ഏത് വകുപ്പിൽ ജോലി ചെയ്യുന്ന ആളാണ് ജീവനക്കാരൻ എന്നത് വെളിപ്പെടുത്തിയിട്ടില്ല. പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ ഇതിനോടകം വൈറലായിട്ടുണ്ട്, 4.5 ലക്ഷത്തിലധികം വ്യൂവേഴ്സും നിരവധി കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
ദില്ലി: ഇന്ത്യയിലെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ ഇന്ത്യൻ ഓഫീസുകളിലെ അവസ്ഥ വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആമസോൺ ജീവനക്കാർ. പിരിച്ചുവിടൽ വാർത്ത വന്നതിന് പിന്നാലെ ജീവനക്കാർ വികാരാധീതരാകുകയാണ്. "Amazon India Current Condition" എന്ന പേരിലുള്ള പോസ്റ്റ് 'Batman1' എന്ന പേരിലുള്ള ഒരു ജീവനക്കാരനാണ് എഴുതിയിരിക്കുന്നത്.
ആമസോൺ ഇന്ത്യ ജീവനക്കാരൻ ഇന്ത്യൻ പ്രൊഫഷണലുകൾക്കായി നിർമ്മിച്ച കമ്മ്യൂണിറ്റി ആപ്പാണ് ഗ്രേപ്‌വൈൻ (Grapevine). ഇതിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. തന്‍റെ ടീമിലെ 75 ശതമാനം പേരെയും പിരിച്ചുവിട്ടു. ജോലി പോയിട്ടില്ല എങ്കിലും ജോലി ചെയ്യാൻ തനിക്ക് ഊർജ്ജമില്ലെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നുണ്ട്.
undefined
ഏത് വകുപ്പിൽ ജോലി ചെയ്യുന്ന ആളാണ് ജീവനക്കാരൻ എന്നത് വെളിപ്പെടുത്തിയിട്ടില്ല. പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ ഇതിനോടകം വൈറലായിട്ടുണ്ട്, 4.5 ലക്ഷത്തിലധികം വ്യൂവേഴ്സും നിരവധി കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഗുരുഗ്രാം, ബെംഗളൂരു എന്നിങ്ങനെ നിരവധി സ്ഥലങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്.
ടെക് ലോകത്തെ കൂട്ടപിരിച്ചുവിടലുകൾക്ക് പിന്നാലെ ആമസോൺ ഇന്ത്യയിലെ പിരിച്ചുവിടൽ ആരംഭിച്ചുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇ-മെയിൽ മുഖേനയാണ് കമ്പനി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. ജോലി നഷ്ടമാകുന്നവർക്ക് അഞ്ചു മാസത്തെ ശമ്പളവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഏകദേശം 18,000 ജീവനക്കാരെ ആമസോൺ ഒഴിവാക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇന്ത്യയിലുള്ള ആമസോണിന്റെ ആകെ ജീവനക്കാരിൽ ഒരു ശതമാനത്തോളം പേരെ പിരിച്ചുവിടൽ ബാധിക്കുമെന്നായിരുന്നു വിവരങ്ങൾ.
എന്നാൽ പിരിച്ച് വിടൽ സംബന്ധിച്ച് കമ്പനിയുടെ ഭാഗത്ത് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. കൂട്ടപ്പിരിച്ചുവിടൽ ഇന്ത്യയിലെ ആയിരത്തോളം ജീവനക്കാരെ ബാധിക്കും എന്നാണ് വിവരം. ഇന്ത്യൻ വിപണിയിലെ മാർക്കറ്റ് പ്ലേസ്, ഡിവൈസസ് ടീമുകളിലുടനീളമുള്ള ജീവനക്കാരെയാകും പിരിച്ചുവിടുകയെന്ന് റിപ്പോർട്ടുകൾ പറയുന്നത്.
പിരിച്ചുവിടുന്നവർക്ക് പണവും, ആരോഗ്യ ഇൻഷുറൻസ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ഉൾപ്പടെയുള്ളവ കമ്പനി ചെയ്തു നല്കുമെന്നും കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. എല്ലാവർക്കും ജനുവരി 18 മുതൽ അറിയിപ്പ് നൽകിത്തുടങ്ങുമെന്നും കമ്പനി അറിയിച്ചിരുന്നു.
സ്മാർട്ട് ടിവികൾക്ക് 70 ശതമാനം വരെ, സ്മാര്‍ട്ട് ഫോണുകള്‍ക്ക് 40 ശതമാനം വരെ; വന്‍ ഓഫറുകള്