സാമ്പത്തിക അസ്ഥിരത; സെയിൽസ് ഫോഴ്‌സിലും കൂട്ടപിരിച്ചുവിടൽ 

By Web Team  |  First Published Jan 6, 2023, 9:49 AM IST

പത്ത് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി ഒരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആ​ഗോളതലത്തിൽ ഓഫീസുകൾ അടച്ചിടുമെന്നും കമ്പനി


കാലിഫോർണിയ: ആമസോണിന് പിന്നാലെ പിരിച്ചുവിടലുമായി കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെയിൽസ് ഫോഴ്‌സ് എന്ന സോഫ്റ്റ് വെയർ കമ്പനിയും. പത്ത് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി ഒരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആ​ഗോളതലത്തിൽ ഓഫീസുകൾ അടച്ചിടുമെന്നും കമ്പനി അറിയിച്ചു. സാമ്പത്തിക അസ്ഥിരതയാണ് പിരിച്ചുവിടലിലേക്ക് നയിച്ചത്. കഴിഞ്ഞ നവംബറിലും നൂറോളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ചൈനീസ് ഇന്റർനെറ്റ് ടെക്നോളജി കമ്പനിയായ ബൈറ്റ് ഡാൻസിലെ പിരിച്ചുവിടലുകളും കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. 

നേരത്തെ പിരിച്ചുവിടലുകളുടെ പല സാധ്യതകളും ആമസോണിൽ ഉയർന്ന് വന്നിട്ടുണ്ടെങ്കിലും - കൊവിഡ് മഹാമാരി സമയത്ത് വളരെയധികം ആളുകളെ നിയമിച്ചതായി കമ്പനി സമ്മതിച്ചിരുന്നു. എന്നാൽ നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നത് -  കമ്പനി മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ്. ആദ്യം, സെയിൽസ്ഫോഴ്സ് ഇങ്ക് അതിന്റെ 10% തൊഴിലാളികളെ പിരിച്ചുവിട്ടു. അതിനുശേഷം റിയൽ എസ്റ്റേറ്റ് ഹോൾഡിംഗ് കുറയ്ക്കാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്.

Latest Videos

undefined

ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോൺ. ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത പിരിച്ചുവിടൽ സംഭവിച്ചാൽ,  കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ ആയി അത് മാറുമെന്നാണ് സൂചന. സാധാരണയായി ഇ-കൊമേഴ്‌സിന്റെ വർഷത്തിലെ ഏറ്റവും മികച്ച സമയമാണ് കടന്നുപോയത്. എന്നാൽ ആ സമയത്തെ വിപണിയിലെ മാറ്റങ്ങളും ശ്രദ്ധേയമായിരുന്നു. 

കൊവിഡിന് പിന്നാലെ സാധനങ്ങളുടെ ഡിമാൻഡിലുണ്ടായ ഇടിവാണ് പിരിച്ചുവിടലിന് പ്രധാന കാരണമെന്നാണ് സൂചന. വരുമാന വ്യത്യാസത്തോടൊപ്പം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ കുറഞ്ഞുവരുന്നുണ്ട്. നിലവിൽ ആഗോളമാന്ദ്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

click me!