മൊബൈല്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളല്‍; നഷ്ടപരിഹാരം നല്‍കി വണ്‍പ്ലസ്

By Web Team  |  First Published Nov 12, 2021, 6:26 PM IST

പോക്കറ്റിലിരുന്ന വൺ പ്ലസിന്റെ നോർഡ് 2 ഫോൺ പൊട്ടിത്തെറിച്ചതായി ആരോപിച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവാവ് രംഗത്ത് എത്തിയത്. 


മുംബൈ: വണ്‍പ്ലസ് ഫോണ്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവിന് വണ്‍പ്ലസ് (OnePlus) മൊബൈല്‍ കമ്പനി നഷ്ടപരിഹാരം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി വണ്‍പ്ലസ് ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിവിധ ദേശീയ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വണ്‍പ്ലസ് നോര്‍ഡ് 2  (OnePlus Nord 2) 5ജി ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക് പറ്റിയത് വലിയ വാര്‍ത്തയായിരുന്നു. 

പോക്കറ്റിലിരുന്ന വൺ പ്ലസിന്റെ നോർഡ് 2 ഫോൺ പൊട്ടിത്തെറിച്ചതായി ആരോപിച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവാവ് രംഗത്ത് എത്തിയത്. സുഹിത്ശർമ്മ എന്ന യുവാവിന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും പൊള്ളലേറ്റ ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു.  ' നിങ്ങളിൽ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല #OnePlusNord2Blast നിങ്ങളുടെ ഉൽപ്പന്നം എന്താണ് ചെയ്തതെന്ന് കാണുക. അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാവുക. ആളുകളുടെ ജീവിതവുമായി കളിക്കുന്നത് നിർത്തുക...'- ഇതായിരുന്നു ട്വീറ്റ്. 

Latest Videos

undefined

പൊട്ടിത്തെറിച്ച വൺപ്ലസ് ഫോണിനൊപ്പം പരിക്കേറ്റ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഫോണിന്റെ വലതുവശം കത്തിയ നിലയിലാണ്. ഇത്തരം സംഭവങ്ങളെ ഞങ്ങൾ ഗൗരവമായി കാണുന്നു. ഞങ്ങളുടെ സംഘം ഉപയോക്താവിനെ സമീപിച്ചിട്ടുണ്ടെന്നും വൺപ്ലസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുവാവിന്‍റെ ചികില്‍സ ചിലവും, ഫോണിന്‍റെ തുകയും വണ്‍പ്ലസ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വണ്‍പ്ലസ് വിശദമായ അന്വേഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഇതുപോലെ മുന്‍പ് മറ്റൊരു ട്വിറ്റർ ഉപയോക്താവും വൺപ്ലസ് നോർഡ് 2 പൊട്ടിത്തെറിച്ചതായി അവകാശപ്പെടുകയും പിന്നീട് പൊട്ടിത്തെറിച്ച ഹാൻഡ്സെറ്റിന്റെ ഫോട്ടോകളൊന്നും അപ്‌ലോഡ് ചെയ്യാതെ പോസ്റ്റ് നീക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വാദം തെറ്റാണെന്നും പൊട്ടിത്തെറിച്ചത് വൺപ്ലസ് ഫോൺ അല്ലെന്നും കമ്പനി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

click me!