സാംസങ് ഗാലക്സി എസ് സീരിസിലെ ഫീച്ചര്‍ തട്ടിപ്പെന്ന് ഉപയോക്താവ്; വിവാദം

By Web Team  |  First Published Mar 14, 2023, 4:19 PM IST

ഈ സവിശേഷത ആദ്യം സാംസങ് ഗാലക്‌സി എസ് 20 അൾട്രായിലായിരുന്നു വന്നത്. പിന്നീട് കമ്പനിയുടെ തുടർന്നുള്ള എല്ലാ 'അൾട്രാ' മോഡലുകളിലും ഇത് ഫീച്ചർ നല്‍കിയിട്ടുണ്ട്. സ്‌മാർട്ട്‌ഫോണിന്റെ പ്രമോഷൻ സമയത്ത് ദക്ഷിണ കൊറിയൻ കമ്പനി ഈ സവിശേഷതയെ തെറ്റായി അവതരിപ്പിച്ചുവെന്നാണ്  ആക്ഷേപം ഉയരുന്നത്. 


സാംസങ് ഗാലക്സി എസ് സീരിസ് ഫോണിലെ പ്രധാനപ്പെട്ട ഒരു പ്രത്യേകതയ്ക്കെതിരെ ആരോപണവുമായി ഉപയോക്താവ് രംഗത്ത്. ചന്ദ്രന്‍റെ അടക്കം ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഗാലക്‌സി എസ് സീരീസ് സ്‌മാർട്ട്‌ഫോണുകളിലെ സ്‌പേസ് സൂം ഫീച്ചർ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് ആരോപണം.

ഈ സവിശേഷത ആദ്യം സാംസങ് ഗാലക്‌സി എസ് 20 അൾട്രായിലായിരുന്നു വന്നത്. പിന്നീട് കമ്പനിയുടെ തുടർന്നുള്ള എല്ലാ 'അൾട്രാ' മോഡലുകളിലും ഇത് ഫീച്ചർ നല്‍കിയിട്ടുണ്ട്. സ്‌മാർട്ട്‌ഫോണിന്റെ പ്രമോഷൻ സമയത്ത് ദക്ഷിണ കൊറിയൻ കമ്പനി ഈ സവിശേഷതയെ തെറ്റായി അവതരിപ്പിച്ചുവെന്നാണ്  ആക്ഷേപം ഉയരുന്നത്. ശനിയാഴ്ച റെഡ്ഡിറ്റിൽ ഒരു ഉപയോക്താവ് പങ്കിട്ട പോസ്റ്റിൽ 2021-ലെ ഒരു എംഎസ് പവര്‍യൂസര്‍ ലേഖനം പരാമർശിക്കുന്നുണ്ട്. 

Latest Videos

undefined

അത് പ്രകാരം സാംസങ് ഗ്യാലക്സി എസ്21 അൾട്രായിലെ 100എക്സ് സ്പേസ് സൂം സവിശേഷത ഉപയോഗിച്ച് ക്ലിക്കുചെയ്‌ത ചിത്രങ്ങൾ കൃത്രിമമാണെന്നാണ് അവകാശപ്പെടുന്നത്.  ഉപയോക്താവ് ചന്ദ്രന്റെ ഡിജിറ്റൽ ഇമേജിൽ ഈ ഫീച്ചർ പരീക്ഷിച്ചതായും അവകാശപ്പെടുന്നു. എന്നാല്‍ സാംസങ്ങ് അവകാശപ്പെടുന്നത് പോലെ മികച്ച ചിത്രം ലഭിച്ചില്ലെന്നാണ് ആരോപിക്കുന്നത്.  പോസ്റ്റിന് നിലവിൽ 10,000-ലധികം അനുകൂല വോട്ടുകളുണ്ട് കൂടാതെ പ്ലാറ്റ്‌ഫോമിൽ 1,100-ലധികം കമന്റുകളുമുണ്ട്.

സാംസങ്ങിന്റെ സ്‌പേസ് സൂം ഫീച്ചർ ചന്ദ്രന്‍റെ ചിത്രങ്ങൾ പകർത്തുകയും. ഒപ്പം ചിത്രങ്ങളിലെ വിശദാംശങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് (എംഎൽ) സാങ്കേതികവിദ്യ  ഉപയോഗിക്കുമെന്ന് അവകാശപ്പെടുന്നത്. എന്നാല്‍ ചിത്രത്തില്‍ ഒരു വിശദാംശങ്ങളും ഇല്ലെങ്കിലും നേരത്തെ സെറ്റ് ചെയ്ത എഐ ഉപയോഗിച്ച് ചന്ദ്രന്റെ ചിത്രങ്ങളിൽ സാംസങ് ടെക്സ്ചറുകൾ ചേർക്കുന്നതായി  റെഡ്ഡിറ്റിൽ  ഉപയോക്താവ് ആരോപിക്കുന്നു. 

കമ്പനിയുടെ സ്‌പേസ് സൂം ഫീച്ചറിനെ കുറിച്ച് കമ്പനി നേരത്തെ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഉപയോക്താവ് പ്രിവ്യൂ ചെയ്യുമ്പോൾ ചിത്രം വ്യക്തമായി കണ്ടെത്തുന്നതിന് എഐ ഉപയോഗിക്കുന്നുവെന്ന് 2021-ൽ എംഎസ് പവര്‍ യൂസര്‍ ലേഖനത്തോട് സാംസങ് പ്രതികരിച്ചിരുന്നു. ചിത്രം പകർത്തുന്ന സമയത്ത് പ്രയോഗിച്ച എഐ അടിസ്ഥാനമാക്കിയുള്ള അധിക ഇമേജ് പ്രോസസ്സിംഗ് ടെക്‌നിക്കുകൾ കാരണം, വ്യൂഫൈൻഡറിൽ ദൃശ്യമാകുന്ന ചന്ദ്രന്‍റെ ചിത്രം ക്വാളിറ്റി കുറവായിരിക്കും. എന്നാല്‍ അതിനെ അപേക്ഷിച്ച് ഫൈനൽ പിക് ക്വാളിറ്റി ഉള്ളതായിരിക്കുമെന്നും സാംസങ് വ്യക്തമാക്കിയിരുന്നു.

കമ്പനിയുടെ മുൻ പ്രതികരണത്തിൽ നിന്ന്, എംഎൽ, എഐ എന്നിവ ഉപയോഗിച്ചുള്ള ചിത്രങ്ങളിൽ കമ്പനി  കൂട്ടിച്ചേർക്കലുകൾ നടത്തുന്നുണ്ട്. അതിന്റെ ഫലമായി കൂടുതൽ ക്ലിയറായ ചന്ദ്രന്റെ ചിത്രങ്ങൾ ലഭിക്കുന്നു. ഇത് കമ്പനി തന്നെ മുൻപ് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ടെന്നാണ് സൂചനകൾ. എന്നാൽ ഉപയോക്താവിന്‍റെ ആരോപണത്തിൽ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കാനുള്ള ടാറ്റയുടെ നീക്കത്തിന് തിരിച്ചടി?

ആപ്പിള്‍ ഐഫോണ്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ' ആകുന്നു; സൂചനകള്‍ ഇങ്ങനെ.!
 

click me!