ഗൂഗിള്‍ സ്മാര്‍ട്ട് വാച്ച് എത്തുന്നു; പിക്സല്‍ 2 വാച്ചിന്‍റെ ഗംഭീര പ്രത്യേകതകള്‍ ഇങ്ങനെ

By Web Team  |  First Published Sep 9, 2023, 7:36 AM IST

പിക്സൽ 8, പിക്സൽ 8 പ്രോ എന്നിവ രാജ്യത്ത് ഒക്ടോബർ അഞ്ച് മുതൽ ഫ്ലിപ്പ്കാർട്ടിൽ മാത്രമായി പ്രീ-ഓർഡറിന് ലഭ്യമാകുമെന്ന് കമ്പനി പറയുന്നു. 


പിക്സൽ വാച്ച് 2 ഒക്ടോബർ നാലിന് ലോഞ്ച് ചെയ്യും. മെയ്ഡ് ബൈ ഗൂഗിൾ ലോഞ്ച് ഇവന്റിൽ വെച്ചാണ് ആഗോളതലത്തിലായി വാച്ച് ലോഞ്ച് ചെയ്യുന്നത്.ഇന്ത്യയിൽ ഈ സ്മാർട്ട് വാച്ച് ഒക്ടോബർ അഞ്ചിന് എത്തുമെന്ന് ഗൂഗിൾ ഇന്ത്യ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സ്മാർട്ട് വാച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ മാത്രമാകും അഞ്ചു   മുതൽ ലഭ്യമാകുക. പിക്‌സൽ 8 സീരീസിനും ന്യൂസ് ബഡ്‌സിനും ഒപ്പമാണ് പിക്‌സൽ വാച്ച് 2 പുറത്തിറങ്ങുന്നത്.

പിക്സൽ 8, പിക്സൽ 8 പ്രോ എന്നിവ രാജ്യത്ത് ഒക്ടോബർ അഞ്ച് മുതൽ ഫ്ലിപ്പ്കാർട്ടിൽ മാത്രമായി പ്രീ-ഓർഡറിന് ലഭ്യമാകുമെന്ന് കമ്പനി പറയുന്നു. പിക്സൽ വാച്ച് 2 ന്റെ വില വിവരങ്ങളും സവിശേഷതകളും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ അനുസരിച്ച് ഒരു പോർസലൈൻ കളർ ബാൻഡ് ഫീച്ചർ ചെയ്യുന്നത് കാണാം. വരാനിരിക്കുന്ന ഡിവൈസിന് അതിന്റെ മുൻഗാമിയായ പിക്സൽ വാച്ചിനോട് സാമ്യമുണ്ടാകും.പിക്സൽ വാച്ച് മുൻപ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല.

Latest Videos

undefined

വരാനിരിക്കുന്ന സ്മാർട്ട് വാച്ചിന് ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ ഡബ്ല്യു5 സീരീസ് ചിപ്‌സെറ്റ് നൽകാമെന്നും അത് സ്‌നാപ്ഡ്രാഗൺ ഡബ്ല്യു 5 അല്ലെങ്കിൽ സ്‌നാപ്ഡ്രാഗൺ ഡബ്ല്യു 5+ പ്ലാറ്റ്‌ഫോം ആവാം എന്നും ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ഓൺ ഡിസ്‌പ്ലേ (എഒഡി) സവിശേഷത പ്രവർത്തനക്ഷമമാണെങ്കിൽ പിക്‌സൽ വാച്ച് 2 ന് 24 മണിക്കൂറിലധികം ബാറ്ററി ലൈഫ് ലഭിക്കുമെന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പിക്സൽ വാച്ച് 2 ൽ ഒരു അലുമിനിയം ബോഡി അവതരിപ്പിക്കാനുളള സാധ്യതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്‌നാപ്ഡ്രാഗൺ ഡബ്ല്യു5 ചിപ്‌സെറ്റ് എന്ന് അവകാശപ്പെടുന്ന ക്വാൽകോം എസ്‌ഡബ്ല്യു 5100 SoC ഉപയോഗിച്ച് ഇത് പ്രവർത്തിപ്പിക്കാമെന്നാണ് സ്മാർട്ട് വാച്ചിന്റെ ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗ് നല്കുന്ന സൂചന.

ലെതർ കേയ്സുകൾ ഒഴിവാക്കാന്‍ ആപ്പിള്‍ ; കാരണം ഇതാണ്

ഏഴാം വാര്‍ഷികത്തില്‍ വന്‍ ഓഫറുകളുമായി ജിയോ; ഓഫറുകള്‍ ഇങ്ങനെ

​​​​​​​Asianet News Live
 

click me!