നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും നെറ്റ്‌വര്‍ക്കില്‍ തടസങ്ങള്‍ നേരിട്ടേക്കാന്‍ സാധ്യതയുണ്ടെന്നും കമ്പനി.
മൈക്രോ സോഫ്റ്റ് ജീവനക്കാരുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്തതിന് പിന്നില്‍ മിഡ്നൈറ്റ് ബ്ലിസാര്‍ഡ് എന്ന റഷ്യന്‍ ഹാക്കര്‍മാരെന്ന് കമ്പനി. കമ്പനിയുടെ കോര്‍പ്പറേറ്റ് നെറ്റ്‌വര്‍ക്കില്‍ പ്രവേശിച്ച ഹാക്കര്‍മാര്‍ സൈബര്‍ സെക്യൂരിറ്റി, ലീഗല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പടെയുള്ളവരുടെ വിവരങ്ങള്‍ കൈക്കലാക്കിയിട്ടുണ്ടെന്നാണ് മൈക്രോ സോഫ്റ്റ് പറയുന്നത്. സംഭവത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും നെറ്റ്‌വര്‍ക്കില്‍ തടസങ്ങള്‍ നേരിട്ടേക്കാന്‍ സാധ്യതയുണ്ടെന്നും കമ്പനി അറിയിച്ചു. ഇതുവരെ ജീവനക്കാരുടെ കമ്പ്യൂട്ടറുകളിലെക്കോ മൈക്രോ സോഫ്റ്റ് സെര്‍വറിലേക്കോ ഹാക്കര്‍മാര്‍ കടന്നിട്ടില്ല. അതുകൊണ്ട് ഇത് പ്രൊഡക്ടുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല എന്ന ആശ്വാസത്തിലാണ് കമ്പനി.
ജനുവരി 12നാണ് ഹാക്കിങ് സംഭവിച്ച കാര്യം മൈക്രോ സോഫ്റ്റ് തിരിച്ചറിഞ്ഞത്. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും മറ്റുള്ളവരെ സംരക്ഷിക്കാനുമുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കമ്പനി. മുന്‍പും പല തവണ മൈക്രോ സോഫ്റ്റിന് നേരെ സൈബറാക്രമണം നടന്നിട്ടുണ്ട്. നിലവില്‍ തങ്ങളുടെ സോഴ്സ്‌കോഡിലേക്കോ എഐ സംവിധാനങ്ങളിലേക്കോ ഹാക്കര്‍മാര്‍ പ്രവേശിച്ചതിന്റെ തെളിവൊന്നും മൈക്രോ സോഫ്റ്റിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.
undefined
ഹാക്കിങ്ങിന് പ്രവര്‍ത്തിച്ചുവെന്ന് മൈക്രോ സോഫ്റ്റ് സംശയിക്കുന്ന ഈ ഹാക്കര്‍ സംഘം 'നൊബീലിയം' എന്ന പേരിലും അറിയപ്പെടുന്നു. ഇവര്‍ റഷ്യന്‍ ബന്ധമുള്ളവരാണെന്നാണ് യുഎസ് പറയുന്നത്. മുന്‍പ് ഈ സംഘം തന്നെ യുഎസ് സര്‍ക്കാരിന്റെ കരാര്‍ സ്ഥാപനങ്ങളിലൊന്നായ സോളാര്‍വിന്റ്സ് എന്ന സോഫ്റ്റുവെയര്‍ കമ്പനിക്ക് നേരെ സൈബറാക്രമണം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇക്കഴിഞ്ഞ നവംബറിലാണ് മൈക്രോ സോഫ്റ്റിന്റെ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍ നുഴഞ്ഞു കയറാന്‍ ഹാക്കര്‍മാര്‍ 'പാസ് വേഡ് സ്പ്രേ' ആക്രമണം ആരംഭിച്ചത്. ബ്രൂട്ട് ഫോഴ്സ് ആക്രമണം എന്നും ഇത് അറിയപ്പെടുന്നുണ്ട്. കോര്‍പ്പറേറ്റ് അക്കൗണ്ടുകള്‍ പിടിച്ചെടുക്കുന്നതിനായി പ്രത്യേക യൂസര്‍ നെയിമുകളില്‍ നിരവധി പാസ്‌വേഡുകള്‍ അതിവേഗം ഉപയോഗിക്കുന്ന രീതിയാണിത്. അക്കൗണ്ടുകള്‍ക്കൊപ്പം ഇമെയിലുകളും അതിലുള്ള രേഖകളും കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.