മണിക്കൂറില്‍ 1,300 മൈല്‍ വേഗതയില്‍ പോര്‍‍വിമാനം; തുറന്ന കോക്ക്പിറ്റില്‍ പൈലറ്റ്.!

By Web Team  |  First Published Oct 11, 2020, 7:22 PM IST

റഷ്യന്‍ പ്രതിരോധ മന്ത്രാലയം തന്നെ പുറത്തുവിട്ട വീഡിയോയില്‍. ഈ പൈലറ്റ് പറത്തുന്നത് സുഖോയി 57 പോര്‍ വിമാനമാണ്. 


മോസ്കോ: മണിക്കൂറില്‍ 1,300 മൈല്‍ വേഗതയില്‍ പറക്കുന്ന പോര്‍വിമനത്തിന്‍റെ മേല്‍ക്കൂരയില്ലാത്ത കോക്ക്പിറ്റില്‍ ഒരു പൈലറ്റ്. ഇത് സംബന്ധിച്ച അഞ്ച് സെക്കന്‍റ് നീളമുള്ള വീഡിയോ ക്ലിപ്പ് വൈറലാകുകയാണ്. റഷ്യയിലെ ക്രമിലിനിലെ വ്യോമ താവളത്തില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

റഷ്യന്‍ പ്രതിരോധ മന്ത്രാലയം തന്നെ പുറത്തുവിട്ട വീഡിയോയില്‍. ഈ പൈലറ്റ് പറത്തുന്നത് സുഖോയി 57 പോര്‍ വിമാനമാണ്. സാധാരണ ഇത്തരം അതിവേഗ പോര്‍വിമാനങ്ങളുടെ കോക്ക്പിറ്റ് ഗ്ലാസിനാല്‍ മൂടപ്പെട്ട സ്ഥിതിയിലാണ് ഉണ്ടാകുക. എന്നാല്‍ ഈ വീഡിയോയില്‍ ഇത് തുറന്നിരിക്കുകയാണ്.

Latest Videos

undefined

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രത്യേക പരിശീലനത്തിന് വേണ്ടിയാണ് സുഖോയി വിമാനത്തിന്‍റെ കോക്ക്പിറ്റ് തുറന്ന രീതിയില്‍ ക്രമീകരിച്ചത് എന്നാണ്. ഒപ്പം ഇത്രയും വേഗത്തില്‍ തുറന്ന കോക്ക്പിറ്റില്‍ സഞ്ചരിക്കുമ്പോള്‍ പൈലറ്റിന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അയാള്‍ പ്രത്യേക സ്യൂട്ട് ധരിച്ചിരിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ 'ഡെയര്‍ ഡെവിള്‍'എന്നാണ് ഈ പൈലറ്റിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഏത് തരത്തിലുള്ള പരീക്ഷണമാണ് നടത്തിയതെന്നോ, എത്ര ഉയരത്തിലാണ് വിമാനം പറന്നത് എന്നോ സംബന്ധിച്ച വിവരങ്ങള്‍ റഷ്യന്‍ വ്യോമ സേന പുറത്തുവിട്ടിട്ടില്ല. 

click me!