'ഇത്തരം എസ്എംഎസ്, കോളുകള്‍ വന്നിട്ടുണ്ടെങ്കില്‍ ജാഗ്രത'; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി വി

By Web Team  |  First Published Jul 30, 2021, 10:05 AM IST

. ഇത്തരം നമ്പറുകളിലേക്ക് തിരികെ വിളിക്കുകയോ എസ്എംഎസില്‍ സൂചിപ്പിച്ചിട്ടുള്ള ലിങ്കുകളില്‍ ക്ലിക്കു ചെയ്യുകയോ പാടില്ലെന്നും വി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 


മുംബൈ: കെവൈസി പുതുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അജ്ഞാത നമ്പറുകളില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്ന് വി.  കമ്പനിയുടെ ഭാഗത്ത് നിന്ന് എന്ന വ്യാജേന വരുന്ന ഈ സന്ദേശങ്ങളില്‍ ഉപഭോക്താക്കളോട് കെവൈസി പുതുക്കിയില്ലെങ്കില്‍ സിം ബ്ലോക്കു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ടെന്നും വി പറയുന്നു. പരിശോധനയ്‌ക്കെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ചില രഹസ്യ വിവരങ്ങളും ഇവര്‍ ആവശ്യപ്പെട്ടേക്കാമെന്നും അത് നല്‍കരുതെന്നും ഉപയോക്താക്കള്‍ക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു.

ഇത്തരം കോളുകള്‍ക്കോ,എസ്എംഎസുകള്‍ക്കോ മറുപടിയായി തങ്ങളുടെ കെവൈസി വിവരങ്ങള്‍ നല്‍കുകയോ ഒടിപി പങ്കു വെക്കുകയോ ചെയ്യരുത്. ഇത്തരം നമ്പറുകളിലേക്ക് തിരികെ വിളിക്കുകയോ എസ്എംഎസില്‍ സൂചിപ്പിച്ചിട്ടുള്ള ലിങ്കുകളില്‍ ക്ലിക്കു ചെയ്യുകയോ പാടില്ലെന്നും വി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 

Latest Videos

undefined

യഥാര്‍ത്ഥമല്ലാത്ത ലിങ്കുകളില്‍ ക്ലിക്കു ചെയ്യുകയോ എന്തങ്കിലും വിവരങ്ങള്‍ പങ്കു വെക്കുകയോ ചെയ്താല്‍ അത് ഡേറ്റയും മറ്റു വിവരങ്ങളും മോഷ്ടിക്കപ്പെടുന്നതിലേക്കു വഴി വെക്കാം. അതു ഗുരുതരമായ മറ്റു പ്രത്യാഘാതങ്ങൾ ഉണ്ടാക്കാന്‍ കാരണമാകുന്നതാണ്. കമ്പനിയില്‍ നിന്ന് ഉപഭോക്താക്കള്‍ക്കുള്ള എല്ലാ അറിയിപ്പുകളും ViCARE എന്ന എസ്എംഎസ് ഐഡിയില്‍ നിന്നാവും ലഭിക്കുക. 

ViCARE ല്‍ നിന്നല്ലാതെ ഇത്തരം കാര്യങ്ങള്‍ക്കായുള്ള എസ്എംഎസുകള്‍ ഉപയോഗിക്കാതിരിക്കുക. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും വിശ്വസനീയവും മൂല്യമമുള്ളതുമായ പങ്കാളിയായി തുടരാനും ഡിജിറ്റല്‍ ലോകത്തു ബിസിനസിനെ വിജയിപ്പിക്കാനും പ്രതിജ്ഞാബദ്ധമാണെന്നും വി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!