യുഎസ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിദേശ ഗ്രൂപ്പുകൾ തങ്ങളുടെ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് വ്യക്തമാണെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.
ന്യൂയോര്ക്ക്: റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ഹാക്കർമാർ 2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ലക്ഷ്യം വയ്ക്കുന്നതായി ടെക് ഭീമനായ മൈക്രോസോഫ്റ്റ്. 2016ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രചാരണത്തിൽ ഇടപെടാൻ ശ്രമിച്ച റഷ്യൻ ഹാക്കർമാർ ഇത്തവണയും രംഗത്തിറങ്ങിയതായാണ് റിപ്പോർട്ട്.
യുഎസ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിദേശ ഗ്രൂപ്പുകൾ തങ്ങളുടെ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് വ്യക്തമാണെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. പ്രസിഡന്റ് ഡോണൾഡ് ട്രംപിനേയും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെയും ഹാക്കർമാർ ലക്ഷ്യംവച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ഉൾപ്പെടെ യുഎസിലെ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള 200 ലധികം സംഘടനകളെ സ്ട്രോൻഷ്യം ഗ്രൂപ്പിലെ റഷ്യൻ ഹാക്കർമാർ ലക്ഷ്യമിട്ടതായി മൈക്രോസോഫ്റ്റ് പ്രസ്താവനയിൽ പറഞ്ഞു.
undefined
റഷ്യൻ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ജിആർയുവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സൈബർ ആക്രമണ യൂണിറ്റാണ് ഫാൻസി ബിയർ എന്ന അറിയപ്പെടുന്ന സ്ട്രോൻഷ്യം. വാഷിംഗ്ടൺ ഡിസിയിൽ പ്രവർത്തിക്കുന്ന എസ്കെഡികെ നിക്കർബോക്കർ എന്ന സ്ഥാപനത്തിന്റെ കംപ്യൂട്ടറിൽ നുഴഞ്ഞുകയറാനുള്ള ഹാക്കർമാരുടെ ശ്രമം വിജയിച്ചില്ല. റഷ്യൻ സർക്കാരിന്റെ പിന്തുണയുള്ള ഹാക്കർമാരാണ് ആക്രമണത്തിനു ശ്രമിച്ചത്.
ജോ ബൈഡന്റെ പ്രചാരണച്ചുമതലയുള്ള സ്ഥാപനമാണ് എസ്കെഡികെ നിക്കർബോക്കർ. അതേസമയം, ആരോപണം വെറും അസംബന്ധമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. 2016ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹില്ലരി ക്ലിന്റണിന്റെ പരാജയം ഉറപ്പുവരുത്താൻ റഷ്യൻ ഹാക്കർമാർ ശ്രമിച്ചതായി സ്പെഷൻ കോൺ സൽ റോബർട്ട് മുള്ളറും സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയും കണ്ടെത്തിയിരുന്നു.