വാട്ട്‌സ്ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് വാട്ട്സ്ആപ്പ് ചാനൽ.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വാട്ട്സ്ആപ്പില്‍ തന്‍റെ അരങ്ങേറ്റം കുറിച്ചത്. വാട്ട്സ്ആപ്പില്‍ ചാനല്‍ ആരംഭിച്ചിരിക്കുകയാണ് മോദി. ഇതിനകം തന്നെ ഏഴ് ലക്ഷത്തിലേറെ ഫോളോവേര്‍സിനെ മോദി നേടി കഴിഞ്ഞു. കഴിഞ്ഞ വാരമാണ് വാട്ട്സ്ആപ്പ് ഇന്ത്യ അടക്കം രാജ്യങ്ങളില്‍ വാട്ട്സ്ആപ്പ് ചാനല്‍ തുടങ്ങിയത്. വാട്ട്സ്ആപ്പ് ചാനല്‍ തുടങ്ങി എന്ന അറിയിപ്പിന് പിന്നാലെ പുതിയ പാര്‍ലമെന്‍റിലേക്ക് നടപടികള്‍ മാറുന്ന ചടങ്ങിന്‍റെ വീഡിയോ മോദി പങ്കുവച്ചിട്ടുണ്ട്. പതിമൂന്നായിരത്തിലേറെ റീയാക്ഷനാണ് ഈ പോസ്റ്റിന് ലഭിച്ചത്.
വാട്ട്‌സ്ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് വാട്ട്സ്ആപ്പ് ചാനൽ. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഫീച്ചറാണിത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കും.
undefined
എന്നാൽ മറ്റ് ഗ്രൂപ്പുകളെ പോലെ എല്ലാവർക്കും ഇതിൽ സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല. അഡ്മിന്‍മാര്‍ക്ക് മാത്രമാണ് അതിനുള്ള അധികാരം. ചിത്രങ്ങള്‍, വീഡിയോകള്‍, സ്റ്റിക്കറുകള്‍, പോളുകള്‍ തുടങ്ങിയവ എല്ലാം തന്നെ ചാനലില്‍ പങ്കുവയ്ക്കാനാകും.
ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത ഒരാൾക്ക് ആ ചാനലില്‍ വരുന്ന സന്ദേശങ്ങള്‍ 'അപ്‌ഡേറ്റ്‌സ്' എന്ന പ്രത്യേക ടാബിലാകും കാണാൻ സാധിക്കുക. ചാനലുകൾ തിരയാനുള്ള സൗകര്യവും ഇതിലുണ്ടായിരിക്കും. അതേസമയം ചാനലില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് 30 ദിവസം മാത്രമെ ആയുസ്സുള്ളൂ. 30 ദിവസത്തിന് ശേഷം അവ നീക്കം ചെയ്യപ്പെടും.
ഇതിനകം രാജ്യത്തെ പല പ്രമുഖരും വാട്ട്സ്ആപ്പില്‍ അറങ്ങേറ്റം കുറിച്ചിട്ടുണ്ട്. പ്രധാന വ്യക്തികളുടെ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിച്ചുള്ള വണ്‍ വേ ട്രാഫിക്കാണ് ചാനലുകള്‍ വഴി നടത്തുക എന്നാണ് മെറ്റ അവകാശപ്പെടുന്നത്.