ട്. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും എഐയുടെ ദുരുപയോഗത്തെക്കുറിച്ച് നേരത്തെ  തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അരിസോണയിൽ നിന്നുള്ള ജെന്നിഫർ ഡിസ്റ്റെഫാനോ എന്ന സ്ത്രീക്കാണ്  അജ്ഞാത നമ്പറിൽ നിന്ന് കോള് വന്നത്. തന്റെ 15 വയസ്സുള്ള മകൾ സ്കീയിംഗ് യാത്രയ്‌ക്ക് പോയിരിക്കുകയായിരുന്നു . 

ഫോൺ എടുത്തപ്പോൾ 'അമ്മേ' എന്ന മകളുടെ ശബ്ദമാണ് ആ സ്ത്രീ കേട്ടത്, തുടർന്ന് കരയുന്നതും. അടുത്തതായി കേട്ടത് 'ശ്രദ്ധിക്കൂ, നിങ്ങളുടെ മകളെ കിട്ടി' എന്ന പുരുഷന്റെ ശബ്ദമായിരുന്നു. അവളെ കൊണ്ട് മെക്സിക്കോയിലേക്ക് പോകുമെന്നും മയക്കുമരുന്ന് നൽകുമെന്നുമായിരുന്നു അയാള് പറഞ്ഞത്.സഹായത്തിനായി വിളിക്കുന്ന മകളുടെ ശബ്ദം പശ്ചാത്തലത്തിൽ കേൾക്കുന്നുണ്ടായിരുന്നുവെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ യുവതി കൂട്ടിച്ചേർത്തു. 
കൗമാരക്കാരനെ വിട്ടയക്കാൻ ഇയാൾ ഒരു മില്യൺ ഡോളർ ആവശ്യപ്പെട്ടു. എന്നിരുന്നാലും, തന്റെ പക്കൽ അത്രയും പണമില്ലെന്ന് ഡിസ്റ്റെഫാനോ പറഞ്ഞപ്പോൾ, തട്ടിക്കൊണ്ടുപോയയാൾ 50,000 യുഎസ് ഡോളർ നൽകിയാൽ മതിയെന്ന് പറഞ്ഞു. തനിക്ക് കോൾ ലഭിക്കുമ്പോൾ മകളുടെ ഡാൻസ് സ്റ്റുഡിയോയിൽ ആയിരുന്നുവെന്നും മറ്റ് അമ്മമാരും ഒപ്പമുണ്ടായിരുന്നുവെന്നും ഡിസ്റ്റെഫാനോ കൂട്ടിച്ചേർത്തു. 

Latest Videos

undefined

അവരിൽ ഒരാൾ 911 ഡയൽ ചെയ്യുകയും മറ്റൊരാൾ ഡിസ്റ്റെഫാനോയുടെ ഭർത്താവിനെ വിളിക്കുകയും ചെയ്തു. കൗമാരക്കാരിയായ മകൾ സ്കീയിംഗ് യാത്രയിൽ സുരക്ഷിതയാണെന്ന് മിനിറ്റുകൾക്കുള്ളിൽ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഫോണിലെ ശബ്ദം തന്റെ മകളുടെത് പോലെയാണെന്ന് അവർ ഉറപ്പിച്ചു പറയുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് മത്സരിക്കാൻ ശ്രമിച്ചാൽ മനുഷ്യർ മാത്ര പരാജയപ്പെടുകയുള്ളൂ എന്ന മുന്നറിയിപ്പ് നേരത്തെ എഐ ഗവേഷകനായ എലിസർ യുഡ്‌കോവ്‌സ്‌കി നൽകിയിട്ടുണ്ട്. എഐ മൂലമുള്ള കൂട്ട വംശനാശഭീഷണിക്ക് ആണവായുധ യുദ്ധഭീഷണി തടയാനുള്ള ശ്രമങ്ങളേക്കാൾ പ്രാധാന്യം നൽകണമെന്നും എഐ ഉയർത്തുന്ന വെല്ലുവിളികൾ മനസിലാക്കാൻ നാം ഇനിയും തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. 

ഇപ്പോഴത്തെ സാഹചര്യത്തിൽ, അതിശക്തമായൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആരെങ്കിലും നിർമിച്ചെടുത്താൽ, തൊട്ടുപിന്നാലെതന്നെ മനുഷ്യരുൾപ്പെടെയുള്ള ഭൂമിയിലെ എല്ലാ ജീവിവർഗങ്ങളും ചത്തൊടുങ്ങിയേക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സ്വയം തിരിച്ചറിയാൻ കഴിവുണ്ടോ എന്നതിനെ കുറിച്ച് നമുക്ക് യാതൊരു അറിവുമില്ലെന്നും അദ്ദേഹം പറയുന്നു.

ഓപ്പണ്‍ എഐയോട് മത്സരിക്കാന്‍ മസ്കിന്റെ 'എഐ'

മുകളിലിരുന്നാല്‍ കാണും നിയമലംഘനങ്ങള്‍ എന്തൊക്കെ? പിഴയെത്ര? ഇതാ എഐ ക്യാമറയെക്കുറിച്ച് അറിയേണ്ടതെല്ലാം!

click me!